ഒന്നുകില്‍ എഴുന്നേറ്റ് നടക്കണം, അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം…. അന്ന് എനിക്ക് അബദ്ധം പറ്റിയതാണ്; തുറന്ന് പറഞ്ഞ് മേഘ്‌ന വിന്‍സെന്റ്

ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെയാണ് നടി മേഘ്‌ന വിന്‍സെന്റ് മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കുന്നത്. സീരിയല്‍ ഹിറ്റ് ആയതും മേഘ്‌നയുടെ വേഷത്തിലൂടെ ആയിരുന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞതോടെ സീരിയല്‍ പാതി വഴിയില്‍ ഉപേക്ഷിച്ച് മേഘ്‌ന പോയി. വിവാഹമോചിത ആയതിന് ശേഷം തമിഴിലായിരുന്നു അഭിനയിച്ചത്. ഇപ്പോള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലൂടെ തിരിച്ച് വന്നിരിക്കുകയാണ് നടി.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ തുറന്ന് പറയുകയാണ് നടി.

മേഘ്‌ന ഒരു അഹങ്കാരിയാണോ എന്ന ചോദ്യത്തിന് താന്‍ കൊടുക്കാറുള്ള മറുപടി ചിരി ആണെന്നാണ് മേഘന അഭിമുഖത്തിലൂടെ പറയുന്നത്. ഡിപ്രഷന്‍ സ്റ്റേജ് വരുമ്പോള്‍ രണ്ട് ഓപ്ഷനാണ് നമുക്കുള്ളത്. ഒന്നുകില്‍ എഴുന്നേറ്റ് നടക്കണം. അല്ലെങ്കില്‍ അങ്ങനെ തന്നെ കിടന്ന് ജീവിക്കണം. ഞാന്‍ ഹാപ്പിയായി, സമാധാനത്തോടെ ജീവിക്കാനാണ് തീരുമാനിക്കുക. ക്യാമറ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.

ഇതും കടന്ന് പോകും എന്നതാണ് തന്റെ ജീവിതത്തിലെ ഒരു മന്ത്രം. സീരിയലിലേക്ക് വന്നില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരു ഡാന്‍സ് ടീച്ചര്‍ ആയേക്കുമായിരുന്നു. ഡാന്‍സ് തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്. ആറ് വയസിലായിരുന്നു എന്റെ അരങ്ങേറ്റമെന്നും മേഘ്‌ന പറയുന്നു.

അരുവിക്കരയില്‍ എനിക്ക് അബദ്ധം പറ്റിയതാണെന്ന് മേഘ്‌ന പറയുന്നു. സംസ്ഥാനം എന്ന് പറയാതെ രാജ്യം എന്ന് പറഞ്ഞു. അതെനിക്ക് അബദ്ധമായി പോയതാണ്. പിന്നെ ചെന്നൈ, ദുബായ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഇടയ്ക്ക് ഒരു പോസ് ഇട്ടിരുന്നു. പക്ഷേ ആരെങ്കിലും പറഞ്ഞിട്ട് നോക്കുമ്പോള്‍ അങ്ങനെയേ തോന്നുകയുള്ളു എന്നും മേഘ്‌ന പറയുന്നു.

ചന്ദനമഴ കഴിഞ്ഞ് ഞാനൊരു ഗ്യാപ്പ് ഇട്ടോന്ന് എല്ലാവരും ചോദിച്ചിരുന്നു. പക്ഷേ ഞാന്‍ തമിഴില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. പിന്നെ ജോഡി നമ്പര്‍ വണ്‍ എന്ന് പറഞ്ഞൊരു റിയാലിറ്റി ഷോ യും ഞാന്‍ ചെയ്തിരുന്നു. കൊവിഡ് ടൈമില്‍ ആണ് അവിടെ സീരിയല്‍ നിര്‍ത്തിയത്. പിന്നെ മലയാളത്തിലേക്ക് വന്നു. എല്ലാവരും നല്ല സൗഹൃദമായത് കൊണ്ട് ഒരു കുടുംബത്തിന്റെ അന്തരീക്ഷമാണ് പുതിയ പരമ്പരയുടെ ലൊക്കേഷനില്‍ ഉള്ളതെന്നും മേഘ്ന പറയുന്നു

