അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം… വളർത്തി വലുതാക്കിയ മക്കൾ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാൻ ശ്രമിക്കുക; സൂരജിന്റെ കുറിപ്പ് വൈറൽ

മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും ഏറെ ആരാധനയോടെ കാണുന്ന പ്രിയപ്പെട്ട താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്. നടന്റെ ആദ്യത്തെ മിനിസ്ക്രീൻ പരമ്പരയായിരുന്നു ഇത്. പരമ്പരയിലൂടെ തന്നെ തന്നെ സൂരജ് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയം കീഴടക്കുകയായിരുന്നു.

സോഷ്യ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരിക്കുകയാണ് സൂരജ്.

സൂരജ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു…

കുറച്ചു നേരം അച്ഛൻ അമ്മ അടുത്തിരുന്നു സംസാരിച്ചപ്പോൾ അവർക്ക് പറയാനുള്ളത് കേട്ടപ്പോൾ. എനിക്ക് പറയാനുള്ളത് അവർക്ക് കേൾക്കാനുള്ള താല്പര്യം കണ്ടപ്പോൾ മനസ്സിൽ കുറെ ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടി. എനിക്ക് വരാറുള്ള മെയിലുകളിൽ സ്വത്തിനും പണത്തിനും വേണ്ടി അല്ലെങ്കിൽ അത് ഇല്ലാത്തതിനെ പേരിൽ മാതാപിതാക്കൾക്ക് തടവ് ശിക്ഷ വിധിക്കുന്ന മക്കളുടെ കഥകൾ കാണാറുണ്ട്. ഞാൻ ഓർക്കുകയാണ്. എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളും ഉണ്ട്.

ഓർത്തപ്പോ വല്ലാതെ പാവം തോന്നി, ഒരുപാട് സ്നേഹം തോന്നി ,ഒരുപാട് ബഹുമാനം തോന്നി. കണ്ട കാലം മുതൽ സ്വന്തമായി ഒരു രൂപപോലും സമ്പാദ്യമായില്ല. ബാങ്ക് അക്കൗണ്ട് എടുത്തത് തന്നെ വാർദ്ധക്യ പെൻഷൻ വാങ്ങാൻ വേണ്ടി. എവിടെയും ഒരു രൂപ പോലും കടം ഇല്ല. കടം ഉണ്ടെങ്കിൽ തന്നെ 30 രൂപ 20 രൂപ മാത്രം. കുട്ടിക്കാലത്ത് ഒരു ഷർട്ട് അല്ലെങ്കിൽ കളിപ്പാട്ടം ഇതൊന്നും അച്ഛന് വാങ്ങിത്തരാൻ സാധിച്ചില്ല, പക്ഷേ പട്ടിണിയില്ലാതെ ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടംപോലെ വായിൽ വെച്ച്തന്നു ഇന്ന് ഈ കാണുന്ന രൂപത്തിലാക്കി തന്നിട്ടുണ്ട്. ഇതൊക്കെ പറയാനുള്ള കാരണം. സ്വത്തും പണവും ഉള്ളതും ഇല്ലാത്തതും അല്ല സ്നേഹിക്കാനുള്ള കാരണങ്ങൾ. അവരുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയണം. അവർ വളർത്തി വലുതാക്കിയ മക്കൾ അവരുടെ തൊട്ടടുത്തുണ്ട് എന്ന പ്രതീക്ഷ വിളിച്ചാൽ വിളിപ്പുറത്ത് ഉണ്ടെന്ന വിശ്വാസം.. ജീവനുള്ള കാലത്ത് സ്നേഹിക്കുക അവരെ കണ്ണ് നിറച്ച് കാണാൻ ശ്രമിക്കുക അല്ലാതെ നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് കണ്ണീരിൽ കൊട്ടാരം തീർത്തിട്ട് കാര്യമില്ല. എന്ന് നിങ്ങളുടെ സ്വന്തം സൂരജ് എന്നായിരുന്നു കുറിപ്പ്.

Noora T Noora T :