‘മരണത്തോട് പോലും ‘ഒന്ന് ചിരിക്കൂ’ എന്നു മാത്രം പറയാന്‍ കെല്‍പ്പുള്ള തരത്തില്‍ ആ മുഖം പ്രസന്നമായിരുന്നു, തന്റെ കൊച്ചു സിനിമയിലെ വല്യ നായകന് ആദരാഞ്ജലികള്‍ അറിയിച്ച് ഗണപതി

ബാലതാരമായി എത്തി മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഗണപതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ സിനിമാ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഗണപതി സംവിധാനം ചെയ്ത ‘ഒന്നു ചിരിക്കൂ’ എന്ന ഹ്രസ്വ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി പേരാണ് പ്രശംസയുമായി എത്തിയിരുന്നത്. സംവിധായകരായ ജീത്തു ജോസഫ്, ലാല്‍, പ്രിയനന്ദനന്‍ എന്നിവരെല്ലാം ഈ ഹ്രസ്വചിത്രത്തെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഈ ഹ്രസ്വചിത്രത്തില്‍ അഭിനയിച്ച നടന്‍ നാരായണന്‍ നമ്പിയാര്‍ അന്തരിച്ച ദുഃഖകരമായ വാര്‍ത്ത അറിയിച്ചിരിക്കുകയാണ് ഗണപതി.

ഗണപതി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ പ്രിയപ്പെട്ട അഭിനേതാവിന് ആദരാഞ്ജലികള്‍ നേര്‍ന്നത്. നടന്റെ ചിത്രവും രോഗശയ്യയില്‍ കിടക്കവേ നല്‍കിയ പുരസ്‌കാരത്തിന്റെ ഒരു ചിത്രവും സഹിതമാണ് ഗണപതിയുടെ കുറിപ്പ്. ഈ മാസം ഇരുപത്തിരണ്ടിനാണ് നടന്‍ മരിച്ചതെന്ന് ഗണപതി കുറിപ്പിലൂടെ പറയുന്നു.

‘ മരണത്തോട് പോലും ‘ഒന്ന് ചിരിക്കൂ’ എന്നു മാത്രം പറയാന്‍ കെല്‍പ്പുള്ള തരത്തില്‍ ആ മുഖം പ്രസന്നമായിരുന്നു. പ്രിയപ്പെട്ട നാരായണന്‍ നമ്പിയാര്‍ക്ക്, എന്റെ കൊച്ചു സിനിമയിലെ വല്യ നായകന്, പ്രായത്തെ തോല്പിക്കുന്ന കലയോടുള്ള അഭിനിവേശത്തിനു എന്റെ ആദരാഞ്ജലികള്‍ 22/09/2021 restinpower hero. മികച്ച അഭിനേതാവാണ് നഷ്ടമായതെന്നും ആരാധകരൊക്കെ കുറിക്കുന്നു.

Vijayasree Vijayasree :