സിനിമയ്ക്ക് ആ പേരിട്ടപ്പോൾ നിർമ്മാതാക്കൾ അത് മാറ്റാൻ ആവശ്യപ്പെട്ടു അങ്ങനെയാണ് ‘സാറാസ്’ എന്ന പേരിലേക്ക് എത്തുന്നത്; തുറന്ന് പറഞ്ഞ് ജൂഡ് ആൻറ്ണി

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ വലിയ വിജയം നേടുമ്പോള്‍ ‘സാറാസ്’ എന്ന ചിത്രത്തിന്റെ മനോഹരമായ ടൈറ്റിലിനെക്കുറിച്ചുള്ള രഹസ്യം പങ്കുവയ്ക്കുകയാണ് ജൂഡ് ആൻറ്ണി

‘ദിവ്യഗര്‍ഭം’ എന്ന ടൈറ്റില്‍ സിനിമയ്ക്ക് ഇടാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ അതിനെ എതിര്‍ത്തിരുന്നുവെന്നും ജൂഡ് പറയുന്നു.

അക്ഷയ് ഹരീഷ് എന്ന നവാഗത തിരക്കഥാകൃത്തിന്റെ രചനയ്ക്ക് ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസില്‍ അന്ന ബെന്നും സണ്ണി വെയ്‌നുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജൂഡിന്റെ വാക്കുകള്‍

‘ദിവ്യഗര്‍ഭം’ എന്ന പേരായിരുന്നു സാറാസ് എന്ന സിനിമയുടെ ആദ്യ പേര്. ഞങ്ങള്‍ ഒരുപാട് പേരുകള്‍ ആലോചിച്ചിരുന്നു. ‘ഇള’ എന്നൊക്കെ മനസ്സില്‍വന്നു. ‘ജെസ്സി’ എന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥാകൃത്ത് അക്ഷയ് പറഞ്ഞ പേര്. ‘വിണ്ണൈ താണ്ടി വരുവായ’ എന്ന സിനിമയില്‍ നായികയുടെ പേര് അതായത് കൊണ്ട് മാറ്റിയതാണ്. ‘ദിവ്യഗര്‍ഭം’ എന്ന് പേരിട്ടപ്പോള്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു, ‘ജൂഡ് ആ പേര് ദയവു ചെയ്തു മാറ്റൂ, കേട്ടിട്ട് വല്ലാതെ തോന്നുന്നു’. അങ്ങനെയാണ് ‘സാറാസ്’ എന്ന പേരിലേക്ക് എത്തുന്നത്. ‘സാറാസ്’ കറി പൌഡര്‍ എന്ന ചിന്തയില്‍ നിന്നാണ് ആ പേര് സംഭവിച്ചത്’. ജൂഡ് ആന്റണി ജോസഫ് പറയുന്നു.

Noora T Noora T :