ടീം വര്‍ക്ക്; എന്റെ മോശം ദിവസങ്ങള്‍ പോലും രസകരമാക്കാന്‍ അവര്‍ക്ക് കഴിയും; ദീപികയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ!

ഇന്ത്യന്‍ സിനിമയിൽ തിളങ്ങിനിൽക്കുന്ന ബോളിവുഡ് താരമാണ് ദീപിക പദുകോണ്‍. അഭിനയ ചാതുരി മാത്രമല്ല താരത്തിന്റെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും എന്നും ചര്‍ച്ചയാവാറുണ്ട്. ദീപിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

തന്റെ സിനിമകളിലെ സഹപ്രവര്‍ത്തകരെ കുറിച്ചാണ് പദുകോണ്‍ വീഡിയോയില്‍ പറയുന്നത്. ഷൂട്ടിംഗ് ദിവസങ്ങളില്‍ താനേറ്റവും ഇഷ്ടപ്പെടുന്നത് സെറ്റില്‍ സംഭവിക്കുന്ന രസകരമായ അനുഭവങ്ങളാണെന്നാണ് താരം പറയുന്നത്. സഹപ്രവര്‍ത്തകരെ കാണുന്നതും അവരോടൊപ്പം ചെലവഴിക്കുന്നതും തന്നെ ഏറെ സന്തോഷവതിയാക്കുന്നു എന്നും ദീപിക പറയുന്നു.

ഷൂട്ടിംഗുകള്‍ എല്ലായ്‌പ്പോഴും ഒരുപോലെ ആവണമെന്നില്ലെന്നും, ചില ദിവസങ്ങളില്‍ കാര്യങ്ങള്‍ ശരിയായി നടക്കണമെന്നില്ലെന്നുമാണ് താരം പറയുന്നത്. പക്ഷേ, ഒരു നല്ല ടീമിനൊപ്പമാവുമ്പോള്‍ ഏതൊരു സാഹചര്യവും മറികടക്കാനാവുമെന്നും ദീപിക വീഡിയോയില്‍ പറയുന്നുണ്ട്.

പരസ്പരം അറിയുകയും സഹായിക്കുകയും ചെയ്യുന്നവര്‍ ദിവസം മുഴുവന്‍ കൂടെയുണ്ടാവുന്നത് വിലമതിക്കാനാവത്തതാണെന്നും തങ്ങള്‍ക്കിടയിലെ നിമിഷങ്ങള്‍ എല്ലായ്‌പ്പോഴും മനോഹരമാണെന്നും താരം പറയുന്നു. തന്റെ മോശം ദിവസങ്ങള്‍ പോലും രസകരമാക്കാന്‍ ആ ടീമിന് സാധിക്കുമെന്നും ദീപിക കൂട്ടിച്ചേര്‍ക്കുന്നു.

ടീം വര്‍ക്ക്’എന്ന ക്യാപ്ഷനോടു കൂടിയാണ് താരം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഹൃദയ ചിഹ്നങ്ങളും ചുംബനങ്ങളുമായി കമന്റ് ബോക്‌സ് കീഴടക്കിയിരിക്കുകയാണ് ആരാധകര്‍.കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകള്‍ക്ക് പിന്നാലെ താരം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തില്‍ നായകന് ലഭിക്കുന്ന വേതനം തനിക്കും ലഭിക്കണമെന്ന് ദീപിക ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നടിയെ സിനിമയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

ഭാരത് ഭൂഷണും മീന കുമാരിയും പ്രധാനവേഷങ്ങളിലെത്തി 1952ല്‍ ഇറങ്ങിയ ബൈജു ബാവ്‌രെയുടെ റീമേക്കില്‍ നിന്നുമാണ് ദീപിക പുറത്തായത്. താരത്തിന്റെ ഭര്‍ത്താവ് കൂടിയായിരുന്ന രണ്‍വീറിനെയായിരുന്നു നായകനായി തീരുമാനിച്ചിരുന്നത്. രാം ലീല, ബാജിറാവു മസ്താനി, പത്മാവത് തുടങ്ങിയ ബന്‍സാലി ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

about deepika

Safana Safu :