മരിച്ചു പോയ ഭാര്യ പറഞ്ഞ എല്ലാ കാര്യവും ഞാൻ സാധിച്ച് കൊടുത്തിട്ടുണ്ട്; എന്‍റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ആ കാര്യം മാത്രം ഞാൻ അനുസരിച്ചില്ല

തിരഞ്ഞെടുപ്പ് കാലം അടുത്തതോടെ നടൻ ദേവനും അദ്ദേഹത്തിന്റെ പാർട്ടിയുമാണ് മാധ്യമങ്ങളിലെ ചർച്ച വിഷയം നവകേരള പീപ്പിൾസ് പാർട്ടി’യുമായാണ് ദേവൻ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് രംഗ പ്രവേശനം നടത്തിയത്.

മരിച്ചുപോയ ഭാര്യക്ക് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് യോജിപ്പില്ലായിരുന്നു. ഭാര്യ പറഞ്ഞ എല്ലാ കാര്യവും ഞാൻ സാധിച്ച് കൊടുത്തിട്ടുണ്ട്. എന്നാൽ എന്‍റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ഈ കാര്യം മാത്രം ഞാൻ അനുസരിച്ചില്ലെന്ന് ദേവൻ പറയുന്നു. ‘സമയം മലയാളത്തിന്’ നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദേവൻ മനസ്സ് തുറന്ന് സംസാരിച്ചത്. രാഷ്ട്രീയ ജീര്‍ണതയാണ് തന്നെ പുതിയ പാർട്ടി രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. നവ കേരള പീപ്പിള്‍സ് പാര്‍ട്ടി നിലവിലെ മുന്നണികള്‍ക്കുള്ള രാഷ്ട്രീയ ബദലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെങ്കിലും സമാന ചിന്താഗതിയുള്ളവര്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം പറയുന്നു

ദേവന്റെ വാക്കുകളിലേക്ക്

മമ്മൂട്ടിയും മോഹന്‍ലാലും തന്‍റെ വളര്‍ച്ചയ്ക്ക് ഒരു ഭീഷണിയായെന്ന് കരുതുന്നില്ല. അവര്‍ കാരണം തന്‍റെ ഒരു അവസരവും നഷ്ടമായിട്ടില്ല. മോഹന്‍ലാലും മമ്മൂട്ടിയും താന്‍ ബഹുമാനിയ്ക്കുന്ന രണ്ട് നടന്മാരാണ്. വളരെ കഷ്ടപ്പെട്ടാണ് അവര്‍ സൂപ്പര്‍ സ്റ്റാറുകളായത്. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോവുമ്പോള്‍ അവിടെയുള്ളവര്‍ നമ്മളോട് സംസാരിയ്ക്കുന്നത് ഇവരെ കുറിച്ചാണ്. തെലുങ്കിലുള്ള മുന്‍നിര സംവിധായകരൊക്കെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്മാരാക്കി സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ ഇവര്‍ക്കൊപ്പം അഭിനയിച്ച നടന്‍ എന്ന നിലയില്‍ അഭിമാനം തോന്നാറുണ്ടെന്നും ദേവന്‍ പറഞ്ഞു.

താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ എതിര്‍ത്തിരുന്നു. എന്തിനാടാ നിനക്ക് രാഷ്ട്രീയം, നിനക്ക് പറ്റിയ പണി അഭിനയമാണ് എന്ന് പലരും ഉപദേശിച്ചു. മരിച്ചുപോയ ഭാര്യക്കും താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് ഒട്ടും യോജിപ്പില്ലായിരുന്നു. ഭാര്യ പറഞ്ഞ എല്ലാ കാര്യവും സാധിച്ചുകൊടുത്തിട്ടുണ്ട്. പക്ഷേ അവള്‍ എന്‍റെ മുന്നില്‍ കണ്ണീരോടെ പറഞ്ഞ ഈ ഒരു കാര്യം മാത്രമാണ് താന്‍ ഇതുവരെ അനുസരിക്കാതിരുന്നിട്ടുള്ളതെന്നും ദേവന്‍ പറയുന്നു.

Noora T Noora T :