രഹ്ന ഫാത്തിമ പണം തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി! ആ വോയിസ് ഫയലുകള്‍.. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ദിയ സന!

പഴയ ഒരു ഗോമാതാ ഒലത്തിന് ഇത്തിരി ലേറ്റ് ആയിട്ടാണെങ്കിലും പണി കിട്ടിയിരിക്കുകയാണ്‌ രഹ്ന ഫാത്തിമയ്ക്ക്.ഗോമാതാ ഉലർത്ത് എന്ന പേരിൽ പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുകയും പശുവിറച്ചി പാകം ചെയ്യുകയും ചെയ്തതിലൂടെ ഹൈന്ദവ വികാരത്തെ വീണ്ടും മുറിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ സമിതി അംഗം ബി രാധാകൃഷ്ണ മേനോൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു കേസിന്റെ ജാമ്യത്തിൽ കഴിയുമ്പോൾ ഒരു തരത്തിലും മതവികാരം വ്രണപ്പെടുത്താൻ പാടില്ല എന്ന വ്യവസ്ഥയാണ് ഗോമാതാ ഉലത്തിലൂടെ രഹ്ന ഫാത്തിമ ലംഘിച്ചതെന്ന് കാട്ടി അഡ്വക്കേറ്റ് ബി രാധാകൃഷ്ണമേനോന് വേണ്ടി അഡ്വക്കറ്റ് കൃഷ്ണരാജ് ആണ് ഹൈക്കോടതിയിൽ പെറ്റിഷൻ നൽകിയിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ഇതാ രഹ്ന ഫാത്തിമയുടെ ക്രിമിനല്‍ മുഖം സുഹൃത്ത് ദിയാ സന പുറം ലോകത്തിന് കാണിച്ചുകൊടുത്തിരിക്കുകയാണ്. രഹ്ന ഫാത്തിമ, ഭര്‍ത്താവും DACD യുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധര്‍ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിന്‍ എന്നിവര്‍ക്കെതിരെയുള്ള പ്രധാന പരാതി , സാമൂഹിക പ്രവര്‍ത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാന്‍സ്ജെന്ററും സര്‍ക്കാര്‍ ജോലി ചെയ്യുന്നയാളുമായ കോഴിക്കോട് സ്വദേശിയില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിച്ചു എന്നതാണ്.സുപ്രീം കോടതിവരെ കേസുകള്‍ നടത്താമെന്ന വാഗ്ദാനം നല്‍കി രഹ്ന ഫാത്തിമ നിരവധിതവണ അയാളോട് മനോജ് കെ ശ്രീധറിനും വിനോ ബാസ്റ്റിനും രണ്ടരലക്ഷം രൂപാ കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു എന്നുള്ള വോയിസ് ഫയലുകള്‍ അടക്കമാണ് പരാതി രജിസ്റ്റര്‍ ചെയ്തതെന്ന് ദിയാസന പറഞ്ഞു.

രഹ്ന ഫാത്തിമ നേരിട്ട് പണം നിര്‍ബന്ധിച്ചു ചോദിച്ചു വാങ്ങി എന്നുകേട്ടപ്പോള്‍ എനിക്ക് ശരിക്കും വിശ്വസിക്കാനായില്ല. അത്തരം ഒരു ഗൂഢസംഘത്തില്‍ പ്രധാന കണ്ണിതന്നെയായിരുന്നു പഴയ സുഹൃത്ത് എന്നു മനസിലാക്കിയതില്‍ ഞെട്ടലുണ്ട്. ലോണെടുത്താണ് ഇവരുടെ ചൂഷണത്തിന് ഇരയായ വ്യക്തി പണംനല്‍കിയത്. സംഘടന ഉണ്ടാക്കിയതിന് ശേഷം മനോജ് കെ ശ്രീധര്‍ സ്വന്തം സ്വകാര്യ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് തുക കൈകാര്യം ചെയ്യുകയുണ്ടായി. രഹ്ന ഫാത്തിമയും സ്വന്തം ഐഡിയിലൂടെ പണപ്പിരിവ് നടത്തുകയുണ്ടായി. യാതൊരുവിധ രസീതോ രേഖകളോ നല്‍കാതെ മാറിമാറിവന്ന ട്രഷറര്‍മാരെ നോക്കുകുത്തികളാക്കിക്കൊണ്ടാണ് മനോജ് കെ ശ്രീധര്‍ സ്വന്തം അക്കൗണ്ടിലൂടെ ഈ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതെന്നും വെളിപ്പെടുത്തല്‍.

