ലാല്‍ ജോസോ മാര്‍ട്ടിന്‍ പ്രക്കാട്ടോ എബ്രിഡ് ഷൈനോ ചെയ്യുന്ന സിനിമകള്‍ക്ക് ‘ഈശോ’ എന്ന പേരിട്ടാൽ പ്രശ്‌നമില്ല ; ആ വൈദികൻ തന്നോട് പറഞ്ഞത് ഇപ്രകാരം; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നാദിര്‍ഷാ!

ഈശോ സിനിമ വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ നാദിര്‍ഷാ തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നാദിര്‍ഷായുടെ പ്രതികരണം.

താന്‍ സിനിമയിലൂടെ ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മതം നോക്കിയല്ല താന്‍ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങളുണ്ടായ സമയത്ത് ഒരു വൈദികന്‍ തന്നോട് സംസാരിച്ചെന്നും അതുകേട്ടപ്പോള്‍ വല്ലാതെ വിഷമത്തിലായെന്നും നാദിര്‍ഷാ പറയുന്നു.

‘വിവാദങ്ങള്‍ക്കിടയില്‍ ഒരു വൈദികന്‍ എന്നെ ഫോണ്‍ വിളിച്ചപ്പോള്‍ പറഞ്ഞത് കേട്ട് വളരെ വിഷമിച്ചു. ഈശോ എന്ന് സിനിമയ്ക്ക് പേരിടാം. ഒരുപ്രശ്നവുമില്ല. പക്ഷെ അത് മാര്‍ട്ടിന്‍ പ്രക്കാട്ടോ, എബ്രിഡ് ഷൈനോ, ലാല്‍ ജോസോ ആയിരുന്നെങ്കില്‍ വിഷമമില്ലായിരുന്നു എന്നാണ്. ആ അച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു. മതത്തെ ലക്ഷ്യമിട്ട് തന്നെയാണ് ഇവര്‍ സിനിമയ്ക്കെതിരെ രംഗത്തെത്തുന്നതെന്ന് തോന്നുന്നു,’ നാദിര്‍ഷ പറഞ്ഞു.

താനല്ല സിനിമയ്ക്ക് പേരിട്ടതെന്നും നിര്‍മാതാക്കളായ ബിനു സെബാസ്റ്റ്യന്‍, അരുണ്‍ നാരായണന്‍, നായകന്‍ ജയസൂര്യ, ബോബി വര്‍ഗീസ് തുടങ്ങിയവര്‍ ഒന്നിച്ചിരുന്ന് ഇട്ട പേരാണിതെന്നും ഫെഫ്ക പറഞ്ഞാല്‍ താന്‍ പേര് മാറ്റുമെന്നും നാദിര്‍ഷ പറഞ്ഞു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധം രൂക്ഷമാകുകയാണ്.

about nadirsha

Safana Safu :