മര്യാദ എന്ന സാധനം ഉണ്ടോ സിനിമാക്കാർക്ക്, അഹങ്കാരം തലയ്ക്കു പിടിച്ചത് കൊണ്ടാണോ? ഈശോയ്ക്ക് പിന്നാലെ ചേര; നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം

ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചേരയുടെ ഫസ്റ്റ്ലുക് പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചതിന് പിന്നാലെ നടൻ കുഞ്ചാക്കോ ബോബനെതിരെ സൈബർ ആക്രമണം. നിമിഷ സജയനെയും റോഷന്‍ മാത്യുവിനെും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിന്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ചിത്രമാണ് ‘ചേര’

കുരിശിൽ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയിൽ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി ‘ചേര’യുടെ പോസ്റ്ററിന് സാമ്യമുണ്ടെന്ന് ആരോപിച്ചാണ് സൈബർ ആക്രമണം. ക്രിസ്ത്യാനികളെ സിനിമയിലൂടെ മോശമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും സൈബർ ആക്രമണം നടത്തുന്നവർ ആരോപിക്കുന്നു. പ്രശസ്ത ചിത്രകാരൻ മൈക്കൽ ആഞ്ചലോയുടെ പിയത്ത എന്ന വിഖ്യാത ശിൽപത്തേ ഓർമിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് സിനിമയുടെത്. ഇതാണ് ഇപ്പോൾ വൻ വിവാദമായി കൊണ്ടിരിക്കുന്നത്.

കമൻറുകളിൽ ആക്ഷേപവും, രൂക്ഷവിമർശനവും ആണ് പലരും ഉന്നയിക്കുന്നത്. വർഷങ്ങളായി അച്ഛന്മാരെയും, കൂദാശകളെയും, കളിയാക്കിയും അപമാനിച്ചും ജീവിച്ചുപോരുന്ന മാന്യനാണ് കുഞ്ചാക്കോബോബൻ. കള്ളക്കടത്തും, മലദ്വാരം വഴിയും, വരുന്ന കോടികൾ മേടിച്ച നക്കുമ്പോൾ നീയൊക്കെ ഒന്നോർത്തോ. നാളെ നിൻറെയൊക്കെ അണ്ണാക്കിൽ വെച്ച് പൊട്ടിക്കാൻ സാധനം ആയിട്ട് താലിബാൻ മോഡൽ വരും. ഇതാണ് ഒരു കമന്റ്.

മര്യാദ എന്ന സാധനം ഉണ്ടോ സിനിമാക്കാർക്ക്. അഹങ്കാരം തലയ്ക്കു പിടിച്ചത് കൊണ്ടാണോ? ഒരു ചിത്രത്തിൻറെ പേരിനെ കുറിച്ചുള്ള പ്രശ്നങ്ങൾ കഴിഞ്ഞില്ലല്ലോ. അതിന് മുൻപ് അടുത്തത്. ആൾക്കാരുടെ വിശ്വാസത്തെ അപമാനി ച്ചിട്ട്, അവരുടെ തെറി മുഴുവൻ കേട്ടിട്ട് നിങ്ങൾക്ക് ഉറക്കം വരുമോ? അതൊക്കെ ഈ പേരും പറഞ്ഞ് തമ്മിൽ തല്ലി ചാവാൻ ഇരിക്കുകയാണോ? മറ്റൊരാൾ ചോദിക്കുന്നു.

സിനിമയ്ക്ക് റീച്ച് കിട്ടാൻ മതവികാരം വ്രണപ്പെടുത്തുന്ന മൂന്നാംകിട പരിപാടി. വിശ്വാസികളെ ചൊറിഞ്ഞു പബ്ലിസിറ്റി ഉണ്ടാക്കുന്നത് എന്തിനാണ്? തരംതാണ് അന്നം കഴിക്കണോ? ഇതിന് ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നല്ല പറയുക. മറ്റൊരു വിമർശനം

Noora T Noora T :