പരിശ്രമമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി; ജീവിതത്തിൽ തോൽവിയെ നേരിട്ട് തളർന്നു പോയവർ ഇതൊന്ന് കാണുക; സൂരജ് സൺ പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് ആരാധകർ!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സൂരജ് സൺ. വെറും ഒരൊറ്റ ഒറ്റ പരമ്പരയിലൂടെയാണ് സൂരജ് ഇത്രയധികം ആരാധകരെ നേടിയെടുത്തത് .സൂരജ് സൺ മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്ന കൂട്ടത്തിലുമാണ്. പാടാത്ത പൈങ്കിളിയിൽ ദേവയായി തിളങ്ങി നിന്ന സൂരജ് സൺ പരമ്പരയിൽ നിന്നും അപ്രതീക്ഷിതമായിട്ടാണ് പിന്മാറിയത്. ഇതോടെ കടുത്ത നിരാശയിൽ ആണ് ഇപ്പോഴും സൂരജിന്റെ ആരാധകർ.

ഇനി മടങ്ങിവരില്ലെന്ന് സൂരജ് വ്യക്തമാക്കിയിട്ടും പ്രതീക്ഷ കൈവിടാതെ ആരാധകർ ഇനിയും കാത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സൂരജ് പങ്കുവെക്കുന്ന പോസ്റ്റുകളൊക്കെ ആരാധകർക്കിടയിൽ വളരെ പെട്ടന്നാണ് തരംഗമാകുന്നത്. ഇപ്പോൾ താരം പങ്കുവെച്ച പുതിയൊരു വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ജീവിതത്തിൽ തോൽവിയെ നേരിട്ട് തളർന്നുപോയവർ മനസ്സിലാക്കേണ്ട ഏറ്റവും വലിയ ഉദാഹരണം ഈ വീഡിയോയിൽ ഉണ്ട് എന്ന കുറിപ്പോടെയാണ് സൂരജ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പലതവണയായി വെള്ളം നിറച്ച കുപ്പി കറക്കി നേരേ നിർത്താനുള്ള ശ്രമമായിരുന്നു സൂരജ് വീഡിയോയിലൂടെ പങ്കു വെച്ചത്.

പരിശ്രമമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നും ഒരിക്കൽ തോറ്റുപോയാൽ അവിടെ നിന്ന് വീണ്ടും പരിശ്രമിക്കുകയാണ് ചെയ്യേണ്ടതെന്നും വിജയത്തിൽ എത്തുന്നതുവരെ അത് തുടരണമെന്നും സൂരജ് വീഡിയോയിലൂടെ പറയാതെ പറയുകയാണെന്നാണ് ആരാധകർ കമൻ്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പ്രിതാരത്തിൻ്റെ പ്രവർത്തിയെ ട്രോളിയും നിരവധിപേരെത്തുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ താരങ്ങളിലൊരാളാണ് സൂരജ് സണ്‍. യൂ ട്യൂബ് ചാനലിലൂടെയും അല്ലാതെയും തന്റെ വിശേഷങ്ങൾ സൂരജ് ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

about sooraj sun

Safana Safu :