അത് സ്വാഭാവത്തിലുണ്ട്, ഒരിയ്ക്കലും അങ്ങനെ സംഭവിക്കില്ല, മണികുട്ടനെക്കുറിച്ച് തുറന്നടിച്ച് പൊളി ഫിറോസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരങ്ങളിലൊരാളാണ് പൊളി ഫിറോസ്. ഭാര്യ സജ്‌നയ്‌ക്കൊപ്പമായാണ് ഫിറോസ് ഖാന്‍ ബിഗ് ബോസിലേക്കെത്തിയത്.

ഷോയില്‍ മത്സരിക്കുന്ന ആദ്യ താരദമ്പതികളെന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തമാണ്. ബിഗ് ബോസ് വീടിനെ ഇളക്കിമറിച്ചുള്ള വരവായിരുന്നു ഇവരുടേത്. ഷോ സംഭവബഹുലമായി മാറിയത് ഇവരുടെ വരവിന് ശേഷമായിരുന്നു. മറ്റുള്ളവരെ ചൊറിയുന്ന സ്വഭാവം ബിബി വീട്ടിലും ആവര്‍ത്തിക്കുകയായിരുന്നു ഫിറോസ്. മത്സരാര്‍ത്ഥികളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞതോടെയായിരുന്നു ഫസജ്‌നയും ഫിറോസും പുറത്തായത്.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരുന്നു ഫിറോസ്. എംജി ശ്രീകുമാര്‍ അവതാരകനായുള്ള പറയാം നേടാം ഷോയിലും ഫിറോസ് പങ്കെടുത്തിരുന്നു. ആകെ രണ്ടാഴ്ചത്തെ ഡ്രസുമായാണ് ഷോയിലേക്ക് പോയത്. എല്ലാവരേയും താന്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. അത് ഗുണകരമായി മാറിയിരുന്നുവെന്ന് ഫിറോസ് പറഞ്ഞു . അതിനിടയിലായിരുന്നു എംജി ശ്രീകുമാര്‍ മണിക്കുട്ടനെക്കുറിച്ച് ചോദിച്ചത്.

മണിക്കുട്ടൻ എങ്ങനെയായിരുന്നു എന്നുള്ള എംജി ശ്രീകുമാറിന്റെ ചോദ്യത്തിനാണ് ഫിറോസ് മറുപടി നൽകിയത്. മണിക്കുട്ടൻ നല്ലൊരു വ്യക്തിയാണെന്നാണ് ഫിറോസ് പറയുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ…

മണിക്കുട്ടൻ നല്ലൊരു വ്യക്തിയാണ്. അതുപോലെ നല്ലൊരു മനുഷ്യനുമാണ്. എന്നാൽ പേര് പോലെ തന്നെ മണി അദ്ദേഹത്തിന്റെ കയ്യിലുണ്ട്. ഞാൻ അദ്ദേഹത്തിന്റെ മണി എന്നാണ് വിളിക്കുന്നത്. മണിയടിക്കേണ്ട സ്ഥലത്ത് മണിയടിക്കുകയും അല്ലാത്ത സ്ഥലത്ത് അതുപോലെ നിൽക്കുകയും ചെയ്യുന്ന ആളാണ് അദ്ദേഹം. ഉടൻ തന്നെ മണിക്കുട്ടന്റെ വിവാഹം ഉണ്ടാകുമെന്നും ഫിറോസ് പറഞ്ഞു. ലവ് മ്യാരേജ് അല്ലെന്നും വീട്ടുകാർ കല്യാണം നോക്കുകയാണെന്നും എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായി പൊളി ഫിറോസ് പറഞ്ഞു. ഫിറോസിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിന് ശേഷം തന്റെ യൂട്യൂബ് ചാനലിലൂടെ ഫിറോസ് വീണ്ടും പ്രാങ്ക് കോള്‍ ആരംഭിച്ചിരുന്നു. സഹമല്‍സരാര്‍ത്ഥികളെ എല്ലാം വിളിച്ച് പറ്റിച്ചാണ് താരം എത്തിയത്. ഫിറോസിനൊപ്പം ഭാര്യ സജ്‌നയും വീഡിയോകളില്‍ എത്തി. മണിക്കുട്ടന്‍, കിടിലന്‍ ഫിറോസ്, റംസാന്‍, ഋതു മന്ത്ര, നോബി, സന്ധ്യ മനോജ് തുടങ്ങിയവരെയെല്ലാം ഫിറോസ് ഖാന്‍ പ്രാങ്ക് കോള്‍ ചെയ്തു. ഇത്തവണ ഷോയില്‍ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നിലായിരുന്നു ഫിറോസും സജ്നയും.

2021ൽ ആണ് ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഷോ തുടങ്ങുന്നത്. എന്നാൽ ഇതും 100 ദിവസം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ലോക്ക് ഡൗണിനെ തുടർന്ന് ഷോ നിർത്തി വയ്ക്കുകയായിരുന്നു. ഫിനാലെയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കവെയായിരുന്നു മത്സരം അവസാനിപ്പിക്കുന്നത്. എന്നാൽ ലോക്ക് ഡൗണിന് ഇളവ് നൽകിയതിനെ തുടർന്ന് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. നടൻ മണിക്കുട്ടനാണ് ബിഗ് ബോസ് മലയാളം സീസൺ 3യുടെ വിജയി.

Noora T Noora T :