“ചെകുത്താൻ തിരികെ വന്നിരിക്കുന്നു; ചിത്രീകരണത്തിനിടെ പരുക്ക് പറ്റിയ പ്രകാശ് രാജ് ശസ്ത്രക്രിയയ്ക്ക് ശേഷം പങ്കുവച്ച പോസ്റ്റ്; ഏറ്റെടുത്ത് ആരാധകർ !

തമിഴ് സിനിമ ചിത്രീകരണത്തിനിടെ നടൻ പ്രകാശ് രാജിന് പരുക്ക് പറ്റുകയും കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ.

“ചെകുത്താൻ തിരികെ വന്നിരിക്കുന്നു. ശസ്ത്രക്രിയ വിജയകരം. നന്ദി ഡോ. ഗുരുവറെഡ്ഡി. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി. ഉടനെ തിരികെയെത്തുന്നതായിരിക്കും,” പ്രകാശ് രാജ് ട്വീറ്റ് ചെയ്യുന്നു. ആശുപത്രി ബെഡ്ഡിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പോസ്റ്റ്.

ധനുഷ് നായകനാവുന്ന ‘തിരുചിട്രംബലം’ സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നതിനിടയിലാണ് പ്രകാശ് രാജിന് പരുക്ക് പറ്റിയത് എന്നാണ് റിപ്പോർട്ട്.ഏറ്റവും ഒടുവിൽ തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലാണ് പ്രകാശ് രാജിനെ കണ്ടത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്തി ‘എതിരി’ എന്ന ഹ്രസ്വചിത്രത്തിൽ രേവതി, വിജയ് സേതുപതി എന്നിവർക്കൊപ്പമാണ് പ്രകാശ് രാജ് വേഷമിട്ടത്.

about prakash raj

Safana Safu :