ഒടുവിൽ ലച്ചുവിനെ ചേർത്തണച്ച് ആ അമ്മ! എന്റെ മക്കളെക്കാൾ അധികം ഞാൻ സ്നേഹിച്ചുപോയി…ആ സ്നേഹത്തിനു മുന്നിൽ കണ്ണീരണിഞ്ഞ് ആരാധകർ

മലയാളികളുടെ പ്രിയങ്കരിയായ ജൂഹി റുസ്തഗി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയിലൂടെ കടന്നു പോവുകയാണ് ഇപ്പോൾ. ഈ അടുത്തായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി വാഹനാപകടത്തിൽ മരണപ്പെട്ടത്.

സ്കൂൾ വിദ്യാർഥിയായിരിക്കെയായിരുന്നു ജൂഹിയുടെ അച്ഛൻ രഘുവീര്‍ ശരണ്‍ റുസ്തഗി മരണപ്പെട്ടത്. തുടർന്ന് ജൂഹിയുടെയും ചേട്ടൻ ചിരാഗിന്റെയും ജീവിതം അമ്മയുടെ തണലിലായിരുന്നു. ആ തണലിടമാണ് അപ്രതീക്ഷിതമായി ജൂഹിക്ക് നഷ്ടമായത്. അമ്മയുടെ മരണത്തില്‍ തകര്‍ന്നു പോയ ജൂഹിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയേയും ആരാധകരേയും ഏറെ വേദനിപ്പിച്ചിരുന്നു. ഇപ്പോൾ അമ്മയുടെ വേർപാടിൽ നിന്നും ജൂഹി മെല്ലെ തന്റെ യഥാർത്ഥ ജീവിതത്തിലേക്ക് കടന്ന് അവരുകയാണ്.

ജൂഹിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള നടി നിഷ സാരംഗിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഭാഗ്യലക്ഷ്മിയെ അവസാന നോക്ക് കാണാനായി ചെന്നപ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ജൂഹി തന്നെ നോക്കിയ നോട്ടം മനസില്‍ നിന്നും മായുന്നില്ലെന്നും തന്റെ നെഞ്ച് പിടഞ്ഞു പോയെന്നുംമായിരുന്നു നിഷ പറഞ്ഞത്. ഉപ്പും മുളകും പരമ്പരയില്‍ ജൂഹി അവതരിപ്പിച്ച ലച്ചുവെന്ന കഥാപാത്രത്തിന്റെ അമ്മയായി അഭിനയിച്ചത് നിഷയായിരുന്നു.

ഇപ്പോൾ ഇതാ ലച്ചുനെകുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നിഷ. സ്വന്തം മകളെ പോലെയാണ് ലച്ചുവെന്നാണ് നിഷ പറയുന്നത്. ശരിക്കും പറഞ്ഞാൽ സ്വന്തം മക്കളെക്കാൾ ഞാൻ ലച്ചുവിനെ സ്നേഹിച്ചുപോയി. ഒരു ദിവസം ഏറ്റവും കൂടുതൽ കാണുന്നത് ലച്ചുവിനെയാണ്. ലച്ചുവാണ് എന്നെ ഏറ്റവും കൂടുതൽ അമ്മ എന്ന് വിളിക്കുന്നത്.

ഷൂട്ടിങ്ങിലും അല്ലാതെയുമൊക്കെയായി അവളുമായി തല്ല് പിടിക്കുമ്പോഴും അവളെ ഞാൻ വഴക്ക് പറയുമ്പോഴും എനിയ്ക്ക് എന്റെ മക്കളെക്കാൾ എപ്പോഴോ ലച്ചു ഏറെ മുകളിലായോ എന്ന് എനിയ്ക്ക് സംശയമുണ്ട്. അത് കൊണ്ട് തന്നെയാണ് അവളുടെ അമ്മ അവൾക്ക് നഷ്ടപ്പെട്ടപ്പോൾ ഓടി അവൾക്കരികിലേക്ക് പോയത്.

അമ്മ മരിച്ചപ്പോഴും അവളെ ഞാൻ ചേർത്ത് പിടിച്ചു. ജൂഹിഎന്ന വിളിയ്ക്കാൻ പോലും എനിയ്ക്ക് ആവില്ല. ലച്ചുവാണ് അവൾ. എന്റെ ലച്ചു. ആ അമ്മയെയല്ലേ അവക്ക് നഷ്ടമായുള്ളൂ. ഞാൻ ഇവിടെ ഉണ്ട് എന്നും അവളുടെ അമ്മയായി. അവളുടെ തീരാ നഷ്ടം ഒരിക്കലും മാറ്റാൻ സാധിക്കില്ല . അവക്ക് എന്നും താങ്ങും തണലുമായി ഞാൻ ഇവിടെയുണ്ട് . എന്റെ മകൾ തന്നെയാണ് ലച്ചുവെന്ന് ആവർത്തിച്ച് പറയുകയാണ് നിഷ. നിഷയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്

അതേസമയം ഉപ്പുമുളകും പരമ്പരയില്‍ ലച്ചുവിന്റെ ചേട്ടന്‍ വിഷ്ണുവിനെ അവതരിപ്പിച്ച ഋഷിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ശിവാനി പങ്കുവച്ചൊരു വീഡിയോക്ക് ഋഷി കമന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ചിലര്‍ ജൂഹിയെക്കുറിച്ചുള്ള ചോദ്യവുമായി എത്തിയത്. ലച്ചു ഇപ്പോള്‍ എങ്ങനെയാണെന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് നടന്‍ നല്‍കിയ മറുപടി അവള്‍ ഓക്കെയായി വരികയാണെന്നും ഞങ്ങളെല്ലാം അവളുടെ കൂടെയുണ്ടെന്നുമായിരുന്നു ഋഷിയുടെ മറുപടി.

മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാകുന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ഭാഗ്യലക്ഷ്മി മരിക്കുകയായിരുന്നു. എന്നാല്‍ മരണ വാര്‍ത്ത ജൂഹിയോട് എങ്ങനെ പറയണമെന്ന് അറിയാതിരുന്ന ബന്ധുക്കള്‍ തുടക്കത്തില്‍ മരണം മറച്ചുവെക്കുകയും അപകടം നടന്നുവെന്ന് മാത്രമായിരുന്നു പറഞ്ഞത്. അമ്മയും സഹോദരനും ആശുപത്രിയിലാണെന്നായിരുന്നു ആദ്യം ജൂഹി അറിഞ്ഞത്. പിന്നാലെയാണ് മരണ വാര്‍ത്ത താരം അറിയുന്നത്. ജീവനറ്റ അമ്മയുടെ ശരീരത്തെ കെട്ടിപ്പിടിച്ച് കിടന്ന് കരയുന്ന ജൂഹിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരെയും മലയാളികളേയും വേദനിപ്പിക്കുന്നതായിരുന്നു. ആ കാഴ്ച കണ്ടവരാരും മറക്കാനിടയില്ല.

Noora T Noora T :