മറ്റൊരു വിവാഹത്തിന് തയാറാണ്… തനിക്ക് ഒരു പാട്ണര്‍ വേണമെന്ന് ആഗ്രഹമുണ്ട്; തുറന്ന് പറഞ്ഞ് ആര്യ

മറ്റൊരു വിവാഹത്തിന് തയാറാണെന്ന് നടിയും അവതാരകയുമായ ആര്യ. ഒരു പാട്ണര്‍ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ഒരു ചാനൽ പരിപാടിയിൽ ആര്യ തുറന്ന് പറഞ്ഞു

ആര്യയുടെ വാക്കുകളിലേക്ക്…

ഒരു വലിയ ബ്രേക്കപ്പും ഡിപ്രഷനും ഒക്കെ കഴിഞ്ഞ് താന്‍ തിരിച്ചെത്തിയതേയുള്ളു. അതൊരു അന്യായ പറ്റിക്കല്‍ ആയിരുന്നു. താന്‍ ഒരു 75 ദിവസം മാറി നിന്ന സമയം കൊണ്ട്, തിരിച്ചു വന്നപ്പോള്‍ കാണുന്നത് വേറൊരു വ്യക്തിയെയാണ്. അയാള്‍ തന്റെ സുഹൃത്തുമായി റിലേഷന്‍ഷിപ്പിലായി. നാലാം ക്ലാസു മുതല്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ആ കൂട്ടുകാരി.

ഇന്ന് മറ്റൊരു വിവാഹത്തിന് താന്‍ തയാറാണ്. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ട്. തനിക്ക് ഒരു പാട്ണര്‍ വേണമെന്ന് ആഗ്രഹമുണ്ട്. ലൈഫ് ഒരാളുമായി ഷെയറ് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അന്നത്തെ ആര്യ ആയിരിക്കില്ല ഇനിയുള്ള ആര്യ എന്ന് തനിക്കറിയാം എന്ന് താരം പറയുന്നു. ഇപ്പോഴും ആദ്യ ഭര്‍ത്താവുമായി സംസാരിക്കാറുണ്ട്. അന്ന് കോംപ്രമൈസ്ഡ് റിലേഷന്‍ഷിപ്പില്‍ നില്‍ക്കാന്‍ പറ്റില്ലായിരുന്നു. മകളാണ് തങ്ങള്‍ക്കിടയിലെ പൊതുവായ ഘടകമെന്നും ആര്യ വ്യക്തമാക്കി.

2008ല്‍ ആണ് രോഹിത് സുശീലനുമായുള്ള ആര്യയുടെ വിവാഹം. 2018ല്‍ ആണ് ഇരുവരും വിവാഹമോചിതരായത്. റോയ എന്നാണ് ഇവരുടെ മകളുടെ പേര്.

Noora T Noora T :