മൗനരാഗം ടൈറ്റിൽ ഇനി വിക്രമിന് സ്വന്തം; കല്യാണി സംസാരിക്കുന്നു; ഇത്രയധികം ക്രൂരനായ ഒരച്ഛനെ പ്രശംസിച്ച് മൗനരാഗം ആരാധകർ !

ഏഷ്യനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് മൗനരാഗം. 2019ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. 400 എപ്പിസോഡുകൾ പിന്നിട്ടട്ടും ഇന്നും സംഭവബഹുലമായിട്ടാണ് കഥ മുന്നേറുന്നത്. മറ്റൊരു സീരിയലിനും അവകാശപ്പെടാൻ സാധിക്കാത്ത വമ്പൻ ട്വിസ്റ്റ് ആണ് ഇപ്പോൾ മൗനരാഗം പ്രേക്ഷകർക്ക് കിട്ടിയിരിക്കുന്നത്. പുതുമുഖ താരങ്ങളായ ഐശ്വര്യ റംസിയും നലീഫ് ജിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കിരണായിട്ടാട്ടെത്തുന്നത് നലീഫ് ആണ് .

മിണ്ടാപ്രാണിയായ ഒരു പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പെൺകുട്ടികളെ വെറുക്കുന്ന പ്രകാശന്റെ മകളാണ് കല്യാണി. മകനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കല്യാണി ജനിക്കുന്നത്. എന്നാൽ തന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് പിറന്ന കല്യാണിയോട് തീർത്താൽ തീരാത്ത വെറുപ്പായിരുന്നു പ്രകാശന്. സ്വന്തം മകളാണെന്നുള്ള പരിഗണന പോലും കല്യാണിയ്ക്ക് നൽകിയിരുന്നില്ല.

ആ പാവം മിണ്ടപ്രാണിയെ വീട്ടിനുള്ളിൽ തളച്ച് ഇടുകയായിരുന്നു ഇയാൾ. പിന്നീട് പ്രാകാശിന് ഒരു ആൺകുട്ടി ജനിക്കുകയായിരുന്നു. മകനെ സകല സൗഭാഗ്യങ്ങളും നൽകി പ്രകാശൻ വളർത്തുകയും ചെയ്തു. അച്ഛനെ പോലെ തന്നെ മകനും അഹങ്കാരത്തിന്റെ ആൾ രൂപമായി മാറുകയായിരുന്നു. പിന്നീട് തട്ടിപ്പിലൂടെ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. നലീഫ് അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ സോണിയെയാണ് വിവാഹം കഴിക്കുന്നത്. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ അച്ഛൻ പ്രകാശിന്റേയും മകൻ വിക്രമിന്റേയും അഹങ്കാരം വർധിക്കുകയായിരുന്നു ഇതെല്ലാം പാവം കല്യാണിയോടായിരുന്നു ഇവർ തീർക്കുന്നത്.

കൊടിയ പീഡനങ്ങളാണ് കല്യാണിക്ക് സ്വന്തം അച്ഛനിൽ നിന്നും നേരിടേണ്ടി വന്നത്. അമ്മയായ ദീപയ്ക്ക് എല്ലാം കണ്ട് വേദനിച്ച മാത്രമേ സാധിച്ചിരുന്നുള്ളു. തുടക്കത്തിൽ മൗനം പാലിച്ച ഇവരോട് കല്യാണി പിന്നീട് ശക്തമായി പ്രതികരിക്കുകയായിരുന്നു. കിരൺ ജീവിതത്തിൽ എത്തിയതോടെയാണ് ഈ മാറ്റം വന്നത്. വീട്ടു ജോലിക്കാരിയിൽ നിന്ന് ഉയർന്ന ശമ്പളമുള്ള ജോലിക്കാരിയായി മാറുകയും ചെയ്തു. കല്യാണിയുടെ വളർച്ച പ്രകാശനേയും മകൻ വിക്രമിനേയും ചൊടിപ്പിച്ചിരുന്നു. കല്യാണിയെ തകർക്കാനുള്ള സകല പ്ലാനും ഇവർ നോക്കിയിരുന്നു, അതൊക്കെ കിരൺ തകർക്കുന്നതോടെ പരമ്പരയ്ക്ക് ആരാധകരും കൂടി.

മൗനരാഗത്തിൽ ഇപ്പോഴുള്ള ട്വിസ്റ്റ് ഇതുവരെ മറ്റൊരു പരമ്പരയിലും കണ്ടിട്ടില്ല എന്ന അവകാശവാദമാണ് പ്രേക്ഷകർ ഉന്നയിക്കുന്നത്. കിരൺ എന്ന കഥാപാത്രത്തിന്റെ ഉറച്ച തീരുമാനങ്ങളെയും തന്റേടത്തെയും വാനോളം പുകഴ്ത്തുന്ന ആരാധകർ പ്രകാശൻ എന്ന ക്രൂരനെയും പ്രശംസിക്കുന്നുണ്ട് എന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത.

അതൊരു പക്ഷെ പ്രകാശൻ ആയിട്ട്, ബാലാജി ശർമ്മ എത്തിയതിനാലാകും.. അത്രമാത്രം ആ കഥാപാത്രത്തെ പ്രേക്ഷകരിൽ എത്തിക്കാൻ ബാലാജിയ്ക്ക് സാധിച്ചു. പൊതുവെ സീരിയൽ താരങ്ങളുടെ അഭിനയം എക്സ്പ്രെഷൻ ഇട്ടു മരിക്കലാണ് എന്നുള്ള കമന്റ്സ് ശ്രദ്ധിക്കാറുണ്ട്. മുഖം മുഴുവൻ അനക്കി അഭിനയിക്കുന്നു എന്നൊക്കെയുള്ള ട്രോളുകൾ കാണുക സാധാരണമാണ്..

എന്നാൽ ബാലാജി ചേട്ടൻ അതിൽ ജീവിച്ചു കാണിക്കുകയാണ്… ഒട്ടും കൂടുതലുമല്ല കുറവുമല്ല. കല്യാണി, കിരൺ എന്നിവരുടെ കഥയാണെങ്കിലും മൗനരാഗം മുന്നോട്ട് പോകുന്നത് ബാലാജി എന്ന വില്ലന്റെ കൈയിലൂടെയാണ്.. ഉറപ്പായും അവാർഡ് അർഹിക്കുന്ന കഥാപാത്രമാണ് ബാലാജിയുടേത്.

ബാലാജിയെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക!

about mounaragam

Safana Safu :