മണിക്കുട്ടൻ വിജയി ആയതിനു പിന്നിൽ വ്യക്തമായ കാരണമുണ്ട് ; ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലാത്ത ആ സത്യം ലീക്കായി ; ഗൂഢാലോചനയാണോ എന്ന് ഇതിലൂടെ അറിയാം !

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ വിജയി ആരാണെന്ന് അറിഞ്ഞിട്ടും ഗ്രാന്റ് ഫിനാലെ കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഫിനാലെ ചിത്രീകരണത്തിനായി ചെന്നൈയിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞ് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന പരുപാടികളൊക്കെ ഫിനാലെ എപ്പിസോഡിലുണ്ടാവുമെന്ന് അവതാരകനായ മോഹന്‍ലാലും ഉറപ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പ്രമോ വീഡിയോ പുറത്തുവിട്ടതോടെ ഏറെ ആകാംക്ഷയിലാണ് ആരാധകർ . മണിക്കുട്ടനാണ് ഈ സീസണിലെ വിജയി എന്നുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്. അതേസമയം,മണിക്കുട്ടന്റെ വിജയത്തെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവൊന്നുമല്ല.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ മണിക്കുട്ടനാണ് ബിഗ് ബോസ് സീസണ്‍ 3യുടെ ടൈറ്റില്‍ വിന്നര്‍. സഹതാരങ്ങളെല്ലാം ഇത് സ്ഥിരികരീച്ചിരുന്നു. മണിക്കുട്ടനെ അഭിനന്ദിച്ചും ട്രോഫി പിടിച്ചുള്ള ചിത്രങ്ങളുമായി താരങ്ങളെല്ലാം എത്തിയിരുന്നു. ട്രോഫിയുമായി എയര്‍പോര്‍ട്ടിലെത്തിയ മണിക്കുട്ടന് ഗംഭീര വരവേല്‍പ്പായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയത്. വര്‍ഷങ്ങളായി സിനിമയില്‍ സജീവമായിരുന്നിട്ടും ലഭിക്കാത്തത്ര സ്വീകാര്യതയും പിന്തുണയുമാണ് ബിഗ് ബോസ് തനിക്ക് സമ്മാനിച്ചതെന്ന് മണിക്കുട്ടന്‍ തന്നെ തുറന്നുസമ്മതിക്കുകയും ചെയ്തു.

മണിക്കുട്ടന്റെ വിജയത്തെ വിമര്‍ശിച്ചുള്ള പോസ്റ്റുകളും ഫേസ്ബുക്കിൽ ഉണ്ടായിരുന്നു . ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയതായിരുന്നു പലരും കാരണമായി ചൂണ്ടിക്കാണിച്ചത്. മനഃസാന്നിധ്യം പരീക്ഷിക്കുന്ന ഒരു പരുപാടിയിൽ നില്ക്കാൻ വയ്യെന്നുപറഞ്ഞു പോയ ഒരു മത്സരാർത്ഥിയെ തിരികെ കൊണ്ടുവന്ന് കപ്പ് കൊടുത്തത് ശരിയായില്ലന്നാണ് ബിഗ് ബോസ് നിരൂപകർ പറയുന്നത്.

സഹമത്സരാര്‍ത്ഥിയുമായുണ്ടായ വാക് തര്‍ക്കത്തിനൊടുവിലായാണ് മണിക്കുട്ടന്‍ ഇനി ഷോയില്‍ തുടരുന്നില്ലെന്ന് അറിയിച്ചത്. ആരാധകരേയും സഹമത്സരാര്‍ത്ഥികളേയും ഞെട്ടിച്ച സംഭവമായിരുന്നു അന്ന് ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത് . ദിവസങ്ങള്‍ക്ക് ശേഷം , പൂര്‍വ്വാധികം ശക്തിയോടെ മണിക്കുട്ടന്‍ തിരികെ എത്തുകയും ചെയ്തു.