കുറിപ്പ് വായിക്കാം………..

DACD ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം സൊസൈറ്റി രജിസ്ട്രാര്‍ക്കു മുമ്പാകെയും രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി മുമ്പാകെയും പരാതി നല്‍കി. തുടര്‍ന്നുണ്ടാവുന്ന കോടതിക്കേസിനു മുന്നോടിയായാണ് ഇങ്ങനെ ഒരു പരാതി രജിസ്റ്റര്‍ ചെയ്തത്. DACD ഓര്‍ഗനൈസേഷനിലെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റായിരുന്നു ഞാന്‍.. എന്നാല്‍ ഇനി ഈ നിലനില്‍ക്കുന്ന ഭരണസമിതിയുമായി തുടരാന്‍ സാധിക്കില്ല..

രഹ്നഫാത്തിമ, ഭര്‍ത്താവും DACD യുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധര്‍ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിന്‍ എന്നിവര്‍ക്കെതിരെയുള്ള പ്രധാന പരാതി സാമൂഹിക പ്രവര്‍ത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാന്‍സ്ജെന്ററും സര്‍ക്കാര്‍ ജോലി ചെയ്യുന്നയാളുമായ കോഴിക്കോട് സ്വദേശിയില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിച്ചു എന്നതാണ്. അയാള്‍ക്ക് വേണ്ടി സുപ്രീം കോടതിവരെ കേസുകള്‍ നടത്താമെന്ന വാഗ്ദാനം നല്‍കി രഹ്ന ഫാത്തിമ നിരവധിതവണ അയാളോട് മനോജ് കെ ശ്രീധറിനും വിനോ ബാസ്റ്റിനും രണ്ടരലക്ഷം രൂപാ കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു എന്നുള്ള വോയിസ് ഫയലുകള്‍ അടക്കമാണ് പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

രഹ്ന ഫാത്തിമ നേരിട്ട് പണം നിര്‍ബന്ധിച്ചു ചോദിച്ചു വാങ്ങി എന്നുകേട്ടപ്പോള്‍ എനിക്ക് ശരിക്കും വിശ്വസിക്കാനായില്ല. അത്തരം ഒരു ഗൂഢസംഘത്തില്‍ പ്രധാന കണ്ണിതന്നെയായിരുന്നു പഴയ സുഹൃത്ത് എന്നു മനസിലാക്കിയതില്‍ ഞെട്ടലുണ്ട്. ലോണെടുത്താണ് ഇവരുടെ ചൂഷണത്തിന് ഇരയായ വ്യക്തി പണംനല്‍കിയത്.

സംഘടന ഉണ്ടാക്കിയതിന് ശേഷം മനോജ് കെ ശ്രീധര്‍ സ്വന്തം സ്വകാര്യ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് തുക കൈകാര്യം ചെയ്യുകയുണ്ടായി. രഹ്ന ഫാത്തിമയും സ്വന്തം ഐഡിയിലൂടെ പണപ്പിരിവ് നടത്തുകയുണ്ടായി. യാതൊരുവിധ രസീതോ രേഖകളോ നല്‍കാതെ മാറിമാറിവന്ന ട്രഷറര്‍മാരെ നോക്കുകുത്തികളാക്കിക്കൊണ്ടാണ് മനോജ് കെ ശ്രീധര്‍ സ്വന്തം അക്കൗണ്ടിലൂടെ ഈ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ബൈ ലോ അനുസരിച്ചു ട്രഷററുടെ കൈവശം വയ്ക്കാവുന്ന പരമാവധി തുക 2000 രൂപ മാത്രമാണ്. എന്നാല്‍ DACD യുടെ ഇടപാടുകള്‍ മാത്രം മനോജ് കെ ശ്രീധറിന്റെ സ്വകാര്യ അക്കൗണ്ടിലൂടെ ആണ്. ഇതുവരെ തെരഞ്ഞെടുപ്പോ പൊതുയോഗമോ നടക്കാത്ത സംഘടനയുടെ ആജീവനാന്ത സെക്രട്ടറിയായി അദ്ദേഹം തുടരുന്നു.

