കലാഭവന്റെ ആദ്യകാല ടീം… ചിത്രം വൈറൽ

മലയാള സിനിമാ ലോകത്തേക്ക് ഒട്ടനവധി മികച്ച കലാകാരന്മാരെ സംഭാവന ചെയ്ത സ്ഥാപനമാണ് കൊച്ചിൻ കലാഭവൻ.

ആദ്യ കാലത്ത് കലാഭവന്റെ സ്റ്റേജ് ഷോകളിലൂടെ ആരാധകരെ കയ്യിലെടുത്തവർ പിൽകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറിയെന്നത് ചരിത്രം. ഇപ്പോഴിതാ കലാഭവന്റെ ആദ്യകാല ടീമിന്റെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

ജയറാം,കൊച്ചിൻ ഹനിഫാ, പ്രദീപ്, കലാഭവൻ റഹുമാൻ, സൈനുദ്ദീൻ, ഗോവിന്ദൻ കുട്ടി തുടങ്ങി മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങൾ അബേൽ അച്ഛനോടൊപ്പം എടുത്തിരിക്കുന്ന ഫൊട്ടോയാണ് ശ്രദ്ധേയമാകുന്നത്.

ചിത്രത്തിന്റെ പിൻനിരയിലായാണ് ജയറാമിനെയും സൈനുദ്ദീനെയുമെല്ലാം കാണാനാവുക. നടുക്ക് ഇരിക്കുന്നതാണ് അബേൽ അച്ഛൻ അരികിലായി കലാഭവൻ റഹ്മാനുമുണ്ട്.

സംവിധായകൻ സിദ്ദിഖ്, ലാൽ, ദിലീപ്, കലാഭവൻ മണി, എൻ.എഫ്. വർഗീസ്, കലാഭവൻ, നവാസ്, കലാഭവൻ സന്തോഷ്, കലാഭവൻ പ്രജോദ്, കെ.എസ്. പ്രസാദ് തുടങ്ങിയവരുടെയെല്ലാം മലയാള സിനിമയിലേക്കുള്ള വരവ് കലാഭവനിലൂടെ ആയിരുന്നു

Noora T Noora T :