മുകേഷ്- ദേവിക വിഷയം സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നതിനിടെ പോസ്റ്റുമായി മുകേഷ്; ഇതാണ് യഥാർത്ഥ സ്നേഹം… കണ്ണ് നിറഞ്ഞ് ആരാധകർ

മലയാളത്തിലെ മികച്ച നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകിയും ഭാര്യയുമായ മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. വേര്‍പിരിയലിന്റെ കാരണം വ്യക്തിപരമാണെന്നാണ് മേതില്‍ ദേവിക മാധ്യമങ്ങളോടായി അറിയിച്ചത്.

വിവാഹമോചനവമായി ബന്ധപ്പെട്ട് വക്കീല്‍ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികള്‍ ഇനിയുമുണ്ടെന്ന് ദേവിക പാലക്കാട് മാധ്യമങ്ങളോടായി അറിയിച്ചു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ മുകേഷുമായി വിവാഹം ബന്ധം അവസാനിപ്പിക്കുവാന്‍ താന്‍ തീരുമാനം എടുത്തിരുന്നു എന്ന് ദേവിക പറഞ്ഞു. എന്നാൽ ഈ വാർത്തയോട് മുകേഷ് ഇതവരെ പ്രതികരിച്ചിട്ടില്ല.

എന്നാൽ ഇപ്പോൾ ഇതാ ഈ ചർച്ച സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നതിനിടെ മുകേഷ് ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് മുകേഷ്

എന്റെ ജോമോന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ചുകൊണ്ടാണ് ഇരുവരും തമ്മിലുള്ളജോമോന്റെ സുവിശേഷങ്ങൾ സിനിമയിലെ ഒരു ചിത്രവും മുകേഷ് പങ്കിട്ടത്. ഒപ്പം ചുംബനങ്ങൾ നിറഞ്ഞ സ്മൈലിയും നടൻ പങ്കിടുകയുണ്ടായി.

നിരവധി കമന്റുകൾ നൽകിക്കൊണ്ടാണ് മുകേഷിന്റെ പുതിയ പോസ്റ്റ് ആരാധകർ സ്വീകരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ലൈക്കുകളും ഷെയറും ആണ് മുകേഷിന്റെ പോസ്റ്റ് നേടിയെടുത്തത്.

കടക്കെണിയിൽ ആകുന്ന പണക്കാരൻ അച്ഛനെ രക്ഷിക്കാൻ ഉത്തരവാദിത്വമേറ്റെടുക്കുന്ന ഉഴപ്പൻ മകൻ ആണ് ജോമോൻ ആയെത്തുന്ന ദുൽഖർ. ഒരു പടി മുകളിലാണ് മുകേഷിന്റെ അച്ഛൻ പെ‍ർഫോമൻസ് ചിത്രത്തിൽ. അനുപമ പരമേശ്വരന്‍ നായികയാവുന്ന ചിത്രത്തില്‍ ഇന്നസെന്റ്,വിനു മോഹന്‍,മുത്തുമണി,ഐശ്വര്യ രാജേഷ് തുടങ്ങിയവരും ഭാഗമായിരുന്നു.

മലയാളവും കടന്ന് തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം ഇതിനകം അഭിനയിച്ച ദുൽഖർ 2012-ൽ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തിയത്. ആദ്യ ചിത്രം ഹിറ്റായതോടെ നിരവധി സിനിമകൾ അദ്ദേഹത്തിന്‍റേതായെത്തി. 9 വര്‍ഷത്തിനിടയിൽ സെക്കൻഡ് ഷോ, ഉസ്താദ് ഹോട്ടൽ, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യൻ, ചാര്‍ളി, കലി, കമ്മട്ടിപ്പാടം, സിഐഎ, പറവ, മഹാനടി, വരനെ ആവശ്യമുണ്ട്, കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ അദ്ദേഹത്തിന്‍റേതായി എത്തുകയുണ്ടായി.

Noora T Noora T :