എട്ട് ടേക്ക് എടുത്തിട്ടും മമ്മൂട്ടി ചെയ്തത് ശരിയായില്ല; ഒടുവിൽ ക്ഷമകെട്ട് ‘എന്ന വേണം തമ്പീ ഉനക്ക്’ എന്നങ്ങ് ചോദിച്ചു; മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രത്തിൻറെ ലൊക്കേഷൻ അനുഭവം പങ്കുവച്ച് സംവിധായകൻ !

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി മലയാളത്തിന് പുറമെ തമിഴിലും നിരവധി കഥാപാത്രങ്ങളായിട്ടുണ്ട് . കെ മധു സംവിധാനം ചെയ്ത മൗനം സമ്മതം എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്ക് മമ്മൂട്ടി കടക്കുന്നത് . സിനിമ വിജയമായതോടെ വീണ്ടും മമ്മൂട്ടിയെ തേടി കോളിവുഡ് കഥാപാത്രങ്ങളെത്തി . പിന്നീട് തമിഴ് പ്രേക്ഷകരുടെയും മഹാ നടനായി മമ്മൂട്ടി മാറുകയായിരുന്നു .

മമ്മൂട്ടിയുടെതായി 2001ല്‍ പുറത്തിറങ്ങിയ തമിഴ് കുടുംബ ചിത്രമാണ് ആനന്ദം. പ്രശസ്ത സംവിധായകന്‍ ലിംഗുസാമിയുടെ ആദ്യ സംവിധാന സംരഭം കൂടിയാണ് സിനിമ. മമ്മൂട്ടിക്കൊപ്പം ശ്രീവിദ്യ, മുരളി, അബ്ബാസ്, ദേവയാനി, രംഭ, സ്‌നേഹ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

ആനന്ദം തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. അതേസമയം ആനന്ദം ചിത്രീകരണ സമയത്തുണ്ടായ മറക്കാനാവാത്ത ഒരനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ ലിംഗുസാമി. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുളള അനുഭവം സംവിധായകന്‍ പങ്കുവെച്ചത്. ആനന്ദത്തിന്‌റെ കഥ ആലോചിക്കുമ്പോള്‍ മമ്മൂട്ടി തന്നെയായിരുന്നു ആദ്യം മനസിലെന്ന് ലിംഗുസാമി പറയുന്നു.

പെരിയണ്ണന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെ തന്നെ മനസില്‍ ഉറപ്പിച്ചു. മലയാള സിനിമകള്‍ കണ്ട് മനസില്‍ തോന്നിയ ഇഷ്ടമാണ് സംവിധായകനെ മമ്മൂട്ടിയില്‍ എത്തിച്ചത്. മമ്മൂട്ടിക്കൊപ്പം നാലു സഹോദരങ്ങളില്‍ ഒരാളായി അജിത്തിനെ ആലോചിച്ചെങ്കിലും അത് നടന്നില്ലെന്ന് ലിംഗുസാമി പറയുന്നു. ‘അന്ന് തിരക്കുളള നടനായി മാറിയിരുന്നു അജിത്ത്. പിന്നീട് സൂര്യയും പിതാവ് ശിവകുമാറും കഥ കേട്ട് സമ്മതിക്കുകയും അഡ്വാന്‍സ് വാങ്ങുകയും ചെയ്തു. എന്നാല്‍ നന്ദ എന്ന സിനിമയുടെ ഷൂട്ടിംഗുളളതിനാല്‍ സൂര്യ പിന്മാറി’.

തുടര്‍ന്നാണ് അബ്ബാസും ശ്യാം ഗണേഷും സിനിമയിലേക്ക് വരുന്നത്. തമിഴിലെ പ്രശ്‌സത താരമായ മുരളിയാണ് ആനന്ദത്തില്‍ മറ്റൊരു സഹോദരനായി എത്തിയത്. കാഴ്ചയില്‍ യാതൊരു സാദൃശ്യവുമില്ലാത്ത നാലുപേരുടെ കോംബോ വര്‍ക്കൗട്ടാവുമോ എന്ന് അന്ന് പലരും സംശയം പറഞ്ഞു. എന്നാല്‍ താന്‍ അതില്‍ തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു’.

