അർദ്ധ രാത്രിയിൽ മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആരാധകർ! ആർപ്പു വിളിയും കേക്ക് മുറിയും… ഒടുവിൽ പോലീസെത്തി! വമ്പൻ ട്വിസ്റ്റ്

മെഗാസ്റ്റാർ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് ഇന്ന്. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ഓരോ പിറന്നാള്‍ ആകുമ്പോഴും മലയാളികൾ ചോദിക്കുന്നത്

അതിനിടയിലും പ്രിയ താരം ‘ആയുരാരോഗ്യ സൗഖ്യത്തോടെ നീണാള്‍ വാഴട്ടേ’ എന്നും പ്രാര്‍ത്ഥിക്കുന്നുണ്ട് ആരാധകര്‍. മമ്മൂട്ടിയെന്ന മമ്മൂക്കയെ പിറന്നാളാശംസകൾ കൊണ്ട് മൂടുകയാണ് കേരളക്കര.

അർദ്ധരാത്രി കൊച്ചിയിലെ മമ്മൂട്ടിയുടെ വീടിനു വാതിൽക്കൽ എല്ലാ വർഷവും ആരാധകരുടെ വക പിറന്നാളാഘോഷമുണ്ടാകാറുണ്ട്. ഇത്തവണയും ആരാധകർ കേക്കുമായാണ് എത്തിയത്. എന്നാൽ മഴ കൂടി എത്തിയപ്പോഴും ആരാധകരുടെ ബർത്ത്ഡേ ആഘോഷ പ്ലാനിങ് വെള്ളത്തിലായില്ല. മഴയ്ക്കിടെയും ആരാധകർ വീടിനു പുറത്ത് വെച്ച് കേക്ക് മുറിച്ച് മധുരം പങ്കിടുകയായിരുന്നു. പ്രിയതാരത്തെ കാണാനാവാത്തതിലെ സങ്കടം ആരാധകർ പങ്കുവെച്ചു.

താരമിപ്പോൾ മൂന്നാറിലാണെന്നാണ് വിവരമെന്നും അത് ശരിയാണോ എന്നറിയില്ലെന്നും ആരാധകർ പറഞ്ഞു. വിവര പ്രകാരം മമ്മൂട്ടി ഇ്പോൾ പുഴു എന്ന സിനിമയുടെ ലൊക്കേഷനിലാണുള്ളത്. താരത്തിൻ്റെ വീടിനു മുന്നിലുള്ള ആഘോഷത്തെ തുടർന്ന് ആൾക്കൂട്ടം ഒഴിവാക്കാൻ ഒടുവിൽ പോലീസുമെത്തുകയായിരുന്നു. ഒടിഞ്ഞ കാലുമായി ആരാധകൻ കൊച്ചിയിലെ വീടിനു മുന്നിലെത്തിയത് മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റി. കേരളത്തിൻ്റെ നാനാഭാഗത്തു നിന്നുമെത്തിയ ആരാധകരൊക്കെ വീടിനു മുന്നിൽ തടിച്ചു കൂടിയാണ് പ്രിയതാരത്തിൻറെ പിറന്നാളാഘോഷമാക്കിയത്.

മമ്മൂക്കയുടെ പിറന്നാൾ ഓണം , വിഷു ആഘോഷങ്ങൾ പോലെയാണ് തങ്ങൾക്ക് തോന്നാറുള്ളതെന്നും അതിനാൽ തന്നെ വലിയ സന്തോഷമാണെന്നും ഒരു ആരാധകൻ പറഞ്ഞു. എല്ലാക്കൊല്ലവും ഇതുപോലെ തങ്ങൾ എത്തുമെന്നും ഇനിയും കുറെക്കാലം താരം ജീവിച്ചിരിക്കട്ടെ ഇതുപോലെ തന്നെ തുടരാനാകട്ടെയെന്നും ആരാധകർ പറയുന്നു. പ്രിയതാരത്തെ കാണാനാകാത്തതിൽ തെല്ലു നിരാശയോടെയാണ് ആരാധകരൊക്കെ മടങ്ങിയത്. കൊവിഡ് കാലത്തും കേരളത്തിൻ്റെ പല ഭാഗത്തു നിന്നും പ്രിയതാരത്തിൻ്റെ വീടിനു മുന്നിലെത്തിയ ആരാധകർ അതൊരു ഉത്സവമാക്കി മാറ്റുകയായിരുന്നു.

ഈ സാമൂഹിക പശ്ചാത്തലത്തിൽ യാതൊരു മുൻകരുതലുകളുമില്ലാതെ സുരക്ഷാ നിർദ്ദേശങ്ങൾക്ക് മുഖവില കൊടുക്കാതെ ഇങ്ങനെ ഒത്തുകൂടുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. പ്രിയതാരങ്ങളെല്ലാം വീട്ടിൽ സുഖമായി സുരക്ഷിതരായി കഴിയുമ്പോൾ കൊവിഡ്, നിപ പോലുള്ള മഹാമാരിയ്ക്ക് പാത്രമാകുന്നത് സാധാരണക്കാരായ ആരാധകരും അവരുടെ വീട്ടിലിരിക്കുന്ന മാതാപിതാക്കളും ഭാര്യയും കുട്ടികളുമൊക്കെയാണ് എന്നാണ് വിമർശകർ കുറിച്ചിരിക്കുന്ന കമൻറുകൾ

Noora T Noora T :