റണ്ണറപ്പ് സ്ഥാനമെങ്കിലും കൊടുക്കാമായിരുന്നു, ഇത് ചതിയാണ്; വേദനയോടെ ഡിംപിൾ ആരാധകർ; ആദ്യ പ്രതികരണവുമായി ഡിംപിൾ

നീണ്ട ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിൽ നടന്ന ഷൂട്ടിങ്ങിൽ മോഹൻലാൽ ആണ് വിജയിയെ പ്രഖ്യാപിച്ചത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

കഴിഞ്ഞ കുറച്ച് ദിവസമായി ചെന്നൈയിൽ ബിഗ് ബോസ് ഫിനാലെ ഷൂട്ട് നടക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് വിജയിയെ ലാലേട്ടൻ പ്രഖ്യാപിക്കുന്നത്. പ്രേക്ഷകർ പ്രവചിച്ചത്. പോലെ മണിക്കുട്ടൻ തന്നെയാണ് സീസൺ 3യുടെ വിജയി ബിഗ് ബോസ് ട്രോഫിയുമായി നിൽക്കുന്ന ചിത്രം നടൻ സോഷ്യൽ മീഡിയ പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. വിജയി മാത്രമല്ല ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും പ്രേക്ഷകരുടെ പ്രവചനം പോലെയാണ്.

മണിക്കുട്ടന്‍ വിജയിയായപ്പോള്‍ സായിയും ഡിംപലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. വിജയിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആരാധകരോട് നന്ദി പറഞ്ഞ് ഡിംപലും എത്തിയിരുന്നു.

മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. പിന്തുണച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കുമെല്ലാം നന്ദിയെന്നായിരുന്നു ഡിംപല്‍ പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ഫിനാലെയില്‍ പങ്കെടുക്കാനായി സഹോദരി നയന എത്തിയ സന്തോഷവും ഡിംപല്‍ പങ്കുവെച്ചിട്ടുണ്ട്. ചെന്നൈയിലെത്തിയതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. അനു സിത്താര, ദുര്‍ഗ കൃഷ്ണ, മണിക്കുട്ടന്‍, അനൂപ് കൃഷ്ണന്‍, സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റായ വികാസ് ഇവര്‍ക്കൊപ്പമുള്ള വീഡിയോയുമായി ഡിംപല്‍ എത്തിയിരുന്നു.

നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്ന് പറഞ്ഞ് തിങ്കള്‍ ബാലും എത്തിയിരുന്നു. ടൈറ്റില്‍ വിന്നര്‍ അവളല്ല, എന്നാല്‍ ജനമനസ്സുകളില്‍ അവള്‍ വിജയിയാണെന്നുമായിരുന്നു തിങ്കള്‍ ബാല്‍ കുറിച്ചത്. ഡിംപലിന്റെ വിശേഷങ്ങളെല്ലാം കൃത്യമായി ആരാധകരെ അറിയിച്ചിരുന്നത് തിങ്കളായിരുന്നു. ഫിനാലെ ചിത്രീകരണത്തിനിടയിലെ അപ്രതീക്ഷിത സംഭവത്തെക്കുറിച്ചും തിങ്കള്‍ വ്യക്തമാക്കിയിരുന്നു.

ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡിംപല്‍ ബാല്‍. ടാസ്‌ക്കുകളിലും പെര്‍ഫോമന്‍സിലുമെല്ലാം ഏറെ മുന്നിലായിരുന്നു താരം. ശാരീരികമായ വിഷമതകളുണ്ടെങ്കിലും ആ പേരില്‍ ഗെയിമില്‍ നിന്ന് മാറി നില്‍ക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു താരം പറഞ്ഞത്. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് ഡിംപല്‍ മുന്നേറിയത്. വോട്ടിംഗിലും ഏറെ മുന്നിലായിരുന്നു താരം.

ഒന്നാം സ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്ന മത്സരാര്‍ത്ഥി തന്നെയാണ് ഡിംപല്‍. റണ്ണറപ് സ്ഥാനമെങ്കിലും കൊടുക്കാമായിരുന്നു. ഇത് വല്ലാതെ സങ്കടം തോന്നുന്ന റിസല്‍ട്ടായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതുവരെയുള്ള സീസണുകള്‍ നോക്കുമ്പോള്‍ മികച്ച മത്സരാര്‍ത്ഥി തന്നെയായിരുന്നു. ഈ സീസണിലെ മുഖ്യആകര്‍ഷണങ്ങളിലൊന്ന് ഡിംപലിന്റെ വരവായിരുന്നു. ഞങ്ങളുടെ മനസ്സിലെ വിജയി ഡിംപല്‍ തന്നെയാണെന്നും ആരാധകര്‍ പറയുന്നു.

Noora T Noora T :