നിയന്ത്രിക്കാന്‍ കഴിയുന്ന ആളുകളെ മാത്രം ഉള്‍പ്പെടുത്തികൊണ്ട് കമ്മറ്റി ഉണ്ടാക്കുക എതിര്‍പ്പ് പറയുന്നവരെ പുറത്താക്കുക, പൊതുയോഗമോ ഇലക്ഷനോ ഇല്ലാതെ കമ്മറ്റി ഉണ്ടാക്കിയതായി പറയുക, ആജീവനാന്ത മെമ്പര്‍ഷിപ്പ് ഫീസായി അയ്യായിരം രൂപാ അടച്ചവര്‍ക്കുപോലും ബില്ലുകള്‍ നല്‍കാതിരിക്കുക എന്നിങ്ങനെയുള്ള നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു.

ഈ അവസരത്തിലാണ് പ്രശ്നമുള്ള ആളുകളുടെ വിഷയങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇടപെട്ടു സഹായവാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപാ തട്ടിച്ചെടുക്കുകയും പണമോ വാഗ്ദാനം ചെയ്ത സഹായമോ ചോദിക്കുമ്ബോള്‍ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഘമായി രഹ്ന ഫാത്തിമാ, മനോജ് കെ ശ്രീധര്‍, വിനോബാസ്റ്റിന്‍ എന്നീ വ്യക്തികള്‍ മാറുന്നത്. അതിനു വേണ്ടി ഉപയോഗിക്കുന്നത് DACD എന്ന സംഘടനയും.

മറ്റംഗങ്ങളും ഭാരവാഹികളും ഇതില്‍ എത്രമാത്രം പങ്കാളികളാണെന്നോ അവര്‍ക്കു ഇതിലൊക്കെ പങ്കുണ്ടെന്നോ എനിക്കറിയില്ല. ഏതായാലും DACD എന്ന സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് ഒരു ക്രിമിനല്‍ സംഘത്തെ വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കാനായി നിയമനടപടികളുമായി മുന്നോട്ടു പോകുന്നു. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.

ശരിക്കും ഈ സംഭവങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ വിഷയത്തിനു മേലുള്ള തര്‍ക്കങ്ങളും രഹസ്യങ്ങളും ഞാന്‍ പുറത്തുപറയാന്‍ സാധ്യതയുണ്ട് എന്നീ സംഘത്തിനു മനസ്സിലായിരുന്നു. രെഹ്ന ഫാത്തിമയും ഭര്‍ത്താവ് മനോജ് കെ ശ്രീധറും കൂട്ടുപ്രതിയായ വിനോ ബാസ്റ്റിനും ചേര്‍ന്നുകൊണ്ട് എനിക്കെതിരെ നേരിട്ടും ഇതുപോലെ ചൂഷണം ചെയ്യുന്ന മറ്റുപലരെയും രംഗത്തിറക്കിയും വ്യക്തിപരമായ ആരോപണങ്ങള്‍ നടത്തി.

ഇവരുടെ രഹസ്യങ്ങള്‍ പുറത്താവുമെന്നു തോന്നിയപ്പോഴാണ് എന്‍്റെ ക്രെഡിബിലിറ്റി നശിപ്പിക്കാന്‍ വേണ്ടി ഇവര്‍ ശ്രമിച്ചത്. അതും എനിക്കു മറുപടി സാധിക്കില്ല എന്നുറപ്പുള്ള സമയത്ത്.

ഞാന്‍ ഈ വിഷയങ്ങള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കും എന്നുള്ള ഉറപ്പ് ഇവര്‍ക്കുണ്ടായിരു. അപ്പോഴും രഹ്ന ഫാത്തിമ ഒരു ഇരയാനാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ഇതിലൊക്കെ പ്രധാനകണ്ണിയാണെന്നും വെളിപ്പെടുത്തുന്ന വോയിസ് ക്ലിപ്പുകളാണ് അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ കൊടുക്കാന്‍ കഴിഞ്ഞത്.

DACD ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം സൊസൈറ്റി രജിസ്ട്രാര്‍ക്കു മുമ്പാകെയും രജിസ്‌ട്രേഷന്‍ വകുപ്പ്…

about rehna fathima

Vyshnavi Raj Raj :