വിഖ്യാത നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ നായകന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. കൊല്‍ക്കത്തയിലെ ബെല്‍വ്യൂ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്ന് ഒക്ടോബര്‍ ആറിനാണ് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. കോവിഡ് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും വൈകാതെ അദ്ദേഹത്തിന്റെ നില വീണ്ടും വഷളാകുകയായിരുന്നു.

ഇന്നലെ വൈകിട്ട് 4.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും അദ്ദേഹത്തെ സുഖപ്പെടുത്താന്‍ 40 ദിവസത്തെ പോരാട്ടം മതിയാവില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതിന് പിന്നാലെയാണ് ചലചിത്ര ലോകത്തെ കണ്ണീരിലാഴ്ത്തി മരണ വാര്‍ത്ത എത്തുന്നത്.

സത്യജിത്ത് റേയ്‌ക്കൊപ്പം 14 സിനിമകളില്‍ പ്രവര്‍ത്തിച്ചു. 2012 ല്‍ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ്, മൂന്ന് തവണ ദേശീയ ചലചിത്ര പുരസ്‌കാരം എന്നിവ നേടിയിരുന്നു.

Noora T Noora T :