സ്‌ട്രെസ്ഫുള്‍ ആയ കോളേജ് ലൈഫില്‍ നിന്ന് രക്ഷപ്പെടാനായാണ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയത്, അതു വഴിയാണ് കരിക്കിലേക്ക് എത്തിയത്; കരിക്കി’ലെ കൃഷ്ണചന്ദ്രന്‍ പറയുന്നു

സുര നമ്പൂതിരി, ഭവാനിയമ്മ, പ്രച്ഛന്നന്‍ പ്രകാശന്‍ തുടങ്ങി കരിക്ക് വെബ് സീരിസില്‍ ഏറെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് കൃഷണചന്ദ്രന്‍. സ്‌ട്രെസ്ഫുള്‍ ആയ കോളേജ് ലൈഫില്‍ നിന്ന് രക്ഷപ്പെടാനായാണ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയത്, അതു വഴിയാണ് കരിക്കിലേക്ക് എത്തുന്നതെന്നും നടന്‍ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

സ്‌കൂള്‍ കാലത്ത് സ്റ്റേജില്‍ പോലും താന്‍ കയറിയിട്ടില്ല. പിന്നീട് സിനിമകള്‍ കണ്ട് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണം എന്നുതോന്നി. അങ്ങനെ ‘കണ്‍ട്രി ഫെലോസ്’ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും, യൂട്യുബിലും ചെറിയ വീഡിയോസ് ചെയ്തിടാന്‍ തുടങ്ങി. അത് കണ്ടിഷ്ടമായാണ് കരിക്ക് ഫൗണ്ടര്‍ നിഖില്‍ എന്നെ കരിക്കിലേക്ക് വിളിക്കുന്നത്.

ഒരു വളരെ സാധാരണ കുടുംബത്തിലാണ് താന്‍ ജനിച്ചത്. എന്നാല്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ ഒന്നും അധികം അറിയിക്കാതെയാണ് അച്ഛനുമമ്മയും വളര്‍ത്തിയത്. അമ്മയാണ് തന്റെ ഒരു റോള്‍ മോഡല്‍. ക്ലാര്‍ക്ക് ആയി ജോലിയില്‍ കയറി, കഷ്ടപ്പെട്ടു പഠിച്ചു പരീക്ഷകളെഴുതിയാണ് അമ്മ പോസ്റ്റ് മിസ്ട്രസ് വരെയെത്തിയത്.

പക്ഷേ തന്നെ തന്റെ ഇഷ്ടങ്ങളുടെ പിറകെ വിടാന്‍ അവര്‍ ധൈര്യം കാണിച്ചു. തനിക്ക് ആദ്യ ക്യാമറ അമ്മയാണ് വാങ്ങി തന്നത്. ആദ്യമൊക്കെ നാട്ടുകാര്‍, ‘ചുമ്മാ, ക്യാമറയും തൂക്കി നടക്കുവാ’.. എന്നൊക്കെ പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ് എന്ന് കൃഷ്ണചന്ദ്രന്‍ പറയുന്നു

Noora T Noora T :