കിടുങ്ങി വിറച്ച് രണ്ടാം ഭാര്യ, മിനി ഒരു കില്ലാടി തന്നെ! തെളിവുകൾ മറ നീക്കി പുറത്തേക്ക്; ആ സുഹൃത്ത് ഞെട്ടിച്ചു, രമേശിന്റേത് കൊലപാതകം? ഇനി അറസ്റ്റിലേക്കോ?

സിനിമ കഥയെ വെല്ലുന്ന ട്വിസ്റ്റുകൾ… നടൻ വലിയശാല രമേശിന്റെ മരണം ആതമഹത്യമോ? അതോ കൊലപാതകമോ? ആ വെളിപ്പെടുത്തൽ കൂടി പുറത്ത് വന്നതോടെ ഇനി എന്തും സംഭവിക്കാം…രണ്ടാം ഭാര്യയുടെ കഴുത്തിൽ കുരുക്ക് മുറുകുമോ? രമേശ് മരിച്ച കിടക്കുമ്പോൾ കൂട്ടുകാരനെ വിളിച്ച് ഭാര്യ രഹസ്യമായി പറഞ്ഞത് കേട്ട് നടുങ്ങി മലയാളികൾ ….. രമേശിന്റെ മരണത്തിൽ വമ്പൻ ട്വിസ്റ്റ്… രമേശിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ ഒന്നോടിച്ച് നോക്കാം……

സീരിയല്‍, സിനിമാ താരം രമേശ് വലിയശാലയെ സെപ്റ്റംബർ 11 ശനിയാഴ്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ആദ്യം കണ്ടത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത വരാല്‍ എന്ന ചിത്രത്തിലാണ് രമേശ് ഒടുവില്‍ വേഷമിട്ടത്. ‘ഒൻപതാം തിയതിയാൻ രമേശ് ഷൂട്ട് കഴിഞ്ഞ് പോയത്. ആ ആളെയാണ് പത്താം തിയ്യതി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയാണ് സോഷ്യൽ മീഡിയയിലൂടെ നടന്‍റെ വിയോഗ വാർത്ത ആദ്യം അറിയിച്ചത്. “പ്രശ്നങ്ങൾ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തിൽ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികൾ” എന്നാണ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത്.

സെപ്റ്റംബർ 11 മുതൽ 25 വരെ നടന്ന സംഭവങ്ങൾ സിനിമയെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു. ഒടുവിൽ ആ വമ്പൻ വെളിപ്പെടുത്തലുമായി രമേശിന്റെ ആ സുഹൃത്ത് ഇന്നലെ തട്ടകത്തിലേക്ക് എത്തി

വലിയശാല രമേശിന്റെ മരണത്തിന് കാരണം രണ്ടാം വിവാഹത്തിലെ പൊരുത്തക്കേടുകളായിരുന്നുവെന്ന വെളിപ്പെടുത്തലുമായിട്ടാണ് കഴിഞ്ഞ ദിവസം സുഹൃത്ത് എത്തിയത്. മരിച്ച ദിവസം വൈകുന്നേരം രമേശിനെ ബൈക്കില്‍ വീട്ടില്‍ കൊണ്ടുവിട്ട സുഹൃത്ത് രാഹുലാണ് രമേശിന്റെ രണ്ടാംഭാര്യ മിനിയ്‌ക്കെതിരെ തുറന്നുപറച്ചിലുമായി എത്തിയത്

സുഹൃത്തിന്റെ വെളിപ്പെടുത്തൽ പുറത്ത് വന്നത് കൂടി പല ചോദ്യങ്ങൾക്കും ഇതോടെ ഉത്തരം ലഭിക്കുകയാണ്. രണ്ടാം ഭാര്യയുടെ പല കള്ളങ്ങളും ഇതോടെ പൊളിയുകയാണ്. ഇനി ഒരു ചോദ്യം മാത്രം… എന്തിന് ഇത് ചെയ്തു? ആർക്ക് വേണ്ടി….. നടന്നത് കൊലപാതകമോ?

നടന്റെ മരണവുമായി ബന്ധപ്പെട്ട് അയൽക്കാരുടെ സംശയങ്ങളും, നിലപാടുകളും നോക്കിയപ്പോൾ ആദ്യം തന്നെ രമേശിന്റെ മരണം ദുരൂഹമായി നിന്നിരുന്നു.രമേശ് എന്തിന് ആത്മഹത്യ ചെയ്തു? അന്ന് രാത്രി വീട്ടിൽ സംഭവിച്ചത് എന്താണ്?എല്ലാ കാര്യങ്ങളും വളരെ പോസറ്റീവ് ആയി കാണുന്ന വ്യക്തി ആത്മഹത്യ ചെയ്യുമോ? തുടങ്ങിയ സംശയങ്ങളായിരുന്നു ആരാധകരടക്കം പ്രകടിപ്പിച്ചത്

ഈ മരണവുമായി ബന്ധപ്പെട്ട് അയല്‍ക്കാര്‍ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വീട്ടില്‍ സ്ഥിരം കലഹം പതിവായിരുന്നുവെന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. മാത്രമല്ല, രമേശിന്റെ മരണം നടന്ന ദിവസം രാത്രി എട്ടരയോടെ അദ്ദേഹത്തിന്റെ വീട്ടില്‍ അസ്വഭാവികമായ കാര്യങ്ങള്‍ നടന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്.

