മുക്ത അങ്ങനെ പറഞ്ഞാലും മുക്തയുടെ നാത്തൂൻ റിമി പറയുമെന്ന് തോന്നുന്നില്ല. അവര് കാരണം ആണല്ലോ ആ കുടുംബം മുഴുവൻ രക്ഷപ്പെട്ടത്…ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെയേ ഉള്ളൂ” എന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പഠിപ്പിച്ചതാണെങ്കിൽ അതിന്റെ പേരാണ് ഡൊമസ്റ്റിക് ഇമോഷണൽ ആൻഡ് ഫിനാൻഷ്യൽ വയലൻസ്; കുറിപ്പ് വൈറൽ

പ്രേക്ഷകർക്ക് സുപരിചിതമായ മാറിയ താരമാണ് മുക്ത. വിവാഹ ശേഷം അഭിനയരംഗത്തുനിന്നും മാറിയ നടി അടുത്തിടെയായിരുന്നു തിരിച്ചുവരവ് നടത്തിയത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയെ വിവാഹം ചെയ്തത്. ഇവരുടെ മകളായ കണ്‍മണിയെന്ന കിയാരയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

കഴിഞ്ഞ ദിവസം ഒരു ചാനൽ പരിപാടിയിൽ അമ്മയും മകളും അതിഥികളായി എത്തിയിരുന്നു. മകളെ പാത്രം കഴുകുന്നതും ക്ലീനിംഗും ചെയ്യിപ്പിക്കുന്നതിനെക്കുറിച്ച് മുക്ത ഷോയിൽ പറഞ്ഞിരുന്നു. പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടതിനാലുമാണ് അങ്ങനെ ചെയ്യുന്നതെന്നുമായിരുന്നു മുക്തയുടെ വാക്കുകള്‍. യൂട്യൂബിലൂടെ വീഡിയോ വൈറലായി മാറിയതിന് പിന്നാലെ മുക്തയ്‌ക്കെതിരെ വ്യാപകവിമര്‍ശനം ഉയരുകയാണ്.

ഇപ്പോഴിതാ ഡോക്ടര്‍ വീണ ജെഎസും ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്. വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

കുറിപ്പിന്റെ പൂർണ്ണ രൂപം

ആ അവതാരകയോടാണ് എനിക്ക് മെയിനായി പറയാനുള്ളത്. മുക്ത അത്രയും വൃത്തികേട് പറഞ്ഞത് കേട്ടിട്ടും അവതാരക മുക്തയോട് പറഞ്ഞു. “ന്യൂ ജനറേഷൻ ആണ്‌. പക്ഷേ സംസാരം ഭയങ്കര മെച്യുവേഡാണ്. ” പ്പാ പുല്ലേ. ഇതാണൊടീ നിന്റെ ഡെഫിനിഷ്യൻ ഫോർ ന്യൂ ജൻ. പിള്ളേര് കേട്ടാൽ നിന്നെ എടുത്തിട്ട് വെട്ടും. ഓട്രീ പുല്ലേ.

ഇനി മുക്തയോട്. “ആർട്ടിസ്റ്റ് ഒക്കെ കല്യാണം കഴിയും വരെയേ ഉള്ളൂ. പിന്നെ വീട്ടമ്മയാ.” എന്നത് ഒരുപക്ഷെ മുക്ത മുക്തയ്ക്കു വേണ്ടി ഉണ്ടാക്കിയ കോപ്പിലെ നിയമം ആയിരിക്കാം. അത് സ്വന്തം കൊച്ചിലേയ്ക്ക് കെട്ടിവെക്കുന്നതിനേക്കാൾ വലിയ ദ്രോഹം വേറെയില്ല. “ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെ” മതി എന്ന് സ്വന്തം വീട്ടുകാർ പറഞ്ഞു പഠിച്ചതാണെങ്കിൽ ക്ഷമിക്കുന്നു. കാരണം അതാണല്ലോ സത്യം എന്ന് പലരും കരുതുക. പക്ഷേ അതും ഒരുതരം ശിശുപീഡനം ആണ്‌. ഇനി “ആർട്ടിസ്റ്റ് ഒക്കെ കല്യാണം വരെയേ ഉള്ളൂ” എന്ന് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു പഠിപ്പിച്ചതാണെങ്കിൽ അതിന്റെ പേരാണ് ഡൊമസ്റ്റിക് ഇമോഷണൽ ആൻഡ് ഫിനാൻഷ്യൽ വയലൻസ്. അതായത് ഭർതൃവീട്ടുകാർ ചെയ്യുന്ന വൈകാരികവും സാമ്പത്തികവുമായ അക്രമം.

