ആ സിനിമ കണ്ടു വന്നതിനു ശേഷം റൂമില്‍ വന്ന് ചെരിപ്പൂരി സ്വയം അടിച്ചു, മുത്തശ്ശി ഓടി വന്നു തടഞ്ഞു. നിങ്ങളെ അടിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് തന്നെ അടിക്കട്ടെ എന്ന് മുത്തശ്ശിയോട് പറഞ്ഞു; തുറന്ന് പറഞ്ഞ് ഐശ്വര്യ ഭാസ്‌കര്‍

മിനിസ്‌ക്രീനിലൂടെയും ബിഗ്സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്‌കര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായി എത്തിയ ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തില്‍ നായിക ഐശ്വര്യ ആയിരുന്നു. മലയാള സിനിമയില്‍ ഒരുകാലത്തു വളരെയേ നല്ല സിനിമാ ജോഡികളായിരുന്നു ഐശ്വര്യ ഭാസ്‌കാറും,മോഹന്‍ലാലും.

നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ. മണിരത്നം ചിത്രം റോജയില്‍ അഭിനയിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. റോജ കണ്ടു തിരിച്ചെത്തി താന്‍ ചെരുപ്പെടുത്ത് സ്വയം അടിക്കുകയായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.

മണിരത്‌നം സാര്‍ ആദ്യം വിളിക്കുന്നത് അഞ്ജലിയിലെ ഒരു പാട്ടില്‍ ഡാന്‍സ് ചെയ്യാനാണ്. അപ്പോള്‍ അമ്മ സമ്മതിച്ചില്ല. തന്നെ നായികയായി അവതരിപ്പിക്കാനാണ് അമ്മയ്ക്ക് താല്‍പര്യമെന്ന് മണി സാറിനോട് പറഞ്ഞു. പിന്നീട് മണി സാര്‍ റോജയില്‍ നായിക വേഷത്തിലേക്ക് തന്നെ പരിഗണിച്ചു. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു.

മണി സാര്‍ വന്നപ്പോള്‍ ഡേറ്റില്ലെന്ന് മുത്തശ്ശി പറഞ്ഞു. അറുപത് ദിവസമാണ് റോജയ്ക്ക് വേണ്ടിയിരുന്നത്. തങ്ങളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ തെലുങ്ക് സിനിമയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കി മണി സാറിന്റെ സിനിമയില്‍ അഭിനയിച്ചേനെ. തെലുങ്ക് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ കൈ നീട്ടി കാശുവാങ്ങി അതിനാല്‍ മണിസാറിന്റെ സിനിമ വേണ്ടെന്ന് വച്ചോളൂ മുത്തശ്ശി കല്‍പ്പിച്ചു.

അങ്ങനെ റോജ കൈവിട്ടു പോയി. ആ തെലുങ്ക് സിനിമയുടെ വിതരണക്കാരനും നിര്‍മ്മാതാവും തമ്മില്‍ തെറ്റി പടം അവര്‍ ഉപേക്ഷിച്ചു. ഒരു മുപ്പത് ദിവസം ജോലി ഇല്ലാതെ സ്വയം പഴിച്ച് വീട്ടില്‍ ഇരുന്നു. റോജ അതിന്റെ വഴിക്ക് പോയി. റോജ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അതിലും വലിയ തമാശയായിരുന്നു. കോയമ്പത്തൂരില്‍ വച്ചാണ് സിനിമ കണ്ടത്.

സിനിമ കണ്ടതിന് ശേഷം താന്‍ ഒന്നും മിണ്ടാതെ ഹോട്ടല്‍ മുറിയിലെത്തി. ചെരുപ്പ് ഊരി താന്‍ തന്നെ തന്നെ ഒരുപാട് തല്ലി. മുത്തശ്ശി ഓടി വന്നു തടഞ്ഞു. നിങ്ങളെ അടിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് തന്നെ അടിക്കട്ടെ എന്ന് മുത്തശ്ശിയോട് പറഞ്ഞു. മധുവിന് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരു സിനിമയും ഒരു കഥാപാത്രവും ലഭിച്ചു എന്നാണ് ഐശ്വര്യ പറഞ്ഞത്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് നടി പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. തനിക്ക് മറക്കാന്‍ പറ്റാത്ത മലയാളം സിനിമകളില്‍ ഒന്നാണ് ബട്ടര്‍ഫ്ളൈസ് എന്ന് തുറന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

