ഡോക്ടർ ഹിമാനി ഇനി ചേട്ടന് സ്വന്തം; ചെന്നൈയിൽ വച്ചായിരുന്നു വിവാഹം നടന്നത്; വെളിപ്പെടുത്തി സഹോദരൻ

നടനും സംവിധായകനും കൊറിയോഗ്രാഫറുമായ പ്രഭുദേവയുടെ രണ്ടാം വിവാഹത്തിയനൊരുങ്ങുന്നുവെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. ഇപ്പോൾ ഇതാ വാർത്ത സ്ഥികരീച്ച് സഹോദരൻ രാജു സുന്ദരം. ഡോക്ടർ ഹിമാനി എന്നാണ് പ്രഭുദേവയു‌ടെ ഭാര്യയുടെ പേര്. മെയ് മാസത്തിൽ‍ ചെന്നൈയിൽ വച്ചായിരുന്നു വിവാഹം. ലോക്ഡൗൺ ആയതുകൊണ്ട് ഇരുകുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തതെന്ന് രാജു പറഞ്ഞു.

‘ചികിത്സയുടെ ഭാ​ഗമായാണ് പ്രഭുദേവ ഹിമാനിയുമായി പരിചയത്തിലായത്. തുടർച്ചയായി നൃത്തം ചെയ്യുന്നതുകൊണ്ട് പ്രഭുദേവയ്ക്ക് ശക്തമായ പുറം വേദന ഉണ്ട‌ായിരുന്നു. മുംബെെയിൽ ചികിത്സയുടെ ഭാ​ഗമായാണ് ഹിമാനിയെ പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായപ്പോൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് മാസത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷമായിരുന്നു വിവാഹം. ലോക്ഡൗൺ ഇളവുകൾ വന്നതോ‌‌ടെ ഇരുവരും കുടുംബാം​ഗങ്ങളെ സന്ദർശിച്ച് അനു​ഗ്രഹം തേടി. സഹോദരൻ വിവാഹിതനായതിൽ അതിയായ സന്തോഷമുണ്ടെന്നും രാജു സുന്ദരം കൂട്ടിച്ചേർത്തു’.

റംലത്താണ് പ്രഭു ദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ താരത്തിന് രണ്ട് ആണ്‍കുട്ടികളും ഉണ്ട്. എന്നാല്‍ നയന്‍താരയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസില്‍ പരാതി കൊടുത്തതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Noora T Noora T :