ഇനി മുക്ത പെൺകുട്ടി എന്ന ജൻഡർ പറയാതെ “കുട്ടികൾ ആയാൽ ക്‌ളീനിംങും കുക്കിങ്ങും അറിയണം” എന്ന് പറഞ്ഞാൽ പോലും അത് ശെരിയാകില്ല. ഏത് ജൻഡർ ആയാലും ഇതെല്ലാം അറിയണം എന്ന് തന്നെ പറയേണ്ടിവരും. കാരണം അത്രമേൽ ജൻഡർ റോളുകൾ പെൺകുട്ടികളുടെ പ്രിവിലേജ് ഇല്ലായ്മകളിൽ പ്രകടമായ നൂറ്റാണ്ടുകൾ ആണ്‌ കടന്ന് പോയത്.

For eg: നടി അക്രമിക്കപ്പെട്ട കേസിൽ എന്തോരം സഹപ്രവർത്തകരാണ് പ്രതിയെ സപ്പോർട്ട് ചെയ്തത് എന്ന് പോലും മുക്ത നേരിട്ട് കണ്ടതല്ലേ, അതിന്റെ ഒരു മൂലകാരണവേർഷനെയാണ് താങ്കൾ വീണ്ടും ആ സ്റ്റാർ മാജിക്‌ ഷോയിൽ ആഘോഷിച്ചത്. ഷെയിം എന്നുമായിരുന്നു വീണ ജെഎസ് കുറിച്ചത്. കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

മുക്ത അങ്ങനെ പറഞ്ഞാലും മുക്തയുടെ നാത്തൂൻ റിമി പറയുമെന്ന് തോന്നുന്നില്ല. അവര് കാരണം ആണല്ലോ ആ കുടുംബം മുഴുവൻ രക്ഷപ്പെട്ടത്. മുക്ത എന്തൊക്കെയോ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നുണ്ട് സ്വന്തം ജീവിതമെന്നായിരുന്നു പോസ്റ്റിന് താഴെയുള്ള മറ്റൊരു കമന്റ്.

പിന്നെയും പിന്നെയും ഇത് തന്നെ പറഞ്ഞു പഠിപ്പിക്കുന്നു. ഇതിനൊക്കെ കൈയ്യടിക്കുന്നു. ഒഎംകെവി എന്നാവും പ്രൊഡ്യൂസർ റിയാക്ഷൻ ഇടാൻ പോകുന്നത്. സന്തോഷ്‌ പണ്ഡിറ്റ്‌ ഇഷ്യൂവിൽ അയാളുടെ റിയാക്ഷൻ അതായിരുന്നു. ഇവനൊക്കെ അറിയാം, സ്റ്റേജിൽ കൈയടിക്കുന്നോരുടെ ബാക്കി പുറത്തു കൈയ്യടിക്കാൻ ഉണ്ടാകുമെന്ന് എന്നായിരുന്നു ഒരാൾ കമന്റിട്ടത്.

പെണ്‍കുട്ടികളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നുമായിരുന്നു പരിപാടിയില്‍ പങ്കെടുത്ത് മുക്ത പറഞ്ഞത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റെന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണ്. മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും ജോലി ചെയ്ത് പഠിക്കണമെന്നായിരുന്നു മുക്ത പറഞ്ഞത്

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

Noora T Noora T :