ബിഗ് ബോസ് മലയാളം സീസണ് 3യിലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്ന മജിസിയ ഭാനു. എന്നാല്‍ ബിഗ് ബോസ് ഷോയിൽ നിന്നും പാതിവഴിയില്‍ പുറത്താവുകയാണ് ഉണ്ടായത്. എങ്കിലും സോഷ്യല്‍ മീഡിയയിൽ വളരെ സജീവമാണ് താരം . ബിഗ് ബോസ് വീടിനകത്ത് മജിസിയയും ഡിംപലും തമ്മിലുള്ള സൗഹൃദം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുറത്ത് വന്ന ശേഷം ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തില്‍ വിള്ളല്‍ വീഴുന്നതാണ് കണ്ടത്.
ഈയ്യടുത്ത് മജിസിയയും മറ്റൊരു ബിഗ് ബോസ് താരമായ ലക്ഷ്മി ജയനും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. മജിസിയയെ കാണാനായി ലക്ഷ്മി എത്തിയതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വിശേഷങ്ങളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ ഒരു വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
തന്റെ ഒപ്പം പര്‍ദ്ദ ധരിച്ച് നടക്കുന്ന ലക്ഷ്മിയുടെ വീഡിയോയായിരുന്നു ഭാനു പങ്കുവച്ചത്. മനോഹരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. എന്നാല്‍ വീഡിയോ കണ്ടതും ചിലരുടെ മനസില്‍ വര്‍ഗ്ഗീയത ഉണര്‍ന്നു. ഇതോടെ താരങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം ചിലര്‍ രംഗത്ത് എത്തി. എന്നാല്‍ ജീവിതത്തില്‍ വെല്ലുവിളികളേയും സ്റ്റീരിയോടൈപ്പുകളേയും നേരിട്ടിട്ടുള്ള മജിസിയ വിമര്‍ശകരേയും ധീരമായാണ് നേരിട്ടത്.
ഒരു സാരി അല്ലെങ്കില്‍ ഏതെങ്കിലും വസ്ത്രം, തട്ടം ഇടാതെ ധരിച്ചു കൊണ്ടുള്ള ഫോട്ടോ പങ്കിടാമോ എന്നായിരുന്നു ഒരാളുടെ കമന്റ്. ആ വാക്കുകള്‍ക്ക് പിന്നിലെ ഉദ്ദേശം മനസിലാക്കിയ ഭാനു ഉടനെ തന്നെ മറുപടിയുമായി എത്തുകയായിരുന്നു. ലക്ഷ്മിയ്ക്ക് പര്‍ദ്ദ ഇഷ്ടമാണ്. അതുകൊണ്ട് ഇട്ടു. അതുകൊണ്ട് ഞാന്‍ തട്ടം ഒഴിവാക്കണമോ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതോടെ മജിസിയയുടെ മറുപടിയ്ക്ക് പിന്തുണയുമായി ധാരാളം പേരാണ് സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുന്നത്.
ABOUT MAJSIYA