ആനന്ദം ഷൂട്ടിംഗിന്‌റെ ആദ്യ ദിവസം വലിയ ടെന്‍ഷനുണ്ടായിരുന്നു എന്നും ലിംഗുസ്വാമി പറയുന്നു. ‘കാരണം എല്ലാം ശരിയായി വരുമോ എന്ന ആശങ്കയാണ്. എന്നാല്‍ മമ്മൂട്ടി ആത്മവിശ്വാസം നല്‍കി’. ‘എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഒരു തവണ സ്വന്തമായി ചെയ്തു നോക്ക്, അപ്പോള്‍ മനസിലാകും ക്യാമറ എവിടെ വെക്കണം, ഷോട്‌സ് എങ്ങനെ വേണം എന്നൊക്കെ എന്ന്’ മമ്മൂട്ടി പറഞ്ഞു. ‘അതു കഴിഞ്ഞിട്ട് മതി ഷോട്ട് ഡിവെഡ് ചെയ്യുന്നത്, എത്ര സമയം വേണെങ്കിലും എടുത്തോ ഞങ്ങള് വെയിറ്റ് ചെയ്യാം എന്നും’ മമ്മൂട്ടി പറഞ്ഞു.

തുടര്‍ന്ന് എല്ലാം ശരിയായ ശേഷം ഷൂട്ടിംഗ് ആരംഭിക്കുകയായിരുന്നു. ആനന്ദം ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ ഒരു ഡയലോഗ് ശരിയാകാതെ വന്നപ്പോള്‍ എട്ട് ടേക്ക് വരെ പോയ അനുഭവവും സംവിധായകന്‍ പങ്കുവെച്ചു. ‘വികാരഭരിതമായ ഒരു രംഗമായിരുന്നു അത്. മമ്മൂട്ടി പറയുന്ന ‘താങ്കമാട്ടിങ്കടാ’ എന്ന ഡയലോഗ് പലതവണ എടുത്തിട്ടും തൃപ്തി തോന്നിയില്ല. ഒടുവില്‍ ക്ഷമക്കെട്ട് ‘എന്ന വേണം തമ്പി ഉനക്ക്’ എന്ന് മമ്മൂട്ടി ചോദിച്ചു. താന്‍ ഉദ്ദേശിച്ച പോലെ വന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഡബ്ബിംഗില്‍ ശരിയാക്കാമെന്ന് മമ്മൂട്ടി പറഞ്ഞു.

എന്നാല്‍ സീനില്‍ തന്നെ കറക്ടായി വന്നാല്‍ നന്നാകുമെന്ന് താന്‍ പറഞ്ഞപ്പോള്‍ എന്നോട് അഭിനയിച്ചുകാണിക്കാന്‍ മമ്മൂട്ടി പറഞ്ഞു. അങ്ങനെ ഞാന്‍ പറഞ്ഞപോലെ ആ ഡയലോഗ് അതേപോലെ മമ്മൂട്ടി അഭിനയിച്ചു കാണിച്ചു എന്നാല്‍ ഡബ്ബിംഗ് സമയത്തും അടുത്ത പ്രശ്‌നമുണ്ടായി.

ചിത്രീകരണത്തിനിടെ വന്ന അതേഡയലോഗില്‍ തന്നെയാണ് ഇത്തവണയും പ്രശ്‌നം. പല തവണ ചെയ്തിട്ടും അത് ശരിയായില്ല. അങ്ങനെ ഒരുവിധം മമ്മൂട്ടി പൂര്‍ത്തിയാക്കിയെങ്കിലും വീണ്ടും എന്തോ ഒരു കുറവുപോലെ ഫീല്‍ ചെയ്തു. അങ്ങനെ മമ്മൂട്ടി വീണ്ടും എത്തി അത് ചെയ്തു’.

അവസാനം ആദ്യം ചെയ്ത ഡബ്ബിംഗില്‍ നിന്ന് ഒരു ഭാഗവും രണ്ടാമത് ചെയ്തതില്‍ നിന്ന് ഒരുഭാഗവും ചേര്‍ത്തുവെച്ചാണ് സിനിമയില്‍ ഉപയോഗിച്ചത്. സിനിമ ഇറങ്ങിയ ശേഷം മമ്മൂട്ടിയുടെ ഡയലോഗ് ഡെലിവറിക്ക് പ്രശംസ ലഭിക്കുകയും ചെയ്തു. തമിഴ് അഭിനേതാക്കള്‍ മമ്മൂട്ടിയെ കണ്ടുപടിക്കണം എന്ന് ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നു’, ലിംഗുസാമി അഭിമുഖത്തിലൂടെ വ്യക്തമാക്കി.

about mammootty

Safana Safu :