ഇന്ത്യയുടെ സാംസ്കാരിക ജീവിത്തിന് മായാത്ത സംഭാവനകൾ നൽകി; കമൽഹാസന് ജന്മദിനാശംസ നേർന്ന് പിണറായി വിജയന്‍

കമൽഹാസന് ജന്മദിനാശംസ നേർന്ന് പിണറായി വിജയന്‍. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമൽ ഹാസൻ ഇന്ത്യയുടെ സാംസ്കാരിക ജീവിത്തിന് മായാത്ത സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിൻറെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താൻ സാമൂഹിക പ്രവർത്തകൻ കൂടിയായ കമൽ ഹാസൻ നിർഭയം നടത്തുന്ന ഇടപെടലുകൾ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേർന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പമാണ് എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി. തുടർന്ന് 1960 മുതൽ 63 വരെയുള്ള കാലഘട്ടത്തിൽ കണ്ണും കരളും എന്ന ഒരു മലയാളം ചലച്ചിത്രം ഉൾപ്പെടെ അഞ്ചു ചിത്രങ്ങളിൽ കമൽ ബലതാരമായി അഭിനയിച്ചു.

തമിഴ് സിനിമാ ലോകത്തെ മുന്‍നിര നായകന്മാരായിരുന്ന ശിവാജി ഗണേശന്റേയും എം ജി ആറിനും ഒപ്പം കമലഹാസന്‍ ബാലതാരമായും കമല്‍ അഭിനയിച്ചിട്ടുണ്ട്. . ടി.കെ.ഷണ്‍മുഖത്തിന്റെ നാടക കമ്ബനിയായിരുന്ന ടി.കെ.എസ് നാടക സഭയിലെ അഭിനയ ജീവിതം കമലിനെ നടനായി രൂപപെടുത്തുന്നതില്‍ വളരെയേറെ സഹായിച്ചു.

തമിഴ്നാട് രാഷ്ട്രീയത്തിലും അദ്ദേഹം ഇപ്പോള്‍ സജീവ സാന്നിധ്യമാണ്. ‘മക്കള്‍ നീതി മയ്യം’ എന്ന പാര്‍ട്ടി രൂപീകരിച്ച അദ്ദേഹം രാഷ്ട്രീയ രംഗത്ത് സജീവമാണ്.

Noora T Noora T :