രണ്ട് വർഷങ്ങൾ… ചീരു ആഗ്രഹിച്ചത് സാധ്യമാക്കാൻ മേഘ്‌നാ രാജ് ; ഇത് ഉയിർത്തെഴുന്നേൽപ്പ് ; കയ്യടിയും ആശംസകളുമായി ആരാധകർ !

അന്യഭാഷ താരങ്ങൾക്കും സിനിമകൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയാളി പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. മലയാള നായികയെന്നപോലെ തന്നെ അത്തരത്തിൽ കന്നഡ സിനിമാ ലോകത്ത് നിന്ന് മലയാളത്തിലേയ്ക്ക് ചേക്കേറി മലയാളികളുടെ എല്ലാമെല്ലാമായ നടിയാണ് മേഘ്ന രാജ്. 2010ൽ റിലീസ് ചെയ്ത യക്ഷിയും ഞാനും എന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്ന മോളിവുഡിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ മികച്ച പ്രേക്ഷകരെ നേടാൻ മേഘ്നയ്ക്ക് കഴിഞ്ഞു. ഓഗസ്റ്റ് 15,ബ്യൂട്ടിഫുൾ, മെമ്മറീസ് എന്നിങ്ങനെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ മേഘ്‌നയ്ക്ക് സാധിച്ചു.

എന്നാൽ, കഴിഞ്ഞ വർഷം തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേരായിരുന്നു മേഘ്നയുടേത്. ഭാർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വിയോഗം നടിയെ പോലെ തന്നെ പ്രേക്ഷകരേയും ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇതിനിടയിൽ മേഘ്ന അമ്മയാകാൻ തയ്യാറെടുക്കുമ്പോഴായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. മേഘ്നയ്ക്കൊപ്പം മലയാളി പ്രേക്ഷകരും നടിയുടെ ദുഃഖത്തിൽ പങ്കു ചേർന്നിരുന്നു.

ഇപ്പോഴിത ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഘ്ന വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മേഘ്ന അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുന്നത്. 2020 ജൂൺ 7 ന് ആയിരുന്നു നടന്റെ വിയോഗം. മേഘ്ന തന്നെയാണ് തന്റെ മടങ്ങി വരവിനെ കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് തിരിച്ചു വരവിനെ കുറിച്ചുള്ള സൂചന മേഘ്ന തന്നിരിക്കുന്നത് .

ജൂനിയര്‍ ചീരു ഒമ്പത് മാസം പിന്നിടുന്നു. ഒരു വർഷത്തിനുശേഷം വീണ്ടും ക്യാമറയെ അഭിമുഖീകരിച്ചിരിക്കുന്നുവെന്നാണ് ചിത്രത്തിനോടൊപ്പം കുറിച്ചിരിക്കുന്നത്. നടിയുടെ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു. താരങ്ങളും ആരാധകരും ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

ചിരഞ്‍ജീവി സര്‍ജ ആഗ്രഹിച്ചപോലെ ചിരിച്ചുകൊണ്ട് ജീവിക്കും എന്ന് മേഘ‍ന നേരത്തെ പറഞ്ഞിരുന്നു. 2019 ആണ് മേഘ്നയുടെ അവസാന ചിത്രം പുറത്ത് ഇറങ്ങിയത്. ഇനി സിനിമയിലേക്ക് മേഘ്ന തിരികെ വരില്ലെന്നുതന്നെയായിരുന്നു ആരാധകർ പോലും ഓർത്ത് നിരാശപ്പെട്ടിരുന്നത്. എന്നാൽ, പുതിയ വാർത്ത ഏറെ സന്തോഷമെന്നാണ് ആശംസകളോടൊപ്പം ആരാധകർ പറയുന്നത്.

മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. അതിനു ശേഷം ഏറെ പ്രതിസന്ധിയിലൂടൊണ് നടി കടന്നു പോയത്. കുഞ്ഞ് ജനിച്ച് രണ്ടു മാസമായപ്പോഴേക്കും കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് പോസിറ്റീവ് ആയ കുട്ടികളെ എങ്ങനെ പരിചരിക്കണം എന്ന ഡോ നിഹാർ പരേഖുമായി നടി സമീറ റെഡ്ഡി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സ്റ്റോറി പങ്കുവെച്ച് മേഘ്ന ഇക്കാര്യം ആരാധകരെയും അറിയിക്കുകയുണ്ടായി . കുഞ്ഞിന് രണ്ട് മാസം മാത്രം പ്രായമുളളപ്പോഴാണ് കൊവിഡ് വന്നത്. ആ സമയത്ത് താന്‍ പരിഭ്രാന്തിയിലായിരുന്നു എന്നാണ് മേഘ്‌ന പറഞ്ഞത്.

കഴിഞ്ഞ ഡിസംബറിലാണ് മേഘ്‌നയ്ക്കും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചത്. നടിയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകിരച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇവർക്ക് നാലു പേർക്കും രോഗമുക്തി നേടിയത്. നടിക്കും കുഞ്ഞിനും രോഗശാന്തി നേർന്ന് ആരാധകരും ഒപ്പമുണ്ടായിരുന്നു.

about meghna raj

Safana Safu :