എസ്.പി. ബിയുടെ മടിയിൽ ഗിന്നസ്; നീറുന്ന ഓർമ്മകൾ

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ചാണ് താരങ്ങൾ എത്തുന്നത്. എസ്.പി. ബിയ്ക്ക് ഒപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ ഗിന്നസ് പക്രു. എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മടിയില്‍ ഇരിക്കുന്ന ചിത്രം പങ്കുവച്ചാണ് പക്രുവിന്റെ വാക്കുകള്‍.

”വേദിക്കു പുറകില്‍. മടിയിലിരുത്തി ഒരു ചിത്രം…. ഗിന്നസ്, ഗിന്നസിന്റെ മടിയില്‍ എന്നൊരു കമന്റും ചിരിയും……..അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം…. പ്രണാമം” എന്നാണ് പക്രു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

Noora T Noora T :