പതിനെട്ടാം വയസ്സിൽ വീടുവിട്ടിറങ്ങി; ആ സമയത്താണ് അച്ഛന് ഒരു പേടി വന്നത്; തനിക്ക് മുൻപ് അനുജത്തിയുടെ വിവാഹം വീട്ടുകാർ നടത്തുകയായിരുന്നു; വീട്ടുകാരെ കുറിച്ച് മനസുതുറന്ന് അലസാന്‍ഡ്ര ജോണ്‍സണ്‍!

ബിഗ് ബോസ് രണ്ടാം സീസണിലൂടെ മലയാളികൾക്കിടയിൽ ചർച്ചയായ പേരാണ് അലസാന്‍ഡ്ര ജോണ്‍സണ്‍. ബിഗ് ബോസില്‍ അവസാനം വരെ നില്‍ക്കാന്‍ അലസാൻഡ്രയ്ക്ക് സാധിച്ചിരുന്നു. സുജോ മാത്യൂവുമായുളള കൂട്ടുകെട്ടായിരുന്നു അലസാൻഡ്രയെ പ്രേക്ഷക ശ്രദ്ധയിൽ എത്തിച്ചത്. സിനിമാ സ്വപ്‌നങ്ങളുമായിട്ടാണ് താരം ബിഗ് ബോസ് ഷോയിലെത്തിയത്. ബിഗ് ബോസ് സമയത്ത് അലസാൻഡ്രയെ പിന്തുണച്ച ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്.

ബിഗ് ബോസിന് ശേഷം ടിവി ഷോകളിലൂടെയും വെബ് സീരിസുകളിലൂടെയും ആണ് അലസാന്‍ഡ്രയെ പ്രേക്ഷകര്‍ കണ്ടത്. ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കില്‍ ഉള്‍പ്പെടെ ബിഗ് ബോസ് താരം ശ്രദ്ധനേടി. കൂടാതെ വെബ് സീരിസ് രംഗത്തും സജീവമായിരുന്നു അലസാൻഡ്ര.

യൂടൂബ് ചാനലിലൂടെയും വീഡിയോസ് പോസ്റ്റ് ചെയ്ത് അലസാന്‍ഡ്ര ആരാധകർക്കിടയിലേക്ക് എത്തിയിരുന്നു. കോഴിക്കോട് സ്വദേശിയായ താരം വളരെ ചെറുപ്പത്തില്‍ തന്നെ വീട്ടില്‍ നിന്നും മാറിയാണ് നിന്നത്. എവിയേഷന്‍ പഠിച്ച ശേഷം എയര്‍ഹോസ്റ്റസായിട്ടും ഏറെനാള്‍ അലസാൻഡ്ര പ്രവര്‍ത്തിച്ചു. പിന്നീടാണ് ജോലി ഉപേക്ഷിച്ച് അഭിനയ മോഹവുമായി മിനിസ്ക്രീനിലേക്ക് എത്തുന്നത്.

ഇപ്പോഴിതാ തനിക്ക് മുന്‍പ് അനിയത്തിയുടെ വിവാഹം നടന്നതിന് കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അലസാൻഡ്രയുടെ തുറന്നുപറച്ചിൽ ഉണ്ടായിരിക്കുന്നത്. കൂടാതെ വിവാഹം എപ്പോഴാണ് നടക്കുകയെന്നും സാന്‍ഡ്ര പറയുന്നു.

‘ഗ്രാമപ്രദേശം ആയതുകൊണ്ടും എന്റെ അച്ഛന്‍ മാഷ് ആയതുകൊണ്ടും രണ്ട് പെണ്‍മക്കളല്ലെ, എന്താ കെട്ടിക്കാത്തെ എന്ന ചോദ്യം വന്നിട്ടുണ്ടെന്ന് സാന്‍ഡ്ര പറയുന്നു. ആ സമയത്താണ് അച്ഛന് ഒരു പേടി വന്നത്. രണ്ട് പെണ്‍മക്കളുണ്ട്. രണ്ടെണ്ണത്തില്‍ ഒന്നിനോട് പറഞ്ഞിട്ട് കാര്യമില്ല. എന്നെ പിടി കിട്ടുന്നില്ല’.

അപ്പോഴെല്ലാം ഞാന്‍ കല്യാണം കഴിക്കാന്‍ റെഡിയാണ്, പക്ഷേ ഞാന്‍ റെഡിയാവുന്ന സമയത്ത് ഞാന്‍ കെട്ടിക്കോളാം എന്നാണ് അവരോട് പറഞ്ഞതെന്ന് നടി പറയുന്നു. അല്ലാതെ എന്നെ നിര്‍ബന്ധിക്കരുത് എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു. കാരണം വിവാഹത്തിന് നമ്മൾ മാനസികമായി തയ്യാറാവണം. ഞാന്‍ സാമ്പത്തികമായി അത്ര സ്ഥിരത ഉളളയാളല്ല. കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ സാമ്പത്തികമായി സ്റ്റേബിള്‍ ആയിരിക്കണം. എന്‌റെ കാര്യങ്ങളെല്ലാം സെറ്റായിട്ട് ഞാന്‍ കല്യാണം കഴിക്കും.

ഇതിന് ശേഷമാണ് വീട്ടുകാര്‍ അനിയത്തിയോട് വിവാഹം കഴിക്കാന്‍ പറയുന്നത്. അങ്ങനെ അനിയത്തി വിവാഹത്തിന് സമ്മതിച്ചു. ഞങ്ങള്‍ വളരെ ആഘോഷമായി തന്നെ അവളുടെ വിവാഹം നടത്തി. ഇപ്പോള്‍ അനിയത്തിയുടെ കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായി. അനിയത്തിയുടെ വിവാഹ സമയത്ത് എന്താണ് കല്യാണം കഴിക്കാത്തതെന്ന് എന്നോട് ആരും ചോദിച്ചിട്ടില്ലെന്നും സാന്‍ഡ്ര പറഞ്ഞു.

പതിനെട്ടാമത്തെ വയസിലാണ് സാന്‍ഡ്ര വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത്. അതില്‍ പിന്നെ ഒരു തിരിച്ചുപോക്ക് ഉണ്ടായിട്ടില്ല. കൊച്ചിയിലാണെങ്കിലും ചെന്നൈയിലാണെങ്കിലും ഒറ്റയ്ക്കാണ് താമസിക്കാറുളളത് എന്ന് നടി പറയുന്നു. വീട്ടുകാരോട് ദിവസവും സംസാരിക്കാറില്ല. എന്നാലും കുടുംബവുമായി എപ്പോഴും കണക്ടഡാണ്. എന്നെ എപ്പോഴും പിന്തുണച്ചിട്ടുളളത് അച്ഛനും അമ്മയുമാണ്. ഒരിക്കലും ഞാന്‍ തിരിച്ചുപോവാത്തതില്‍ അവര്‍ പരാതി പറഞ്ഞിട്ടില്ല. അവര്‍ക്കറിയാം എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണെന്ന്. അങ്ങനെ ഒരു പരസ്പര വിശ്വാസത്തില്‍ മുന്നോട്ടുപോവുന്ന കുടുംബമാണ് തന്റെത് എന്നും സാന്‍ഡ്ര വ്യക്തമാക്കി.

about alasandra

Safana Safu :