എന്റമ്മമോ ദിലീപിന് തലയൂരാൻ.. വാഗ്ദാനം കേട്ട് കണ്ണ് തള്ളി! അന്ന് ജയിലിൽ വച്ച് പൾസർ സുനി ആ രഹസ്യം വെളിപ്പെടുത്തി

നടിയെ ആക്രമിച്ച കേസിൽ വമ്പൻ ട്വിസ്റ്റ്. നിർണ്ണായക വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നൽകിയാൽ അഞ്ചു സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചതായി പരാതി. സാക്ഷികളിൽ ഒരാളും പൾസർ സുനിയുടെ സഹതടവുകാരനുമായിരുന്ന തൃശൂർ ചുവന്നമണ്ണ് നെല്ലിക്കൽ ജിൻസനാണ് പീച്ചി പൊലീസിൽ പരാതി നൽകിയത്. ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞ പ്രകാരം കൊല്ലം സ്വദേശി നാസറാണ് കഴിഞ്ഞ ജനുവരിയിൽ ഫോണിൽ വിളിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഈ സാഹചര്യത്തിൽ ജീവന് ഭീഷണിയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇ മെയിൽ വഴി ഇന്നലെ വൈകിട്ടാണ് പരാതി നൽകിയത്. പിന്നീട് ജിൻസൻ സ്റ്റേഷനിലേക്ക് വിളിച്ചു. ഭാര്യയ്ക്ക് കൊവിഡ് ഉളളതിനാൽ ജിൻസൻ ക്വാറന്റൈനിലാണ്. അതിനാൽ നേരിട്ട് സ്റ്റേഷനിലെത്താനായില്ല. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും പ്രാഥമികനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജനുവരിയിൽ ഫോൺ വിളിച്ച ശേഷം ഇപ്പോൾ പരാതിപ്പെട്ടത് എന്തുകൊണ്ടാണെന്നത് അടക്കമുളള കാര്യങ്ങൾ പൊലീസ് അന്വേഷിക്കും.


പൾസർ സുനി ജയിലിൽ കഴിയുന്നതിനിടെ മറ്റൊരു കേസിൽ പ്രതിയായി ജിൻസൻ ജയിലിൽ ഉണ്ടായിരുന്നു. അന്ന് കേസുമായി ബന്ധപ്പെട്ട് പല വിവരങ്ങളും പൾസർ സുനി ജിൻസനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ മൊഴിയായി പൊലീസിന് നൽകിയിട്ടുണ്ട്. ദിലീപിനെ പ്രതി ചേർക്കുന്നതിലേക്കും രണ്ടാം ഘട്ടം കേസന്വേഷണം നീങ്ങിയതിലേക്കും ജിൻസന്റെ മൊഴികൾ നിർണ്ണായകമായിരുന്നു

കേസിൽ മാപ്പു സാക്ഷിയായ വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ അറസ്റ്റ് ചെയിതതിന് പിന്നാലെ യാണ് കേസില്‍ മറ്റൊരു സാക്ഷിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുള്ള പരാതി ഇപ്പോൾ ലഭിച്ചത്

ഇന്ന് പത്തനാപുരത്ത് നിന്നും ബേക്കൽ പോലീസാണ് പ്രദീപ് കുമാറിനെ ഇയാളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ പ്രദീപ് കുമാറിനെ കാസര്‍കോട്ടേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇയാളുടെ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രദീപിന് മുൻകൂ‍ർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്ത് ഒരു യോഗവും നടന്നിരുന്നു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നിരുന്നു എന്ന സുപ്രധാന വിവരമാണ് പോലീസിന് ലഭിച്ചത്

Noora T Noora T :