ജയഭാരതിയുടെ രതിനിര്‍വേദം കാണാതെയാണ് രതിനിർവേദത്തിന്റെ റീമേക്കിൽ അഭിനയിച്ചത് ; എന്റെ കഥാപാത്രം അങ്ങനെ ആവരുതെന്ന് എനിക്ക് താല്‍പര്യമുണ്ട്; ശ്രദ്ധനേടി ശ്വേത മേനോന്റെ വാക്കുകൾ !

പത്മരാജന്റെ കഥയ്ക്ക് ഭരതന്‍ ചലച്ചിത്രാവിഷ്‌കാരം നല്‍കിയതാണ് ‘രതിനിര്‍വേദം’. 1978 ലാണ് സിനിമ പുറത്തിറങ്ങിയത്. കൗമാരക്കാര്‍ക്കിടയില്‍ രതിനിര്‍വേദം വലിയ ചലനം സൃഷ്ടിച്ചു. ജയഭാരതിയായിരുന്നു പ്രധാന കഥാപാത്രമായ രതിയെ അവതരിപ്പിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം രതിനിര്‍വേദത്തിന്റെ റീമേക്ക് പുറത്തിറങ്ങി. ജയഭാരതി അവതരിപ്പിച്ച രതിയെന്ന കഥാപാത്രമായി ശ്വേത മേനോന്‍ എത്തി. 2011 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദത്തിന്റെ റീമേക്ക് ടി.കെ.രാജീവ് കുമാറാണ് സംവിധാനം ചെയ്തത്.

ആ കാലഘട്ടത്തിൽ യുവ സിനിമാ പ്രേഷകരുടെ മനസിൽ ഓളം സൃഷ്ടിച്ച മനോഹര ചിത്രമായിരുന്നു ഇത്. രതി ചേച്ചിയായി ശ്വേതാ മേനോൻ അഭിനയിച്ചപ്പോഴും ഒട്ടുംതന്നെ മാറ്റിനിർത്തപ്പെട്ടില്ല. വ്യത്യസ്തമായൊരു കഥയുമായി ഈ കാലഘട്ടത്തിലെ യുവാക്കളെയും പിടിച്ചിരുത്തി സിനിമയായിരുന്നു രതിനിർവേദം. എന്നാൽ, ജയഭാരതിയുടെ രതിനിര്‍വേദം കണ്ടിട്ടല്ല താൻ രതിചേച്ചിയായത് എന്ന് പറയുന്ന ശ്വേതയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ജയഭാരതിയുടെ രതിനിര്‍വേദം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ കാണുകയുമില്ല. ഞാന്‍ അതിന്റെ റീമേക്ക് ചെയ്യാന്‍ പോകുകയാണ്. അതൊരു ക്ലാസിക് സിനിമയാണെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ ഇപ്പോള്‍ കാണാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ജയഭാരതിയുടെ സ്വാധീനം എന്റെ കഥാപാത്രത്തില്‍ വരരുത് എന്ന് താല്‍പര്യമുണ്ട്. യഥാര്‍ഥ രതിനിര്‍വേദത്തിന്റെ തനി പകര്‍പ്പ് ആകരുതെന്ന് എനിക്ക് താല്‍പര്യമുണ്ട്. റീമേക്ക് രതിനിര്‍വേദം എന്റെ തന്നെയായിരിക്കണം. അതുകൊണ്ടാണ് പഴയത് ഇപ്പോള്‍ കാണാത്തത്…’ ശ്വേത മേനോന്‍ പറഞ്ഞു.

പത്മരാജന്റെ തന്നെ രതിനിർവേദം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ചിത്രം. ജയഭാരതി, കൃഷ്ണചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെല്ലിയാമ്പതിയിലായിരുന്നു പ്രധാനമായും സിനിമയുടെ ലൊക്കേഷൻ. രതിനിർവേദം എന്ന സിനിമ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. ജയഭാരതി ഈ ചിത്രത്തിൽ കൈകാര്യം ചെയ്ത പ്രമേയവും രീതിയും ഒരുപാട് ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.

അല്പ വസ്ത്രം മാത്രമുടുത്ത് തൻ്റെ മേനിയഴക് കാണിക്കുന്ന രംഗങ്ങളിലെ ജയഭാരതി അഭിനയിച്ചുവെന്നതാണ് കൂടുതൽ വിമർശനങ്ങൾക്ക് കാരണമാക്കിയത്. മലയാള സിനിമ നീലച്ചിത്രമായി അധപതിക്കുന്നു എന്ന് വരെ വിമർശനമുണ്ടായി. എന്നാൽ രതിനിർവ്വേദം കേരളത്തിലെ ഒരു ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും ശ്വേത മേനോന്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയായിരുന്നുവെന്നും അഥുകൊണ്ട് തന്നെയാണ് അവർ രതിനിർവേദം, കളിമണ്ണ് പോലുള്ള സിനിമകൾ വിമർശനങ്ങളെയും അധിക്ഷേപങ്ങളെയും മറികടന്ന് പൂർത്തിയാക്കിയത്.

ഒന്നാം ഭാ​ഗത്തിൽ നിന്നും വളവരെ വ്യത്യസ്ഥമാണ് ചിത്രത്തിന്റെ മേക്കിങ് കൊണ്ട് രതിനിർവേദം റീമേക്ക്. റീമേക്കിലെ കഥാപാത്രത്തിന് ശ്വേതയുടേതായ കയ്യൊപ്പുണ്ടായിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളും ശ്വേതയാണ്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും നടി പങ്കെടുത്തിരുന്നു. വളരെ കുറച്ച് ദിവസത്തിനുള്ളില്‍ മത്സരത്തില്‍ നിന്നും പുറത്ത് വന്നെങ്കിലും അവിടെ നിന്നത് സത്യസന്ധമായിട്ടാണെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

about swetha menon

Safana Safu :