ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ പരമ്പരകളും ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മുതിർന്നവർ മാത്രമല്ല, പല സീരിയലുകൾക്കും യൂത്തും പ്രേക്ഷകരായി ഉണ്ട്. കുടുംബവിളക്ക്, സാന്ത്വനം, കൂടെവിടെ , മൗനരാഗം തുടങ്ങി നിരവധി സീരിയലുകളാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നത്. എല്ലാ ആഴ്ചയിലും ഇവയുടെ റേറ്റിങിൽ വ്യത്യാസം വരാരുണ്ട്. പ്രേക്ഷക പ്രീതിക്ക് അനുസരിച്ച് സഞ്ചരിച്ച് റേറ്റിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണ് എല്ലാ പരമ്പരകളും. പല പരമ്പരകൾക്കും ചെറിയ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയായി റേറ്റിങ് ചാർട്ട് ഭരിക്കുന്നത് നടി മീരാ വാസുദേവ് കേന്ദ്രകഥാപാത്രമായ കുടുംബവിളക്ക് എന്ന സീരിയലാണ്. രണ്ടാഴ്ച മുമ്പ് വരെ രണ്ടാംസ്ഥാനത്തായിരുന്നു കുടുംബവിളക്ക് ഈ അടുത്തിടെ കഥയിൽ വന്ന ചില മാറ്റങ്ങളാണ് സീരിയലിനെ വീണ്ടും റേറ്റിങിൽ ഒന്നാമതെത്തിച്ചത്. രണ്ടാം സ്ഥാനം പതിവുപോലെ സാന്ത്വനത്തിന് തന്നെയാണ്. കുടുംബവിളക്കുമായി നേരിയ വ്യത്യാസമുള്ളതിനാലാണ് സാന്ത്വനം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കണ്ണീർ സീരിയൽ പരിവേഷമില്ലാതെ സഞ്ചരിക്കുന്ന പരമ്പര എന്നതിനാൽ തന്നെ സാന്ത്വനം ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ്.
ഒന്നാം സ്ഥാനത്തേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കുടുംബവിളക്കാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത് ഉള്ളത്. 20.2ആണ് സീരിയലിന്റെ റേറ്റിങ്. പ്രേക്ഷകപ്രിയം നേടിയ മലയാളത്തിലെ പരമ്പരയാണ് സാന്ത്വനം. കുടുംബവിളക്ക് ഒന്നാംസ്ഥാനത്തേക്ക് എത്തിയതോടെ സാന്ത്വനം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് വരും ദിവസങ്ങളിൽ റേറ്റിങ് സാന്ത്വനം തിരിച്ചുപിടിച്ചേക്കാം. 19.2 ആണ് ഇപ്പോൾ സാന്ത്വനത്തിന്റെ റേറ്റിങ്.
മൂന്നാം സ്ഥാനത്ത് തങ്ങൾ തന്നെയെന്ന് വീണ്ടും ഉറപ്പിച്ച് സൂപ്പർഹിറ്റ് പരമ്പര അമ്മയറിയാതെയാണുള്ളത്. അമ്പാടി ട്രൈനിങ്ങിന് പോയതും അമ്പാടിയോടുള്ള പ്രണയം തുറന്നുപറയുന്ന അലീനയുമാണ് കഴിഞ്ഞ ആഴ്ചയിൽ ഹൈലൈറ്റായിരുന്നത്. 15.8 ആണ് അമ്മയറിയാതെയുടെ റേറ്റിങ്.
നാലാംസ്ഥാനം തൂവൽസ്പർശം എന്ന സീരിയലിനാണ്. 13.2 ആണ് റേറ്റിങ്. കുറഞ്ഞ നാളുകൾക്കുള്ളിൽ മുന്നിലെത്തിയ പരമ്പര വളരെ വ്യത്യസ്തമായ കഥയാണ് പറയുന്നത്. രണ്ട് സഹോദരിമാരുടെ കഥ പറയുന്ന സീരിയൽ ആരാധകർ ഏറ്റെടുത്തത് അതിശയകരമായ ഒന്നാണ്…
എന്നാൽ, കിരണിന്റെയും കല്യാണിയുടെ പ്രണയ കഥ മൗനരാഗം അഞ്ചാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. വളരെയധികം ട്വിസ്റ്റുകളോടെ കടന്നുപോയ പരമ്പര പ്രതീക്ഷിച്ചതിലും പിന്നിലേക്ക് പോയതിൽ ആരാധകർക്ക് ഏറെ നിരാശയുണ്ട്. ആറാം സ്ഥാനത്ത് വീണ്ടും കൂടെവിടെയാണ്. പരമ്പര ഏറെ നാളായി നിരാശപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും ഇപ്പോൾ പുതിയ പ്രണയ ട്രാക്ക് പിടിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ അടുത്ത ആഴ്ച കൂടെവിടേയ്‌ക്ക് മികച്ച റേറ്റിങ് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഏഴാം സ്ഥാനത്ത് സസ്നേഹവും എട്ട്, ഒമ്പത് സ്ഥാനങ്ങളിൽ പാടത്ത പൈങ്കിളി, ബാലഹനുമാൻ എന്നിവയുമാണ് ഉള്ളത്.
about malayalam serial