പരിഭ്രാന്തരായി രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീടിനുള്ളില്‍ ലൈറ്റ് പോലും ഓഫ് ആയിരുന്നു. പിന്നീട് ഒരു കാര്‍ വീട്ടിലെത്തി. ഇതില്‍ ഡ്രൈവറിനു പുറമേ മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നു. ഈ കാറിലാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്. ഈ സമയം രമേശിന്റെ തല കാറിനു വെളിയിലായിരുന്നുവെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം. രമേശിനെ തിരക്കെയെത്തി ആളോട് അദ്ദേഹത്തിന് നെഞ്ചു വേദന വന്ന് കുഴഞ്ഞ് വീണു എന്നാണ് ഭാര്യയും മകളും പറഞ്ഞത്. ഈ വിവരവും വാര്‍ത്തയായിരുന്നു.

ഇതിന് പിന്നാലെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യജമാണെന്ന് പറഞ്ഞ് രമേശിന്റെ രണ്ടാം ഭാര്യയായ മിനിയുടെ ആദ്യ ഭർത്താവിലുണ്ടായ മകൾ ശ്രുതി രംഗത്തെത്തി. രമേശിന്റെ മകള്‍ ശ്രുതി ചില അവകാശ വാദങ്ങള്‍ ആയിരുന്നു നടത്തിയത്. ഒരു കുറിപ്പിലൂടെ പലതും പറഞ്ഞ് വിസ്വാസിപ്പിക്കുകയായിരുന്നോ? അപ്പോഴും രമേശിന്റെ ആദ്യ ഭാര്യയിലെ മകൻ ഉറക്ക് വിശ്വസിച്ചു… അച്ഛൻ ആത്മഹത്യ ചെയ്യില്ലെന്ന്…

അച്ഛന്‍ ഇത്തരത്തില്‍ ഒരിക്കലും ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അതുകൊണ്ടു തന്നെ സത്യം പുറത്ത് വരണമെന്നുമാണ് ഗോകുല്‍ പറഞ്ഞത്. കേസുമായി മുന്നോട്ട് പോകുമെന്നും ഗോകുല്‍ വ്യക്തമാക്കിയിരുന്നു. അതോടെ വീണ്ടും രമേശിന്റെ മരണത്തിൽ ദുരൂഹതയുടെ ആക്കം കൂട്ടി….

രമേശിന്റെ മരണത്തെ സംബന്ധിച്ച്‌ വിശ്വാസ്യയോഗ്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നൽകുകയും ചെയ്തു
വലിയശാല രമേശിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ മകനും നാട്ടുകാര്‍ക്കും പൊതുസമൂഹത്തിനും ഒന്നടങ്കം സംശയം നിലനില്‍ക്കുന്നതായി പരാതിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ വിശ്വാസ്യയോഗ്യമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പരാതി കൊടുത്തതിന്റെ ചൂടാറും മുൻപെയാണ് രമേശിന്റെ ചങ്ങാതിയുടെ വെളിപ്പെടുത്തൽ എത്തിയത്
ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നത്.
രമേശിന്റെ ദാമ്ബത്യ പ്രശ്‌നങ്ങള്‍ പലപ്പോഴായി അദ്ദേഹം എന്നോട് വെളിപെടുത്തിയിട്ടുണ്ട്. രണ്ടാം ഭാര്യ മിനി പ്രശ്‌നമാണെന്ന് രമേശ് പറയാറുണ്ടായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.

