എന്നിലെ എന്നെ സ്വയം തിരിച്ചറിയാൻ സഹായിച്ചു…എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി; ആത്മസുഹൃത്തിന് പിറന്നാളാശംസ നേർന്ന് സാധിക

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മിക്കപ്പോഴും സൈബര്‍ അറ്റാക്കിനും ഇരയാകാറുള്ള താരം തന്റെ പോസ്റ്റിനു വരുന്ന അശ്ലീല കമന്റുകള്‍ക്ക് തക്കതായ മറുപടിയും നല്‍കാറുണ്ട്.

ഇപ്പോഴിതാ തന്റെ ആത്മസുഹൃത്ത് ബദ്രിക്ക് നൽകിയ ആശംസയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

എന്നിലെ എന്നെ സ്വയം തിരിച്ചറിയാൻ സഹായിച്ച മനോഹരമായ വ്യക്തിത്വത്തിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഞാൻ എനിക്ക് തന്നെ പ്രാധാന്യം നൽകാനും, എന്റെ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകാനും എന്നെ പഠിപ്പിച്ച ജെന്റിൽമാൻ, എന്റെ ജീവിതത്തിലെ സന്തോഷത്തിനും പോസ്റ്റിവിറ്റിക്കും കാരണമായ വ്യക്തി. എന്റെ ഒപ്പം നിൽക്കുന്നതിന് നന്ദിയെന്നും സാധിക കുറിച്ചു.

നീ അർഹിക്കുന്ന എല്ലാ സന്തോഷവും, വിജയവും നിന്നിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു. വിജയത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ദൈവം നിങ്ങളെ എല്ലാ ശക്തിയും നൽകി അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. നല്ലൊരു സുഹൃത്തായി നിന്റെ ഒപ്പം നിൽക്കുന്നതിൽ അഭിമാനിക്കുന്നതായും , നല്ലൊരു സുഹൃത്തായി ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകുമെന്നും സാധിക പറയുന്നു.

നിങ്ങൾ എന്താണെന്നതിന് മാത്രമല്ല, നിങ്ങൾ എന്റെ ജീവിതത്തിലേക്ക് വന്നതിനുശേഷം ഞാൻ എന്താണെന്നതിനും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു നിങ്ങൾ നിങ്ങളായി തന്നെ നിലകൊള്ളാനും സാധിക പോസ്റ്റിലൂടെ പറയുന്നു. സാധികയുടെ ആശംസ പോസ്റ്റിലൂടെ നിരവധി ആശംസകൾ ആണ് ബദ്രിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Noora T Noora T :