ഇപ്പോൾ മണിക്കുട്ടന്‍ ടൈറ്റില്‍ വിന്നറായപ്പോള്‍ എം കെ ഫാൻസും മറ്റ് താരങ്ങളുടെ ഫാൻസും തമ്മിൽ അടിയായിരിക്കുകയാണ്. മണിക്കുട്ടൻ വിജയി അകാൻ അവകാശമില്ലന്നാണ് പ്രേക്ഷകർ പറയുന്നത്. ഏഷ്യാനെറ്റ് വിജയിയാക്കാം എന്ന് വാഗ്ദാനം കൊടുത്താണ് മണിക്കുട്ടനെ ബിഗ് ബോസിൽ ഉൾപ്പെടുത്തിയത് എന്നുള്ള വാദമാണ് കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

എന്നാൽ, ഇതിനൊക്കെ അടിവരയിടുന്നൊരു മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബിഗ് ബോസ് പൂർണ്ണമായും വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ മാത്രം വിജയിയെ തീരുമാനിക്കുന്ന ഒരു പരിപാടിയാണ്. 2006 ൽ ഹിന്ദിയിൽ ആദ്യമായി തുടങ്ങിയ ഈ ഷോ ഇപ്പോൾ ഏഴു ഭാഷകളിൽ സംപ്രേക്ഷണം ചെയ്തു വരുന്നു.

ബിഗ് ബോസ് എന്ന പരിപാടിയുടെ പൂർണ്ണമായ നിയന്ത്രണം ഗ്ലോബൽ മൾട്ടിമീഡിയ കമ്പനി ആയ എന്റമോൾ ഷൈനിന്റെ കൈകളിലാണ്. ഹോട്സ് സ്റ്റാർ വഴി മാത്രം പൂർണ്ണമായി വോട്ടിങ് നടക്കുന്ന പ്രോഗ്രാമിൽ ഏഷ്യാനെറ്റിനൊന്നും ഒരു ക്രയ വിക്രയം നടത്താൻ സാധിക്കില്ല. ജനപ്രിയത എന്നതുതന്നെയാണ് ഇത്തവണത്തെ വിജയിയെ കണ്ടെത്തുന്നതിൽ ഘടകം. അല്ലാതെ മറ്റൊന്നും ഇതിൽ സംഭവിച്ചിട്ടില്ല.

എന്നാണ് ആരാധകരുടെ പക്ഷം. ഈ കുറിപ്പിനെ ശരിവെക്കുന്ന തരത്തിലുള്ള കമന്റുകൾ വേറെയും വരുന്നുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം, എപ്പിസോഡ് കാണിക്കുന്നതിൽ പോലും ഏഷ്യാനെറ്റിന് വല്യ റോളില്ല. എന്റമോൾ ഷൈൻ തന്നെയാണ് 24 മണിക്കൂറുള്ള ഷോ പൂർണ്ണമായും കണ്ടിട്ട് അതിൽ ഏത് ടെലികാസ്റ്റ് ചെയ്യണം എന്ന് നിർദ്ദേശിക്കുന്നത്, അതിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യാനെറ്റ് പരുപാടി സംപ്രേക്ഷണം ചെയ്യുന്നത്.

അതുപോലെ ഇടയ്ക്ക് വെച്ച് ക്വിറ്റ് ചെയ്തവരെ തിരികെ വിളിക്കില്ലെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കില്‍ മണിക്കുട്ടനെ ഫൈനലിസ്റ്റാക്കില്ലായിരുന്നു. വോട്ടിംഗും പ്രേക്ഷകരുടെ തീരുമാനവുമാണ് വിജയിയെ തീരുമാനിക്കുന്നതിന് പിന്നിലെ ഘടകങ്ങളെന്ന് അവർത്തിച്ചുതന്നെ ആരാധകർ പറയുന്നുണ്ട് . വോട്ടിംഗിന്റെ വിശ്വാസ്യതയെക്കുറിച്ചും അവസാനനിമിഷത്തെ ട്വിസ്റ്റിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്.

about manikkuttan

Safana Safu :