‘അനുമോളേ’ കാണാൻ വേണ്ടി ലൊക്കേഷനിൽ എത്തിയതായിരുന്നു; സാന്ത്വനത്തിന്റെ സംവിധായകനോട് നോയാണ് ആദ്യം പറഞ്ഞത്; അപ്പുക്കിളിയെ കുറിച്ച് രക്ഷ!

യുവാക്കളടക്കം ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. സാധാരണയുള്ള കണ്ണീർ കഥകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്. അമ്മായിയമ്മ പോരോ, അവഹിതമോ സാധരാണ സീരിയലിൽ കണ്ടു വരുന്ന നായികയുടെ ദുരന്തമോ സാന്ത്വനത്തിൽ ഇല്ല. സാധാരണ ഒരു കുടുംബത്തിൽ സംഭവിക്കുന്ന സന്തോഷങ്ങളും സംഭവങ്ങളും മാത്രമാണ് സാന്ത്വനത്തിൽ കാണിക്കുന്നത്.

2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മന്നോട്ട് പോവുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മികച്ച സീരിയലുകളിൽ ഒന്നായ സാന്ത്വനം.റേറ്റിംഗിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള കുടുംബവിളക്കിന്റെ തൊട്ട് പിന്നാലെ തന്നെ പരമ്പരയുണ്ട്.

ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടിയുടെ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും സംവിധാനം ചെയ്യുന്നത്. വാനമ്പാടി അവസാനിച്ചതിന് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. സീരിയലിൽ ചിപ്പി ഒരു പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് തരം സീരിയലിലേയ്ക്ക് എത്തിയിരിക്കുന്നത്. സംഭവ ബഹുലുമായി സീരിയൽ മുന്നോട്ട് പോവുകയാണ് .

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും സീരിയലിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അപർണ്ണയായി എത്തുന്ന രക്ഷ രാജും സജിനും മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് പുതുമുഖങ്ങളാണ്. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. സ്വാന്ത്വനം പരമ്പരയിലൂടെ സജിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ രക്ഷയും സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. അൽപം നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് രക്ഷയുടേത്. എങ്കിലും അപ്പു എന്ന കഥാപാത്രത്തിന് നിരവധി ആരാധകരുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് രക്ഷയുടെ ഒരു പഴയ വീഡിയോയാണ്. സാന്ത്വനം സീരിയലിൽ എത്തിയതിനെ കുറിച്ചാണ് നടി പറയുന്നത്. സാന്ത്വനനത്തിന്റെ സംവിധായകനായ ആദിത്യനോട് നോ പറഞ്ഞതിന് ശേഷമാണ് സാന്ത്വനത്തിൽ എത്തിയതെന്നാണ് രക്ഷ പറയുന്നത്. അദ്ദേഹം ഇപ്പോഴും ലൊക്കേഷനിൽ അത് പറഞ്ഞ് കളിയാക്കാറുണ്ടെന്നും രക്ഷ രാജ് പറയുന്നു. സ്വാന്തനത്തിൽ എത്തിയതിനെ കുറിച്ച് നടി പറയുന്നത് ഇങ്ങനെ…

”സീരിയലിന്റെ സംവിധായകനായ ആദിത്യൻ സാറിനെ മുമ്പേ തനിക്ക് അറിയാമായിരുന്നു. ‘വാനമ്പാടി’ സീരിയലിന്റെ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ‘അനുമോളേ’ കാണാൻ വേണ്ടി ലൊക്കേഷനിൽ എത്തിയതായിരുന്നു. അവളാണ് ആദിത്യസാറിനെ പരിചയപ്പെടുത്തി തരുന്നത്. അദ്ദേഹം അന്ന് സീരിയലിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് സാന്ത്വനത്തിൽ എത്തുകയായിരുന്നു. സീരിയലിൽ അഭിനയിക്കാൻ ഇല്ല എന്ന് പറഞ്ഞിട്ട് എന്റെ വർക്കിൽ തന്നെ പെട്ടില്ലേ എന്നൊക്കെ പറഞ്ഞ് കളിയാക്കാറുണ്ടെന്നും” രക്ഷ ആ വീഡിയോയിൽ പറയുന്നു.

about santhwanam

Safana Safu :