ഈശോയെ മുറുകെ പിടിച്ച നാദിർഷായ്ക്ക് കിട്ടിയ എട്ടിന്റെ പണി; ജയസൂര്യയ്ക്കും ഭീഷണി; താണ്ഡവമാടി പിസി ജോർജ്ജ്!

നാദിർഷയുടെ പുതിയ സിനിമകളായ ‘ഈശോ’ നോട്ട് ഫ്രം ദി ബൈബിൾ , കേശു ഈ വീടിന്റെ നാഥൻ എന്നീ സിനിമകൾ വിവാദത്തിൽ കത്തിനിൽക്കുകയാണ്. ഇതിലെ ഈശോ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പിസി ജോർജ്ജ് തുടക്കം മുതൽ ശാഠ്യം പിടിക്കുന്നുമുണ്ട് . ഇപ്പോൾ സിനിമയിലെ മുഖ്യ നായകനായ ജയസൂര്യയോട് നേരിട്ടാണ് പിസി ജോർജ്ജ് ആവശ്യം ഉന്നയിച്ചത്. ക്രൈസ്തവ സമുദായത്തെ സംബന്ധിച്ചിടത്തോളം സിനിമയുടെ പേര് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഒരു പ്രമുഖ ടെലിവിഷൻ ചാനലിലെ സംവാദ പരിപാടിക്കിടെ പിസി ജോർജ്ജ് പറഞ്ഞു.

ആ പേരങ്ങ് മാറ്റെന്ന്. ആ പേര് മാറ്റിയിട്ട് നല്ലൊരു പേരിട്ട് തുടങ്ങണം. അതിൽ ആർക്ക് തർക്കം. അതിൽ നല്ലത് കാണുമ്പോൾ എല്ലാവരും പറയും നല്ല സിനിമായെന്ന്. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ പേര് അംഗീകരിക്കാൻ കഴിയില്ല. അത് പറയുമ്പോൾ നിങ്ങൾ വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല.” കലാകാരനാണെങ്കിൽ മര്യാദ വേണമെന്നും പിസി ജോർജ്ജ് പറഞ്ഞു.

തർക്കത്തിൽ ജയസൂര്യയും പ്രതികരിച്ചു “സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാം. അതിനു മുമ്പ് പറയുന്നത് ശരിയല്ലെന്നാണ് ജയസൂര്യ പറഞ്ഞത്.

സിനിമയുടെ പേര് സംബന്ധിച്ച് നേരത്തെ പിസി ജോർജ്ജ് പ്രതികരണം നടത്തിയിരുന്നു. സിനിമ പുറത്തിറക്കാമെന്ന് നടനും സംവിധായകനുമായ നാദിർഷ വിചാരിക്കണ്ട. സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. വലിയ പ്രത്യാഘങ്ങൾ നേരിടേണ്ടി വരും. നാദിർഷയെയും കൂട്ടരെയും വിടില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം. ഇന്നും ഇന്നലെയുമായി ആരംഭിച്ച കാര്യമല്ല ഇത്. ക്രിസ്ത്യൻ വിഭാഗത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാരുണ്ട്. ഇത് സംബന്ധിച്ച് കുറച്ച് നാളുകളായി എനിക്ക് പരാതികൾ ലഭിക്കുന്നുണ്ട്. വൃത്തിക്കെട്ട അനീതിയാണിത്. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലാണ് ഇത്തരക്കാർക്ക്.” എന്നെല്ലാമായിരുന്നു പിസി ജോർജ്ജ് പറഞ്ഞത്.

നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിൻ്റെ നാഥൻ, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രിസ്ത്യൻ സംഘടനകൾ രംഗത്തുവന്ന സാഹചര്യത്തിലാണ് പി സി ജോർജ് പ്രതികരണം നടത്തിയത്.

അതേസമയം നാദിർഷ ഈ വിഷയത്തിൽ പ്രതികരിച്ചത് വളരെ ചർച്ചയായിരുന്നു. താന്‍ സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മതം നോക്കിയല്ല താന്‍ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം വിവാദങ്ങളുണ്ടായ സമയത്ത് ഒരു വൈദികന്‍ തന്നോട് സംസാരിച്ചെന്നും അതുകേട്ടപ്പോള്‍ വല്ലാതെ വിഷമത്തിലായെന്നും നാദിര്‍ഷാ പറയുന്നു.

‘വിവാദങ്ങള്‍ക്കിടയില്‍ ഒരു വൈദികന്‍ എന്നെ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് കേട്ട് വളരെ വിഷമിച്ചു. ഈശോ എന്ന് സിനിമയ്ക്ക് പേരിടാം. ഒരുപ്രശ്നവുമില്ല. പക്ഷെ അത് മാര്‍ട്ടിന്‍ പ്രക്കാട്ടോ, എബ്രിഡ് ഷൈനോ, ലാല്‍ ജോസോ ആയിരുന്നെങ്കില്‍ വിഷമമില്ലായിരുന്നു എന്നാണ്. ആ അച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. മതത്തെ ലക്ഷ്യമിട്ട് തന്നെയാണ് ഇവര്‍ സിനിമയ്ക്കെതിരെ രംഗത്തെത്തുന്നതെന്ന് തോന്നുന്നു,’

കൂടാതെ താനല്ല സിനിമയ്ക്ക് പേരിട്ടതെന്നും നാദിർഷ പറഞ്ഞു. നിര്‍മാതാക്കളായ ബിനു സെബാസ്റ്റ്യന്‍, അരുണ്‍ നാരായണന്‍, നായകന്‍ ജയസൂര്യ, ബോബി വര്‍ഗീസ് തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് ഇട്ട പേരാണിതെന്നും ഫെഫ്ക പറഞ്ഞാല്‍ താന്‍ പേര് മാറ്റുമെന്നും നാദിര്‍ഷ കൂട്ടിച്ചേർത്തു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമാകുകയാണ്.

കഴിഞ്ഞ ദിവസം നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നായകനായ ‘കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.

ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഏതൊരു ക്രൈസ്തവനും അവന്‍ ജനിക്കുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ ഈശോയെ ദൈവമായി കാണുന്നവരും ആരാധിക്കുന്നവരുമാണ്. സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചിട്ടുണ്ട്.

നാദിര്‍ഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുെവന്നും ഫെഫ്ക പ്രതികരിച്ചു.

about nadirshah

Safana Safu :