ഉച്ചയ്ക്ക് ഒരു പച്ചക്കറി കൊണ്ടുള്ള സാലഡ് ;65 കിലോ ആയിരുന്നു ഡയറ്റ് ചെയ്യുമ്പോഴുള്ള ശരീരഭാരം; ഇപ്പോൾ കുറഞ്ഞതെത്ര എന്ന് കേട്ടാൽ നിങ്ങൾ ഞെട്ടും; അനു ജോസഫ് ആ രഹസ്യം വെളിപ്പെടുത്തുന്നു !

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ആരാധകരെ നേടിയെടുത്തിട്ടുള്ള നായികയാണ് അനു ജോസഫ്. കൈരളി ടിവി സംപ്രേക്ഷണം ചെയ്ത കാര്യം നിസ്സാരം എന്ന പരമ്പര നടിയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യത നേടി കൊടുത്ത ഒന്നായിരുന്നു . സോഷ്യൽ മീഡിയയിലും സജീവാണ് അനു . സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട് നടിയ്ക്ക്.

തന്റെ വിശേഷങ്ങളും മറ്റു താരങ്ങളുടെ വിശേഷം പങ്കുവെച്ചും അനു എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടി പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം പങ്കുവെച്ച പുതിയ വീഡിയോ ആണ്. ഇക്കുറി തന്റെ മേക്കോവർ സ്ക്രീട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും ഭക്ഷണം കഴിക്കാതെ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കുമ്പോൾ താൻ ഭക്ഷണം കഴിച്ചു കൊണ്ട് ശരീരം ഭാരം കുറച്ചതിനെ കുറിച്ചാണ് നടി പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ” ആ വീഡിയോയിൽ തന്നെ ആകർഷിച്ചത് ഭക്ഷണം കഴിച്ച് കൊണ്ട് ശരീരഭാരം കുറയ്ക്കാം എന്നതാണ്. 65 കിലോ ആയിരുന്നു ഡയറ്റ് ചെയ്യുമ്പോഴുള്ള ശരീരഭാരം. ഇത് 15 ദിവസം കൊണ്ട് 60 ആയി കുറഞ്ഞിരിക്കുകയാണ്.

രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി ഇട്ട വെള്ളത്തിൽ നിന്നാണ് ഭക്ഷണം കഴിച്ച് തുടങ്ങുന്നത്. 15 മീൽസാണ് ഒരു ദിവസം കഴിക്കാനുള്ളത്. മുന്തിരി ഇട്ട വെളളം കുടിച്ചതിന് ശേഷം 15 മിനിറ്റ് കഴിയുമ്പോഴാണ് അടുത്ത ഭക്ഷണം കഴിക്കാനുള്ളത്. ഒരു റോബസ്റ്റ പഴം ആണ് അടുത്തത്. അത് കഴിഞ്ഞ് വർക്കൗട്ട് ചെയ്യണം. ഒരു ദിവസം ഒരു നേരം അരി ആഹാരം കഴിക്കം. അനു രാവിലേയും ഉച്ചയ്ക്കും ഗോതമ്പ് ഭക്ഷണമായിരുന്നു തിരഞ്ഞെടുത്തത്. പാൽ ചായ കഴിവതും ഒഴിവാക്കണം. പിന്നീട് പ്രഭാതഭക്ഷണത്തിന് ശേഷം ആപ്പിൾ, ഒറഞ്ച് എന്നിങ്ങനെയുള്ള എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം.

ഉച്ചയ്ക്ക് ഒരു പച്ചക്കറി കൊണ്ടുള്ള സാലഡും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത് കഴിഞ്ഞ് ആപ്പിൾ, ഒറഞ്ച് എന്നിങ്ങനെയുള്ള എന്തെങ്കിലും ഒന്ന് വൈകുന്നേരം ഇടഭക്ഷണമായി കഴിക്കാം. അത് കഴിഞ്ഞ് നടത്തം. ശേഷം രാത്രി ഭക്ഷണം. ദോശയാണ് അനു കഴിച്ചിരിക്കുന്നത്. ചിക്കൻ , മീൻ,മുട്ട തുടങ്ങിയ ഭക്ഷണത്തിൽ ഉൾപ്പെടുത്താം, എന്നാൽ വറുത്ത ചിക്കനും മീനും ഉപയോഗിക്കാൻ പാടില്ല. ട്രെയിനേഴ്സ് ഇവരുടെ ഭക്ഷണവും വ്യായമവുമൊക്കെ കൃത്യമായ നിരീക്ഷിക്കുന്നുണ്ട്. . രാത്രി ഒരു ഹെൽത്ത് ഡ്രിങ്കോട് കൂടിയാണ് അന്നത്ത ഭക്ഷണം അവസാനിപ്പിക്കുന്നത്.

അനുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറവായിട്ടുണ്ട്. മികച്ച കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണ് ഇതെന്നാണ് പ്രേക്ഷകർ പറയുന്നത്. അടിപൊളിയായിട്ടുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. കൂടാതെ കാര്യം നിസ്സാരത്തിലെ അനുവിന്റെ വണ്ണമാണ് കാണൻ ഭംഗിയെന്നും ഒരു ആരാധിക റയുന്നുണ്ട്. വളരെ പോസിറ്റീവ് ആയിട്ടാണ് അനുവിന്റെ വീഡ‍ിയോ പ്രേക്ഷകർ എടുത്തിയിരിക്കുന്നത്.

about anu josaph

Safana Safu :