തകരാറിലായ കിഡ്നികൾ.. ഹൃദയത്തിന് പ്രശ്നം! മരണ സാധ്യത പ്രവചിച്ച് ഡോക്ടർമാർ കണ്ണീരണിനഞ്ഞ് റാണ ദഗ്ഗുബാട്ടി

ബാഹുബലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗുബാട്ടി. ബാഹുബലിയുടെ വിജയങ്ങള്‍ക്കിടെയായിരുന്നു റാണയുടെ ആരോഗ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമയിലെ മസില്‍മാന്‍ ജീവിതത്തില്‍ നന്നേ മെലിഞ്ഞത് കണ്ട് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാലിതാ ഇതിന് മറുപടിയുമായെത്തിയിരിക്കുകയാണ് താരം.

സാമന്ത അക്കിനേനി അവതരാകയാകുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച്‌ തുറന്നു പറഞ്ഞത്. സംവിധായകന്‍ നാഗ അശ്വിനൊപ്പമാണ് റാണ പരിപാടിയില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട അഭിമുഖത്തിന്റെ പ്രമോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വെെറലായി മാറിയിരിക്കുന്നു.

“ജീവിതം അതിവേഗതയില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് പോസ് ബട്ടണ്‍ അമര്‍ത്തിയതു പോലെയായി. തകരാറിലായ കിഡ്നികളും ഹൃദയത്തിനും പ്രശ്നങ്ങള്‍ ഉണ്ടായി.
ബിപി സ്ട്രോക്ക് വരാന്‍ 70 ശതമാനം സാധ്യത, 30 ശതമാനം മരണ സാധ്യതവരെയുണ്ടായിരുന്നു” എന്നാണ് റാണ തുറന്നു പറഞ്ഞത്. “ചുറ്റുമുള്ള ആളുകള്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന സമയത്ത് റാണ ഒരു പാറ പോലെ ഉറച്ചു നിന്നു. ഇത് ഞാന്‍ എന്റെ കണ്‍മുന്നില്‍ കണ്ടതാണ്. അതുകൊണ്ടാണ് എനിക്ക് നിങ്ങള്‍ സൂപ്പര്‍ ഹിറോ ആകുന്നത്” എന്ന് റാണയെ കുറിച്ച്‌ സാമന്ത ഷോയിൽ പറയുകയുണ്ടായി. അസുഖത്തെ കുറിച്ചുള്ള റാണയുടെ വെളിപ്പെടുത്തല്‍ കണ്ണീരോടെയാണ് ആരാധകരും സാമന്തയും കേട്ടിരുന്നത്.

എന്നാൽ ആദ്യ ഘട്ടത്തിൽ ഇത്തരം വാർത്തകൾ റാണ തള്ളിയിരുന്നു. തന്റെ ആരോഗ്യകാര്യത്തെ കുറിച്ച് വിചിത്രമായ പല വാർത്തകളും കേൾക്കുന്നു. രക്തസമ്മർദവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഉണ്ടെന്നല്ലാതെ താൻ ആരോഗ്യവാനായിരിക്കുന്നു എന്നായിരുന്നു റാണ പ്രതികരിച്ചത്. എന്തായാലും സാം ജാം എന്ന പരിപാടിയിൽ നടൻ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് ആരാധകർ പറയുന്നത്.

അടുത്തിടയായിരുന്നു താരം വിവാഹിതയായത് യുവ സംരംഭകയായ മിഹീക ബജാജ് ആണ് വധു. തെലുങ്ക് മര്‍വാരി രീതിയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. ഹൈദരാബാദിലെ റാമനായിഡു സ്റ്റുഡിയോയിൽ 30ൽ താഴെ അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ബിസിനസുകാരനായ സുരേഷ് ബജാജിന്റെയും ബണ്ടി ബജാജിന്റെയും മകളാണ് വധു മിഹീക.

Noora T Noora T :