‘
കഴിഞ്ഞ ദിവസമായിരുന്നു നടി പേളിയുടെ സഹോദരിയും ഫാഷന്‍ ഡിസൈനറുമായ റേച്ചല്‍ മാണിയുടെ വിവാഹം. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ വളരെ ലളിതമായി കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.
ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹം വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഫോട്ടോഗ്രാഫറും മോഡലുമായ റൂബനായിരുന്നു റേച്ചലിനെ വിവാഹം ചെയ്തത്. ഇതിനിടയിലാണ് അപ്രതീക്ഷിതമായൊരു വേർപാട് കുടുംബത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുന്നത്. അനിയത്തിയുടെ വിവാഹസന്തോഷം ആഘോഷിച്ച് തീരുന്നതിനിടയിലാണ് പിതൃസഹോദരന്റെ വിയോഗം.
പേളിയുടെ പിതാവായ മാണി പോളിന്റെ സഹോദരനായ ഡോവിസ് വി പോളിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കുടുംബാംഗങ്ങള്‍. പേളിയുടെ അമ്മയുടെ സഹോദരിയെയാണ് ഡേവിസ് വിവാഹം ചെയ്തത്. തങ്ങളുടേത് കൂട്ടുകുടുംബമാണെന്നും മുകളിലും താഴെയുമായാണ് കഴിയുന്നതെന്നും മുന്‍പ് പേളി പറഞ്ഞിരുന്നു. എപ്പോഴും ബഹളമുള്ള, കുറേയേറെ ആളുകളുള്ള വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ഡേവിസ് പോളിന് ആദരാഞ്ജലി നേര്‍ന്നിട്ടുള്ളത്. അദ്ദേഹത്തെ തങ്ങള്‍ മിസ്സ് ചെയ്യുമെന്നാണ് എല്ലാവരും പറയുന്നത്. മിനിയാണ് ഭാര്യ. ശ്രദ്ധ, ശരത്ത്, റിനീറ്റ ഇവരാണ് മക്കള്‍. പേളിക്കൊപ്പം മിക്കപ്പോഴും ഇവരുണ്ടാവാറുണ്ട്. റേച്ചലിന്റെ വിവാഹത്തില്‍ എല്ലാവരും സജീവമായിരുന്നു. പേളി കൊവിഡ് വാക്സിന് എടുക്കാന്‍ പോയപ്പോള്‍ ശരത്തും ശ്രദ്ധയും ഒപ്പമുണ്ടായിരുന്നു.
ഫെബ്രുവരി പതിനേഴിനായിരുന്നു പേളിയുടെ ഡേവീസ് അങ്കിളിന്റെ ജന്മദിനം. അന്ന് അങ്കിളിനെ കുറിച്ച് എഴുത്തുമായി പേളി എത്തിയിരുന്നു. ഞങ്ങള്‍ ഡേവി അങ്കിളിനെയും ഡാഡിയെയും ഒരുപോലെ നോക്കിയാണ് വളര്‍ന്നത്. ഒരു കൂട്ടുകുടുംബത്തില്‍ ജനിച്ചതിന്റെ ഏറ്റവും വലിയ അനുഗ്രഹം അതാണ്. ഈ ജീവിതത്തില്‍ നയിക്കാനും പ്രചോദിപ്പിക്കാനും നിങ്ങളുണ്ട്… എന്നുമായിരുന്നു ഡേവി അങ്കിളിനെ കുറിച്ച് പേളി പറഞ്ഞത്.
ബിഗ് ബോസിലുള്ളപ്പോള്‍ പേളി ഡേവിസ് അങ്കിളിനെക്കുറിച്ച് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. വല്ലാത്ത ഷോക്കായിപ്പോയി , അവര്‍ ഒരു ജോയിന്റ് ഫാമിലിയായിരുന്നു, എങ്ങനെ ഈ വേദന സഹിക്കും, ഞങ്ങള്‍ക്ക് തന്നെ സഹിക്കാനാവുന്നില്ലെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. സഹോദരൻമാരാണെങ്കിലും സുഹത്തുക്കളെപ്പോലെയാണ് മാണി പോളും ഡേവിസും. കുടുംബസമേതം സന്തോഷത്തോടെ കഴിഞ്ഞ് വരികയായിരുന്നു.
ഫെബ്രുവരി പതിനേഴ് 1962 ലായിരുന്നു ഡേവീസിന്റെ ജനനം. 2021 ജൂലൈ പതിനേഴിന് അന്തരിക്കുകയും ചെയ്തു. സംസ്കാര ചടങ്ങുകള്‍ ഇന്നലെ ആലുവയിലെ സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ വെച്ച് നടന്നു.