‘മലയാളത്തില്‍ ചെയ്തതില്‍ എനിക്ക് മറക്കാന്‍ പറ്റാത്ത സിനിമയായിരുന്നു ‘ബട്ടര്‍ഫ്‌ലൈസ്’. അത്രത്തോളം നിലവാരമുള്ള ഹ്യൂമര്‍ ആയിരുന്നു ആ സിനിമയിലേത്. അഭിനയിക്കുന്ന സമയത്ത് ലാലേട്ടന്റെയും, ജഗദീഷേട്ടന്റെയും പ്രകടനം കണ്ട് എനിക്ക് ചിരി നിര്‍ത്താന്‍ പറ്റിയിട്ടില്ല. അതില്‍ എന്നെ ക്ലോറോഫോം മണപ്പിച്ച് തട്ടിക്കൊണ്ടുപോകുന്ന ഒരു സീനുണ്ട്. ആ സീന്‍ ചെയ്യുമ്പോള്‍ ജഗദീഷേട്ടന്റെയും, ലാലേട്ടന്റെയും പ്രകടനം കണ്ടു എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ക്ലോറോഫോം മണത്ത് ബോധരഹിതയായി അഭിനയിക്കുന്ന എനിക്ക് ആ സീന്‍ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു. അതുകൊണ്ട് സംവിധായകന്‍ രാജീവ് അഞ്ചല്‍ സാറിനോട് ഞാന്‍ പറഞ്ഞു, ഒറിജിനലായി ക്ലോറോഫോം മണപ്പിച്ച് എന്നെ ബോധം കെടുത്താന്‍’ എന്നും ഐശ്വര്യ പറയുന്നു. തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം 1990ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ഒളിയമ്പുകളിലൂടെയാണ് രണ്ടാമതായി അഭിനയിച്ചത്. നടി മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഐശ്വര്യ ഭാസ്‌കര്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. കണ്ടതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍ എന്നാണ് നടി ഐശ്വര്യ ഭാസ്‌കരന്‍ പറഞ്ഞത്. മലയാള സിനിമയില്‍ പകരം വെക്കാനില്ല നടന്ന വിസ്മയമാണ് മോഹന്‍ലാല്‍.ഒരുപാട് ആരാധകരാണ് ലോകമെബാടും താരത്തിനുള്ളത്.’ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍.

ചില നടന്മാര്‍ക്ക് കൂടെ അഭിനയിക്കുന്നവര്‍ക്ക് പ്രാധാന്യം കൂടുതല്‍ കിട്ടിയാല്‍ ദേഷ്യം വരാം. മോഹന്‍ലാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. അദ്ദേഹം തനിക്ക് എത്ര ഡയലോഗ് ഉണ്ട് എത്ര സീനുണ്ട് ഇതൊന്നും നോക്കാറില്ല. അദ്ദേഹത്തിന്റെ പ്രാധാന്യം മാത്രമല്ല അദ്ദേഹം നോക്കാറുള്ളത് കൂടെ അഭിനയിക്കുന്ന മറ്റ് താരങ്ങളുടെയും പ്രകടനത്തെ അദ്ദേഹം വലിയ രീതിയില്‍ പിന്തുണയ്ക്കുകയും അതിനുവേണ്ടി അഭിനയിക്കുകയും ചെയ്യും. ‘ലാലേട്ടന്‍ ഈ കാര്യങ്ങളിലെല്ലാം വളരെ നിസ്വാര്‍ത്ഥനാണ്. വളരെ എളിമയുള്ള മനുഷ്യനാണ് അദ്ദേഹം. ഞാന്‍ കൂടെ അഭിനയിച്ചിട്ടുള്ള നായകന്മാരെ ഏറ്റവും മികച്ച ഒരാള്‍ മോഹന്‍ലാല്‍ സാറാണ്.’ ഐശ്വര്യ പറഞ്ഞിരുന്നു.

Vijayasree Vijayasree :