ആ സന്തോഷ വാർത്ത പുറത്ത് വിട്ട് ബാല! സ്നേഹം കൊണ്ട് മൂടി ആരാധകർ,, ആശംസകളുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയ താരമാണ് ബാല. തമിഴ് നാട്ടില്‍ നിന്നുമെത്തി മലയാളികളുടെ പ്രിയങ്കരനായി മാറുകയായിരുന്നു. സിനിമാ ജീവിതം പോലെ തന്നെ ബാലയുടെ സ്വകാര്യ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഗായിക അമൃതയായിട്ടുള്ള വിവാഹവും വിവാഹമോചനവും എല്ലാം മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു

ഇപ്പോൾ ഇതാ പുതിയ ഒരു സന്തോഷം ആരാധകരുമായി പങ്ക് വെക്കുകയാണ് ബാല

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം അണ്ണാത്തേയിൽ വേഷം അവതരിപ്പിക്കാൻ ബാലയും. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഭാഗമാകുന്നതായി അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ലക്ക്നൗവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം. ഇതിഹാസത്തിനൊപ്പം സഹകരിക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. അണ്ണാത്തേ ഷൂട്ടിങ്ങ് ലക്ക്നൗവിൽ’, എന്നാണ് ബാല ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. രജനികാന്തും സംവിധായകന്‍ ശിവയും ആദ്യമായി ഒന്നിക്കുന്ന ‘അണ്ണാത്തെ’ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ‘ദര്‍ബാറി’ന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമാന്‍ സംഗീതമൊരുക്കുന്നു. പടയപ്പാ, അരുണാചലം പോലെ ഒരു മാസ്സ് ചിത്രമായിരിക്കും അണ്ണാത്തെ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Noora T Noora T :