തന്റെ അവസാന കുതിപ്പിൽ നിന്ന് പിന്മാറിയതോട സ്വർണ്ണ മെഡൽ ഇരുവരും പങ്കിട്ടു; അതാണ് യഥാർത്ഥ സ്പോർട്സ്മാൻഷിപ്പ്; ചാക്കോച്ചൻ പറയുന്നു

ടോക്യോ ഒളിംപിക്സിൽ ഖത്തറിന്റെ മുതാസ് ഈസ ബാർഷിമും ഇറ്റലിയൂടെ ജിയാൻമാർക്കോ ടാംബേരിയും ഹൈജമ്പിൽ സ്വർണമെഡൽ പങ്കിട്ടെടുത്തത് ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങൾ സമ്മാനിച്ചാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ ഇവരുടെ വീഡിയോ വൈറലായിരുന്നു. നിരവധി പേർ ഇരുവർക്കും ആശംസയും അഭിനന്ദനവും അറിയിച്ചു. ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ എഴുതിയ ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

ഇതാണ് യഥാർത്ഥ സ്പോർ്സ്മാൻഷിപ്പ് എന്ന് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. അവിടെ മതമോ രാഷ്ട്രീയമോ രാജ്യമോ നിറമോ പോലുള്ള വേർതിരിവുകളൊന്നും പ്രസക്തമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടോക്കിയോ ഒളിമ്പിക് ഗെയിംസ്..പുരുഷന്മാരുടെ ഹൈജമ്പിന്റെ ഫൈനൽ. ഇറ്റലിയുടെ ജീൻ മാർക്കോ തംബേരിയും ഖത്തറിന്റെ മുതാസ് ഈസ ബർഷിമും സ്വർണ്ണ മെഡലിനായി മത്സരിക്കുന്നു രണ്ടുപേരും 2.37 മീറ്ററിൽ വിജയിച്ചു .. ഒളിമ്പിക് ഉദ്യോഗസ്ഥർ ഓരോരുത്തർക്കും മൂന്ന് ശ്രമങ്ങൾ കൂടി നൽകി..പക്ഷെ കാലിന് ഗുരുതരമായ പരിക്കേറ്റതിനാൽ തംബെരിക്ക് തന്റെ മൂന്നാമത്തെ ശ്രമത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. ഇപ്പോൾ ബാർഷിമിന് വളരെ എളുപ്പമാണ്, മത്സരമില്ല, അയാൾക്ക് സ്വർണ്ണ മെഡൽ എളുപ്പത്തിൽ കൈക്കലാക്കാം. എന്നാൽ ബാർഷിം ഉദ്യോഗസ്ഥരോട് അന്വേഷിച്ചത് മൂന്നാമത്തെ ശ്രമത്തിൽ നിന്ന് പിന്മാറിയാൽ സ്വർണ്ണ മെഡൽ രണ്ടുപേർക്കും പങ്കിട്ടെടുക്കാനാവുമോ എന്നാണ്. അങ്ങനെബർഷിം തന്റെ അവസാന കുതിപ്പിൽ നിന്ന് പിന്മാറിയതോട സ്വർണ്ണ മെഡൽ ഇരുവരും പങ്കിട്ടു യഥാർത്ഥ സ്പോർട്സ്മാൻഷിപ്പ്.. മതപരമോ രാഷ്ട്രീയമോ ആയ .. രാജ്യങ്ങളോ അല്ലെങ്കിൽ ചർമ്മത്തിന്റെ നിറമോ അടക്കമുള്ള അതിരുകൾക്കപ്പുറം .. !!!!” ചാക്കോച്ചൻ കുറിച്ചു.

ഹൈജമ്പ് മത്സരത്തിൽ വിജയിയെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിൽ രണ്ട് ശ്രമങ്ങളിലും ഇരു താരങ്ങളും ഒപ്പത്തിനൊപ്പം എത്തിയിരുന്നു. എന്നാൽ പരിക്ക് കാരണ് മൂന്നാം ശ്രമത്തിൽ ടാംബേരിക്ക് പങ്കെടുക്കാനായില്ല. അപ്പോൾ ബാർഷിമിന് എതിരാളിയില്ലാതായി, സ്വർണമെഡൽ എളുപ്പത്തിൽ കൈയെത്തിപ്പിടിക്കാം എന്ന അവസ്ഥയായി.

അപ്പോൾ പക്ഷേ മൂന്നാം ശ്രമവും നടത്തി സ്വർണമെഡൽ എളുപ്പത്തിൽ സ്വന്തമാക്കുകയല്ല ബാർഷിം ചെയ്തത്. പകരം ഒളിംപിക്സ് അധികൃതരോട് തനിക്കും ടാംബേരിക്കും സ്വർണം പങ്കിട്ടെടുക്കാനാവുമോ എന്ന് അദ്ദേഹം ചോദിക്കുകയും സ്വർണ മെഡൽ ഇരുവരും പങ്കിടുകയുമായിരുന്നു.

ഹൈ ജംപില്‍ രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തിനൊടുവിലാണ് ബാർഷിമും ടാംബേരിയും 2.37 മീറ്റര്‍ ചാടി ഒപ്പമെത്തിയത്. പിന്നീട് 2.39 മീറ്റര്‍ ചാടാന്‍ രണ്ട് പേര്‍ക്കും സാധിച്ചില്ല. ഒടുവില്‍ മാച്ച് ഒഫിഷ്യലെത്തി വിജയിയെ തീരുമാനിക്കാന്‍ ഒരു ഡിസൈഡര്‍ ജംപ് നിര്‍ദേശിക്കുകയായിരുന്നു. റിയോ ഒളിംപിക്സിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ടാംബേരിയുടെ കാലിന് പരുക്കേറ്റിരുന്നത്.

Noora T Noora T :