തന്റെ വേറിട്ട അവതരണ രീതിയിലൂടെയാണ് അശ്വതി ശ്രീകാന്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. ഇപ്പോൾ അവതാരകയില്‍ നിന്ന് അഭിനയത്തിലേക്ക് ചുവട് വെയ്ക്കുകയാണ് അശ്വതി. സെലിബ്രറ്റി എന്ന നിലയില്‍ കൂടുതല്‍ കൈയ്യടി നേടുമ്പോൾ ഇപ്പോഴത്തെ തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.
സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കുന്ന വ്യക്തിയാണ് താനെന്നും സിനിമയില്‍ അവസരം കിട്ടിയാല്‍ ഇനി വിട്ടു കളയില്ലന്നും മുന്‍പ് സിനിമയില്‍ അവസരം വന്നപ്പോള്‍ മകൾ ചെറുതായത് കൊണ്ട് ഒഴിവാക്കേണ്ടി വന്നുവെന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ അശ്വതി ശ്രീകാന്ത് പറയുന്നു.

‘സെലിബ്രിറ്റി ആയതു കൊണ്ട് ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഞാന്‍ ഇപ്പോഴും പഴയ അശ്വതി തന്നെയാണ്. എവിടെയെങ്കിലും ചെന്നാല്‍ ആള്ക്കാര് തിരിച്ചറിയുന്നുണ്ട്. സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്. സെലിബ്രിറ്റി പ്രിവിലേജ് ആസ്വദിക്കാറുമുണ്ട്. ബി ഗ് സ്ക്രീനിലേക്ക് അവസരം കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യും. മുൻപും അവസരങ്ങള്‍ വന്നിരുന്നു. അന്ന് പക്ഷേ മോള് ചെറുതായതു കൊണ്ട് അവളെ വിട്ടിട്ട് പോകുക എന്നത് പ്രയാസമായിരുന്നു. ഇനി നല്ല കഥാപാത്രം കിട്ടിയാല്‍ ചെയ്തേക്കും. മകള്‍ പത്മ രണ്ടാം ക്ലാസിലാണ്. ഓണ്‍ലൈന്‍ പഠനത്തിരക്കിലാണ് ഞങ്ങളിപ്പോള്‍.
‘ചക്കപ്പഴം’ കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ ഞങ്ങള്‍ രണ്ടാളും കൂടിയിരുന്ന് ഹോം വര്‍ക്ക് ചെയ്യലും പഠിത്തവുമൊക്കെയാണ്. അമ്മ അഭിനയിക്കുന്നതില്‍ കക്ഷിയ്ക്ക് നല്ല സന്തോഷമാണ്. വിമര്‍ശിക്കാനും വളര്‍ന്നിട്ടുണ്ട്..ഭര്‍ത്താവ് ശ്രീകാന്ത് ദുബായിലാണ്. എല്ലാ പിന്തുണയും പ്രോത്സാഹനവുമായി കൂടെയുണ്ട്’.