രമേശ് പിഷാരടിയ്ക്കും ധർമജൻ ബോൾഗാട്ടിയ്ക്കും ഒപ്പം പിന്നണിയിൽ തുടക്കം, കേരളത്തിൽ ആദ്യമായി തുടങ്ങിയ ബിഗ് എഫ് എമ്മിലേക്ക് പിഷാരടിയെ തേടി അവർ എത്തി; പക്ഷെ പോയത് ഫിറോസ്; കിടിലം ഫിറോസിന്റെ തുടക്കം!

കഴിഞ്ഞ ദിവസമാണ് മലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ​ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ സീസണില ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിടിലം ഫിറോസ്. ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ ഒരേ പോലെ പറഞ്ഞ മത്സരാർത്ഥിയും ഫിറോസ് തന്നെയാണ്.

മൈൻഡ് റീഡർ ഓഫ് സീസൺ എന്ന അവാർഡാണ് ഫിറോസിന് ലഭിച്ചത്. ഒരു അനാഥാലയമെന്ന സ്വപ്‌നം സഫലീകരിക്കാൻ വേണ്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള തന്റെ യാത്ര എന്നും ഇതിനകം തന്നെ ആ സ്വപ്നം സഫലമായെന്നും ഫിറോസ് പറഞ്ഞിരുന്നു.

ഇപ്പോൾ മൂവി ബ്രാൻഡ് എന്ന യൂട്യൂബ് ചാനലിന് ഫിറോസ് കൊടുത്ത അഭിമുഖത്തിൽ പിഷാരടിയ്ക്ക് കിട്ടിയ ചാൻസ് തനിക്ക് ലഭിച്ചതിനെ കുറിച്ച് പറയുകയാണ്. കിടിലം ഫിറോസ് പറഞ്ഞ വാക്കുകൾ ഇങ്ങനെ….

മീഡിയയിലേക്ക് വരുന്നത് ഏഷ്യാനെറ്റിലൂടെയാണ്. ഏഷ്യാനെറ്റിൽ സ്‌മയിൽ പ്ലീസ് എന്ന രമേശ് പിഷാരടിയും ഹരി പി നായരും ധർമജൻ ബോൾഗാട്ടിയും ഒക്കെ ഒരുമിക്കുന്ന ഒരു ഷോയുടെ പിന്നണി പ്രവർത്തകൻ ആയിട്ടായിരുന്നു തുടക്കം. അവിടുന്ന് വാൽക്കണ്ണാടി എന്ന ഷോയുടെ ആങ്കറായിട്ട് ഏഷ്യാനെറ്റിലേക്ക് ഷിഫ്റ്റ് ആയി.അങ്ങനെ നിൽക്കുന്ന സമയത്താണ് തിരുവന്തപുരത്ത് കേരളത്തിലാദ്യമായി ബിഗ് എഫ് എം ലോഞ്ച് ചെയ്യുന്നത്.

അവർ പക്ഷെ രമേശ് പിഷാരടിയെ ഇതിലേക്ക് സെലെക്റ്റ് ചെയ്യാൻ വന്നതാണ്. എന്നാൽ പിന്നീട് സംഭവിച്ചത്തിൽ നിന്നുമാണ് താൻ ഇന്നുകാണുന്ന കിടിലം ഫിറോസയത്…. കേൾക്കാം കിടിലം ഫിറോസിന്റെ അഭിമുഖത്തിലൂടെ….!

about kidilam firoz exclusive interview

Safana Safu :