കെമിസ്ട്രി’യിലെ ജൂണാ മേരിയിൽ നിന്നും ‘മാലികി’ലെ മേരിയിലേക്ക് ; നാടക രംഗത്ത് സജീവമായ ദേവകിയുടെ വിശേഷങ്ങൾ അറിയാം !

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമാ ലോകവും രാഷ്ട്രീയവും ഒരുപോലെ ചർച്ച ചെയ്യുന്ന സിനിമയാണ് മാലിക്. ഫഹദ് ഫാസിൽ – മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങിയ ‘മാലിക്’ ഒടിടിയിൽ റിലീസായതോടെ സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. സിനിമയുടെ പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കുറിപ്പുകളും മറ്റും സിനിമാ ഗ്രൂപ്പുകളിലുള്‍പ്പെടെ പങ്കുവയ്ക്കുന്നുണ്ട്.

എന്നിരിക്കിലും ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനം മികച്ചതാണെന്ന് ഏവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നുമുണ്ട്. രാഷ്ട്രീയ സാമൂഹിക പ്രാധാന്യമുള്ള സിനിമകളാണ് മലയാളത്തിൽ അധികവും റിലീസാകുന്നത് എന്നതുകൊണ്ടുതന്നെ ചിത്രത്തിലെ ചെറിയ കഥാപാത്രത്തെങ്ങളെപോലും പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

ചിത്രത്തിൽ ഫഹദിനൊപ്പം പ്രധാന വേഷത്തിലെത്തിയ വിനയ് ഫോര്‍ട്ടിന്‍റെ ഡേവിഡ് ക്രിസ്തുദാസ് എന്ന കഥാപാത്രവും ഏറെ ശക്തമാണ്. വിനയിയുടെ കഥാപാത്രത്തിന്‍റെ ഭാര്യയായ മേരി എന്ന കഥാപാത്രമായി ചിത്രത്തിൽ എത്തിയിരിക്കുന്നത് നടി ദേവകി രാജേന്ദ്രനാണ്.

2009 ൽ സംവിധായകൻ വിജി തമ്പി ഒരുക്കിയ ‘കെമിസ്ട്രി’ എന്ന സിനിമയിൽ ‘ജൂണാ മേരി’ എന്ന കഥാപാത്രമായി സിനിമാ അരങ്ങേറ്റം നടത്തിയ താരമാണ് ദേവകി. മാലികിൽ ഡേവിഡിൻ്റെ ഭാര്യയും ഫ്രെഡിയുടെ അമ്മയുമായി മികച്ച പ്രകടനമാണ് നടിയും നർത്തകിയും തിയേറ്റർ ആർട്ടിസ്റ്റുമായ ദേവകി നടത്തിയിരിക്കുന്നത്.

1992 മെയ് 07 ന് തിരുവനന്തപുരത്ത് രാജേന്ദ്രൻ, ജയ ദമ്പതികളുടെ മകളായി ജനിച്ച ദേവകി നാലു വയസ്സുള്ളപ്പോൾ മുതൽ നാടോടി നൃത്തവും ഭരതനാട്യവുമൊക്കെ അഭ്യസിക്കുന്നുണ്ട്. കുടുംബത്തോടൊപ്പം ഇടക്കാലത്ത് മുംബെയിലേക്ക് താമസം മാറുകയുണ്ടായി. പിന്നീട് ഹയർ സെക്കൻ്ററി പഠനകാലത്താണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

തിരുവനന്തപുരം മഹാരാജാസ് വിമൻസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ദേവകി ഒരു ഗായിക കൂടിയാണ്. കോളേജ് പഠനകാലത്താണ് രാജീവ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സമസ്യാപൂരണം എന്ന നാടകത്തിൽ അഭിനയിച്ചത്. ശേഷം ‘കിമർഥം ദ്രൗപതി’, സ്വര്‍ണ്ണസിംഹാസനം തുടങ്ങിയ ഏതാനും നാടകങ്ങളുടെ ഭാഗമായി. ചില മ്യൂസിക് വീഡിയോകളിൽ അഭിനയിച്ചിട്ടുമുണ്ട്.

അതിന് മുമ്പ് കെമിസ്ട്രി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് 2009-ൽ അതിന് ശേഷം 2018ൽ രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം എന്ന സിനിമയുടെ ഭാഗമായി. പിന്നീട് സ്ലീപ്പ്‍ലെസ്ലി യുവേഴ്സ് എന്ന സിനിമയിലും അഭിനിച്ചു. ഏതാനും ഹ്രസ്വചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

about devaki rajendran

Safana Safu :