ആട് 2 ഇല്‍ പക്ഷേ ജയസൂര്യയുടെ ബുദ്ധിപരമായ ഇടപെടല്‍ കാരണം അത് സംഭവിച്ചില്ല; എന്നെ വെച്ച് എപ്പോ പടം എടുക്കും എന്നു കൂടി പറ,”; രഞ്ജിത് ശങ്കറിന് മറുപടിയുമായി വിജയ് ബാബു!

നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെ കുറിച്ചുള്ള സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ പോസ്റ്റും അതിന് വിജയ് ബാബു നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

വിജയ് ബാബുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സു സു സുധിയില്‍ ആ പേരില്‍ ഒരു കഥാപാത്രം തന്നെ ഉണ്ടായതെന്നും അതിനും മുന്‍പേ ഡ്രീംസ് ആൻഡ് ബിയോണ്ട് മോളി ആന്റിയുമായി ലോഞ്ച് ചെയ്യാന്‍ ഞങ്ങളുടെ കൂടെ നിന്നതും വിജയ് ആയിരുന്നെന്നുമാണ് രഞ്ജിത് ശങ്കര്‍ പറഞ്ഞത്.

സണ്ണി ഷൂട്ട് ചെയ്യുമ്പോള്‍ ചോദിക്കാതെ തന്നെ അഡ്വ. പോളിന് വിജയുടെ ഫോട്ടോ ആണ് വെച്ചതെന്നും ആ സ്വാതന്ത്ര്യം ആണ് വിജയുമായുള്ള സൗഹൃദമെന്നുമായിരുന്നു രഞ്ജിത് ശങ്കറിന്റെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് പോസ്റ്റിന് താഴെ രസകരമായ കമന്റുമായി വിജയ് ബാബു എത്തിയത്. ” ചോദിക്കാതെ എന്റെ പേരെടുത്തു, എന്റെ ഫോട്ടോ എടുത്തു, ശബ്ദം എടുത്തു, ഗസ്റ്റ് അപ്പിയറന്‍സ് എടുത്തു. ഇതൊക്കെ എടുത്തത് ഞാന്‍ ബ്രദര്‍ ആയി കാണുന്ന രഞ്ജിത് ശങ്കര്‍ ആണെന്ന് ഉള്ളതുകൊണ്ട് സന്തോഷം മാത്രം. എന്നെ വെച്ച് എപ്പോ പടം എടുക്കും എന്നു കൂടി പറ,” എന്നായിരുന്നു വിജയ് ബാബു കുറിച്ചത്. ഇതിന് പിന്നാലെ മറുപടിയുമായി രഞ്ജിത് ശങ്കര്‍ എത്തി. ”എന്നെ നായകന്‍ ആക്കിയുള്ള ഫ്രൈഡേ പടം കഴിഞ്ഞ് മുതലാളി ബാക്കി ഉണ്ടെങ്കില്‍” എന്ന മറുപടിയായിരുന്നു രഞ്ജിത് ശങ്കര്‍ നല്‍കിയത്.

ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒന്നിച്ച സണ്ണി കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസ് ചെയ്തത്. ജയസൂര്യയുടെ സണ്ണി എന്ന കഥാപാത്രം മാത്രമാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ബാക്കി കഥാപാത്രങ്ങളെല്ലാം ശബ്ദ സാന്നിധ്യം മാത്രമായാണ് സിനിമയിലുള്ളത്.

രഞ്ജിത് ശങ്കറിന്റെ പോസ്റ്റ്…

വിജയ് ബാബുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സു സു സുധിയില്‍ ആ പേരില്‍ ഒരു കഥാപാത്രം തന്നെ ഉണ്ടായത്. അതിനും മുന്നേ dreams n beyond മോളി ആന്റി യുമായി ലോഞ്ച് ചെയ്യാന്‍ ഞങ്ങളുടെ കൂടെ നിന്നതും വിജയ് തന്നെ. പിന്നീട് വിജയ് നിര്‍മ്മാതാവായി, നടനായി, എന്നെ പോലും നടനാക്കാന്‍ ശ്രമിച്ചു. ആട് 2 ഇല്‍ പക്ഷേ ജയസൂര്യയുടെ ബുദ്ധിപരമായ ഇടപെടല്‍ കാരണം അത് സംഭവിച്ചില്ല. സണ്ണി ഷൂട്ട് ചെയ്യുമ്പോള്‍ ചോദിക്കാതെ തന്നെ അഡ്വ. പോളിന് വിജയുടെ ഫോട്ടോ ആണ് വെച്ചത്. ആ സ്വാതന്ത്ര്യം ആണ് വിജയുമായുള്ള സൗഹൃദം..

about vijay babu

Safana Safu :