വർഷങ്ങൾക്ക് മുൻപ് സ്കൂൾ കുട്ടികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഇന്നും നിറം മങ്ങാതെ ആ കൂട്ടുകെട്ട് പലരുടെയും പുസ്തകത്താളുകളിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, സ്കൂൾ കുട്ടിയായി സീരിയലിൽ തിളങ്ങി ശേഷം രണ്ടുകുട്ടികളുടെ അമ്മയായിട്ട് വീണ്ടും മിനിസ്ക്രേനിലേക്ക് എത്തിയിരിക്കുകയാണ് സോണിയ. തിരിച്ചുവരവിനെ കുറിച്ച് സോണിയ പറഞ്ഞ വാക്കുകൾ കേൾക്കാം.
“നാട്ടിലേക്ക് വരണമെന്നോ വീണ്ടും സജീവമാകണമെന്നോ ഒന്നും പ്ലാൻ ചെയ്തിരുന്നതല്ല. കൊവിഡായതു കൊണ്ട് ഞങ്ങളെല്ലാം കഴിഞ്ഞവർഷം ഇങ്ങു പോന്നതാണ്. പിന്നെ അഭിനയം എന്റെ പാഷനാണ്. അവിടെയായിരുന്നതുകൊണ്ട് മാത്രം ചെയ്യാൻ കഴിയാതെ മാറ്റി വച്ച ഇഷ്ടമാണ്. ഇവിടെ എത്തിയപ്പോൾ സമയവും സൗകര്യവും ഒത്തുവന്നു. മക്കളെ നോക്കാൻ വീട്ടുകാരുണ്ട്.. അതുകൊണ്ടാണ് മാറ്റി വച്ച ആഗ്രഹം പിന്നെയും പൊടിതട്ടിയെടുത്തത്.
അഭിനയത്തിന് വീണ്ടും തയ്യാറായതിനു പിന്നിൽ ഭർത്താവാണ് കാരണമായതെന്നും സോണിയ പറയുന്നുണ്ട്. സോണിയയുടെ അഭിമുഖം കാണാം വീഡിയോയിലൂടെ !
about soniya sreejith