കഴിഞ്ഞ ദിവസം മേഘ്‌ന യൂട്യൂബിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി കൊടുത്തപ്പോള്‍ കൂടുതല്‍ പേരും ദാമ്പത്യ ജീവിതത്തെ കുറിച്ച് ചോദിച്ചാണ് എത്തിയത്. മുന്‍ഭര്‍ത്താവിന്റെയും കുടുംബക്കാരുടെയും പേരുകള്‍ പറയാനോ, മറ്റ് പ്രശ്‌നങ്ങള്‍ പറയാനോ നടി തയ്യാറായില്ല. ഇതോടെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നു. ഇപ്പോഴിതാ വീണ്ടും വിമര്‍ശകരുടെ വായടപ്പിച്ചുള്ള മറുപടിയായിരുന്നു മേഘ്‌ന നൽകിയത്

ഞാന്‍ അവസാനം നല്‍കിയ ചോദ്യോത്തര പംക്തിയില്‍ എന്താ ഇങ്ങനെത്തെ ഉത്തരമെന്ന് പലരും ചോദിച്ചത് കണ്ടു. എന്റെ ഉത്തരം അതാണ് എന്നോട് അല്ലെ ചോദ്യങ്ങള്‍ ചോദിച്ചത് അപ്പോള്‍ അതിനു ഉത്തരം നല്‍കേണ്ടത് ഞാന്‍ അല്ലേ. ചിലപ്പോള്‍ ചിലര്‍ ഉദ്ദേശിച്ച മറുപടി അതായിരിക്കില്ല. ഞാന്‍ നിങ്ങളെ വേണം എന്ന് വിചാരിച്ച് ആരെയും കളിയാക്കാന്‍ വേണ്ടി പറഞ്ഞതല്ല. നിങ്ങള്‍ എന്താണോ എന്നോട് ചോദിക്കുന്നത് അതിനു എന്റെ മനസ്സിലുള്ള ഉത്തരം ആണ് ഞാന്‍ പറഞ്ഞത്.

കാരണം ഞാന്‍ ലൈഫില്‍ കുറച്ചു ആള്‍ക്കാരെ, കുറച്ചു ഓര്‍മ്മകള്‍, പേരുകള്‍, എന്നിവ മായിച്ചു കളഞ്ഞതാണ്. വീണ്ടും അത് ഓര്‍ത്തു വിഷമിക്കേണ്ട എന്ന് കരുതിയാണ് എന്റെ ജീവിതത്തില്‍ നിന്നും അത്തരം കാര്യങ്ങള്‍ മായ്ച്ചു കളഞ്ഞത്. അതുകൊണ്ട് ഇനി അത് കേള്‍ക്കുമ്പോള്‍ എങ്ങനെയാകണം എന്നത് എന്റെ മനസിനെ ഞാന്‍ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ അത് അനുസരിച്ചല്ലേ എനിക്ക് സംസാരിക്കാന്‍ കഴിയൂ. കാരണം വേദന അനുഭവിച്ചതും ഞാനാണ്. അത് സഹിക്കുന്നതും ഞാനാണ്.

ഇപ്പോഴും എന്റെ അപേക്ഷയാണ്, കഴിഞ്ഞകാലം ഞാന്‍ മറന്നതാണ്. വീണ്ടും അത് ചോദിച്ചു വരരുത്. ഞാന്‍ പലതും മറന്നതാണ്. എന്റെ മനസ്സില്‍ അതൊന്നും ഇല്ല. എന്റെ സഹോദരി സഹോദരന്മാരായി കണ്ട് ചോദിക്കുകയാണ്. എന്റെ പൂര്‍വ്വകാലം ചോദിച്ച് നിങ്ങള്‍ എന്നെ വിഷമിപ്പിക്കരുത്. മറ്റാരുടെയും അടുത്തും എന്നെ കുറിച്ച് പോയി ചോദിക്കരുത്. ഇതൊന്നും ആറ്റിട്യൂട് ആയിട്ടാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ കുഴപ്പമില്ല. ഇത് ഞാന്‍ സ്വയം ബഹുമാനിക്കുന്നത് കൊണ്ടാണെന്നും മേഘ്‌ന പറഞ്ഞത്

Noora T Noora T :