മധുരിമയുടെ മുഖംമൂടി അഴിയുന്നു ; കണ്മണിയ്ക്ക് മുന്നിൽ തകർന്ന് പോകുന്ന ദേവ ; ആരാധകർ കാണാൻ കാത്തിരുന്ന നിമിഷത്തിലേക്ക് പാടാത്ത പൈങ്കിളി !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് പാടാത്ത പൈങ്കിളി. 2020 സെപ്റ്റംബർ 7 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. പുതുമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി അവതരിച്ച പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു തുടക്കത്തിൽ ലഭിച്ചത്. സൂരജ് സണ്ണും മനീഷയുമായിരുന്നു പാടാത്ത പൈങ്കിളിയിൽ പ്രധാന കഥാപാത്രങ്ങളായ ദേവയേയും കൺമണിയേയും അവതരിപ്പിച്ചത്. പിന്നീട് സൂരജ് ആരോഗ്യകാരണങ്ങളാൽ പരമ്പരയിൽ നിന്നും പിന്മാറുകയുണ്ടായി. അത് ആരാധകരെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ടെങ്കിലും പരമ്പരയുടെ പുത്തൻ കഥാനിമിഷങ്ങൾ ആരാധകരെ ത്രസിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കൺമണി എന്ന പാവം പെൺകുട്ടിയുടേയും ദേവ എന്ന യുവാവിന്റേയും ജീവിതത്തിലൂടേയാണ് പാടാത്ത പൈങ്കിളി മുന്നോട്ട് പോകുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമാണ് ദേവ. വീട്ടിലെ ജോലിക്കാരിയായിരുന്നു കൺമണി. അവിചാരിതമായി ഇരുവരു വിവാഹം കഴിക്കുന്നതോടെയാണ് പാടാത്ത പൈങ്കിളിയുടെ കഥ മാറുന്നത്. കൺമണിയുടേയും ദേവയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

ചതിയിൽ അകപ്പെട്ട ദേവയ്ക്ക് കൺമണിയേയും കൊണ്ട് വീട് വിട്ട് ഇറങ്ങേണ്ടി വരികയുണ്ടായി. അച്ഛന്റ ആവശ്യത്തെ തുടർന്നാണ് ഇരുവരും വീട്ടിൽ നിന്ന് പോകുന്നത്. ആരും അറിയാത്ത ഒരു സ്ഥലത്തേയ്ക്ക് കൺമണിയും ദേവയും പോകുകയാണ്. ഇരുവരും വീട് വിട്ട് ഇറങ്ങിയതിന് പിന്നാലെ ഏട്ടത്തിമാരും സഹോദരങ്ങളും കമ്പനിയുടേയും കുടുംബത്തിന്റേയും അധികാരം പിടിച്ചെടുത്തിരിക്കുകയാണ്. അതേസമയം മറ്റൊരു നാട്ടിൽ ജീവിതം കൈപ്പിടിയിൽ ഒതുക്കാനുള്ള ഓട്ടത്തിലാണ് ദേവയും കൺമണിയും.

അങ്ങനെ ദേവയും കണ്മണിയും അമ്മച്ചിയ്ക്കൊപ്പം താമസിക്കുന്നതാണ് ഇപ്പോൾ കഥ. എന്നാൽ, പുത്തൻ എപ്പിസോഡിൽ മധുരിമയുടെ ഓട്ടമാണ് ആരാധകർ ആകാംഷയോടെ കാണാൻ കാത്തിരിക്കുന്നത്. അച്ഛന് എന്തുപറ്റിയെന്നതറിയാനായി മധുരിമ കൺമണിയെ കാണാൻ വരുന്നുണ്ട്. അതോടൊപ്പം അമ്മച്ചിയിൽ നിന്നും മാറി വേറെ വീട്ടിലേക്ക് പോകാൻ ദേവയെ നിർബന്ധിക്കുന്നുമുണ്ട്.

എന്നാൽ അതിനുശേഷം മധുരിമ കണ്മണിയറിയാതെ ദേവയെ കാണുകയാണ്. അതിനിടയിൽ അച്ഛനെ ആരോ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പറയുന്നു. അതോടൊപ്പം കണ്മണിയ്‌ക്കെതിയും ദേവയുടെ മനസ്സിൽ വിഷം കുത്തിവെച്ച മധുരിമയ്ക്ക് സാധിച്ചു. എലിസബത്ത് ദേവയ്ക്ക് ബിസിനസ്സിനായി പണം തരാമെന്ന് പറഞ്ഞോ എന്നൊക്കെ മധുരിമ ചോദിക്കുന്നുണ്ട്. ഇത് കണ്മണിയാണ് പറഞ്ഞതെന്നും മധുരിമ കൂട്ടിച്ചേർത്തു.

കണ്മണി വല്ല സ്വപ്നവും കണ്ടുകാണും എന്നുപറഞ്ഞ് ദേവ മധുരിമയുടെ വാക്കുകൾ തള്ളിക്കളഞ്ഞെങ്കിലും പിന്നെയും മധുരിമ അച്ഛനെ കാണാൻ വന്നതൊക്കെ ദേവയോട് പറഞ്ഞു. ഇതോടെ കണ്മണിയോട് ദേവയ്ക്ക് ദേഷ്യം ഉണ്ടാവുകയാണ്.

എന്നാൽ പിന്നെ സംഭവിക്കുന്നത് പ്രേക്ഷർ പ്രതീക്ഷിച്ചതിലും വലിയ ട്വിസ്റ്റാണ്. ദേവ കണ്മണിയോട് വഴക്കിടുകയാണ്. മധുരിമ പറഞ്ഞ കാര്യങ്ങളെല്ലാം വച്ചാണ് ദേവ കണ്മണിയോട് ദേഷിക്കുന്നത്. ദേഷ്യവും സങ്കടവും മനസിലാക്കിയതുകൊണ്ടാകാം കണ്മണി ദേവിയോട് നടന്നതെല്ലാം പറയാൻ തീരുമാനിച്ചു. അമ്മച്ചി മധുരിമയുടെ അച്ഛന്റെ കഴുത്തിലായിട്ട് തോക്ക് വച്ച സംഭവമൊക്കെ ദേവയെ കണ്മണി വീഡിയോയിലൂടെ കാണിക്കുകയാണ്. ഇത്രനാളും മധുരിമ നാടകം കളിച്ചതാണെന്ന് ഇതോടെ ദേവ തിരിച്ചറിയുകയാണ്.

about paadatha painkili

Safana Safu :