മുംബൈയിലെ കോർപ്പറേറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചിട്ട് സ്വന്തമായി ബിസിനസ്; അത് പൊട്ടിപ്പൊളിഞ്ഞ് കിട്ടിയ പൈസ മുഴുവൻ പോയി, കുടുംബവിളക്കിലെ സിദ്ധാർത്ഥിന്റെ കഥയെ വെല്ലുന്ന ജീവിതം !

റേറ്റിങ്ങിൽ ഒന്നാമത് നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. 2020 ജനുവരി 27 ന് ആരംഭിച്ച പരമ്പര ഇന്നും ആരാധകരുടെ ഇഷ്ടം നേടി മുന്നോട്ട് കുതിക്കുകയാണ് . മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മീര വാസുദേവാണ് കുടുംബവിളക്കിൽ പ്രധാന കഥാപാത്രമായിട്ടെത്തുന്നത് . മീരയ്ക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും അണിനിരക്കുന്നുണ്ട്.

കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് കൃഷ്ണകുമാർ മേനോൻ. സ്വന്തം പേരിനെക്കാളും സിദ്ധാർത്ഥ് എന്ന പേരിലൂടെയാണ് താരത്തെ അറിയപ്പെടുന്നത്. തുടക്കത്തിൽ നെഗറ്റീവ് ഇമേജ് ആയിരുന്നുവെങ്കിലും ഇപ്പോൾ സുമിത്രയെ പോലെ സുദ്ധുവിനെയും ആരാധകർ സ്വീകരിച്ചിട്ടുണ്ട്. വേദികയുമായുള്ള വിവാഹത്തിന് ശേഷമാണ് നടന് ആരാധകരുടെ എണ്ണം വർധിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് സിദ്ധാർഥ് എന്ന കഥപാത്രത്തിന് ലഭിക്കുന്നത്.

തമിഴിലൂടെ അഭിനയ ജീവിതത്തിലേക്ക് എത്തിയ നായകനാണ് കൃഷ്ണകുമാർ മേനോൻ . കുടുംബവിളക്കിന് മുൻപ് ഡോക്ടർ റാം എന്നൊരു പരമ്പരയിൽ അഭിനയിച്ചു. ഈ സിരിയലിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ കുടുംബവിളക്കിലൂടെയാണ് കെകെ മേനോൻ കൂടുതൽ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. അഭിനയവുമായി യാതൊരു ബന്ധവും താരത്തിന് ഇല്ലായിരുന്നു. ഊട്ടിയിൽ ജനിച്ചു വളർന്ന് കെകെ മേനോൻ വളരെ അവിചാരിതമായിട്ടാണ് അഭിനയത്തിൽ എത്തുന്നത്. കോർപ്പറേറ്റ് ലോകത്തിൽ നിന്നാണ് നടൻ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഇപ്പോഴിത തന്റെ സിനിമ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കൃഷ്ണകുമാർ മേനോൻ. കൂടാതെ നടൻ ആയിരുന്നെങ്കിൽ ഭാര്യ രമയെ തനിക്ക് കിട്ടില്ലായിരുന്നുവെന്നും അഭിമുഖത്തിൽ പറയുന്നു.

കോളേജ് പഠനത്തിന് ശേഷം മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബാങ്കിങ് മേഖലയിലും മറ്റുമായി ജോലി ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് മുംബൈയിലെ കോർപ്പറേറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചിട്ട് സ്വന്തമായി ബിസിനസ് ആരംഭിക്കുകയായിരുന്നു. മുംബൈയിൽ തന്നെയായിരുന്നു ബിസിനസ്സ് തുടങ്ങിയത്. എന്നാൽ അത് പൊളിഞ്ഞു പോയി. ബിസിനസ് പൊളിഞ്ഞതിന് ശേഷം വീണ്ടും ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തു. കുറെ നാളുകൾക്ക് ശേഷം അവി‍ടെ നിന്ന് ജോലി റിസൈൻ ചെയ്യുകയായിരുന്നു. പിന്നീട് വീണ്ടും ഊട്ടിയിലേയ്ക്ക് വന്നു. പുതിയ ബിസിനസ് തുടങ്ങി. അവിടെ നിന്നാണ് അഭിനയിക്കാനുള്ള ചാൻസ് ലഭിച്ചത്”, കെകെ മേനോൻ പറയുന്നുയ

ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഊട്ടിയിലാണ് താരം താമസിക്കുന്നത്. ഭാര്യ രമ. ടീച്ചറാണ് രണ്ട് ആൺ മക്കളാണുളളത്. നടനായിരുന്നുവെങ്കിൽ രമയെ വിവാഹം കഴിക്കാൻ പറ്റില്ലെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. ”ആർട്ടിസ്റ്റായതിന് ശേഷമാണ് വിവാഹാലോചന വന്നതെങ്കിൽ അച്ഛനും അമ്മയും സമ്മതിക്കുമായിരുന്നോ എന്ന് ഞാൻ രമയോട് ചോദിക്കാറുണ്ടെന്നും എന്നാൽ ഇല്ല എന്നായിരുന്നു ഭാര്യ മറുപടി നൽകിയതെന്ന് കെക മേനോൻ അഭിമുഖത്തിൽ പറയുന്നു. ബാങ്കിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു രമയെ വിവാഹം കഴിക്കുന്നത്. താൻ അഭിനയിക്കുമെന്നത് ഭാര്യയ്ക്ക് പുതിയ അറിവ് ആയിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. സീരിയലിൽ മാത്രമല്ല സിനിമയിലും സജീവമാണ് താരം. ഇന്ത്യൻ 2 ൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സംഭവബഹുലമായി കുടുംബവിളക്ക് മുന്നോട്ട് പോവുകയാണ്. ബംഗാളി സീരിയലായ ശ്രീമോയീയുടെ മലയാളം പതിപ്പാണ് കുടുംബിളക്ക്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മാറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മലയാളത്തിലേത് പോലെ മികച്ച സ്വീകാര്യതയാണ് മറ്റുളള ഭാഷകളിൽ നന്നും ലഭിക്കുന്നത്. ഓണം എപ്പിസോഡാണ് കുടുംബവിളക്കിൽ സംപ്രേക്ഷണം ചെയ്യുന്നത്. മീര വാസുദേവ്,കൃഷ്ണകുമാർ മേനോൻ, ശരണ്യ ആനന്ദ്,നൂപിൻ, ആതിര മാധവ്, അമൃത നായര്‌, ആനന്ദ് നാരായണൻ എന്നിവരാണ പരമ്പരയിലെ മറ്റ് താരങ്ങൾ.

about kudumbavilakku

Safana Safu :