മരിക്കുന്ന ദിവസം രമേശിനെ വീട്ടില്‍ കൊണ്ടുവിട്ടപ്പോള്‍ പിറ്റെന്ന് രാവിലെ കൃത്യസമയത്ത് ഷൂട്ടിന് വിളിക്കണമെന്ന് പറഞ്ഞ് പോയയാള്ഡ അന്ന് രാത്രി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ല – ഭാര്യ വല്ലാതെ ശല്യപ്പെടുത്തുന്നുവെന്ന് മരിക്കുന്ന അന്നും പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തിയാല്‍ താന്‍ ചത്ത് കളയും എന്ന് ഭാര്യയോട് പറഞ്ഞതായി പറഞ്ഞു. നിങ്ങള്‍ ചത്താല്‍ കാനഡയിലെ മകന്‍ വായ്ക്കരിയിടാന്‍ പോലും വരില്ല എന്നാണ് ഭാര്യ പ്രതികരിച്ചതെന്നും രമേശ് എന്നോട് പറഞ്ഞു. തമ്ബാനൂര്‍ പൊലീസിന് കൊടുത്ത മൊഴിയില്‍ ഞാന്‍ ഇതെല്ലാം പറഞ്ഞിട്ടുണ്ട്. രാഹുല്‍ പറയുന്നു.

രമേശ് മരിച്ചതിന്റെ പിറ്റേ ദിവസം രഹസ്യമായി ഇവര്‍ എന്നെ വിളിച്ചിരുന്നു. അവിടെ കരച്ചിലും ബഹളവും നടക്കുമ്ബോഴാണ് വിളിച്ചത്. രമേശേട്ടന്‍ എന്തെങ്കിലും പറഞ്ഞോ എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. ചേച്ചിയുമായി പ്രശ്‌നം ആണെന്ന് രമേശേട്ടന്‍ എന്നോടു പറഞ്ഞിരുന്നു. ഞാനത് പൊലീസിനോട് പറയും എന്ന് ഞാന്‍ മറുപടിയും നല്‍കി. എന്നാലും ഇയാള്‍ എന്നോടു ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ എന്നായിരുന്നു അപ്പോള്‍ അവരുടെ പ്രതികരണം. പോയപ്പോള്‍ എനിക്കിട്ട് പാരയും വെച്ചിട്ട് പോയി എന്നും പറഞ്ഞു.

ഇപ്പോള്‍ രണ്ടാം ഭാര്യ എനിക്ക് എതിരെ കഥകള്‍ ഇറക്കുകയാണ്. മാത്രമല്ല അവര്‍ രമേശിന്റെ ഏറ്റവും അടുത്ത കൂട്ടുകാരെ തിരഞ്ഞു വിളിക്കുന്നുമുണ്ട്. രമേശ് അവരോട് എന്തെങ്കിലും പറഞ്ഞോ എന്നാണ് അറിയേണ്ടത്. ഞങ്ങളുടെ പല കോമണ്‍ സുഹൃത്തുക്കളേയും വിളിച്ചെന്ന് അറിഞ്ഞപ്പോള്‍ തുടങ്ങിയ സംശയം ആണെനിക്ക്. ഞാന്‍ ഇത് തമ്ബാനൂര്‍ പൊലീസിനോടും പറഞ്ഞിട്ടുണ്ട്.

വലിയശാലയിലെ വീട് മകന്‍ ഗോകുലിന്റെ പേരില്‍ എഴുതിയപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണിത്. ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം എന്റെ മകനാണ് എന്നാണ് രമേശ് പറഞ്ഞത്. പിറ്റെന്നത്തെ ഷൂട്ടിന്റെ ഡയറക്ടറും അന്ന് ഞങ്ങളുടെകൂടെയുണ്ടായിരുന്നു. രമേശിന്റെ വിഷമങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് ഈ സ്ത്രീയെ പണ്ട് മുതലേ അറിയാം. നിങ്ങള്‍ എങ്ങിനെയെങ്കിലും അവരെ ഒഴിവാക്കി വിട് എന്നാണ് ഡയറക്ടര്‍ പറഞ്ഞതെന്നും രാഹുല്‍ പറയുന്നു. ഞാന്‍ വീട്ടില്‍ കൊണ്ടുവിട്ടപ്പോഴും ചിരിച്ചുകൊണ്ടാണ് വണ്ടിയില്‍ നിന്നും ഇറങ്ങിയത്. രാവിലെ ഏഴരയ്ക്ക് ഞാന്‍ റെഡിയായി നില്‍ക്കും. കൃത്യസമയത്ത് വണ്ടി വന്നില്ലെങ്കില്‍ എന്റെ വായില്‍ നിന്ന് നീ കേള്‍ക്കും എന്ന് തമാശയായി പറഞ്ഞാണ് അദ്ദേഹം വീട്ടിലേയ്ക്ക് കയറിപ്പോയതെന്നും രാഹുല്‍ ഓര്‍ക്കുന്നു.

രമേശിന്റെ മരണത്തിൽ രണ്ടാംഭാര്യക്ക് പങ്കുണ്ടെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. അന്വേഷണം ശരിയായ രീതിയിൽ നടന്നാൽ രമേശിന്റെ മരണത്തിൽ പങ്കുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാം.. എത്രയും പെട്ടെന്ന് അത് സംഭവിക്കട്ടെ…

Noora T Noora T :